ബെംഗളൂരു: കർണാടക
എസ്എസ്എൽസി പരീക്ഷയിൽ 71.80% വിജയം. 6 വിദ്യാർഥികൾ മുഴുവൻ മാർ
ക്കായ 625 നേടി മികച്ച വിജയം നേടി.
സാനിധി മഹാബലേശ്വര ഹെഗ്ഡെ (സിർസി), ചിരായു, നിഖിലേഷ് മുരളി (ഇരുവരും ബെംഗളൂരു), ദീരജ് റെഡ്ഡി (മണ്ഡ്യ), അനുഷ് (ദക്ഷിണകന്നഡ) തൻമയി (ചിക്കമഗളൂരു) എന്നിവരാണ് മുഴുവൻ മാർക്ക് നേടിയത്.
കഴിഞ്ഞ വർഷം 73.7 ശതമാനമായിരുന്നു വിജയം. 1.9% കുറവാണ് ഇത്തവണത്തെ വിജയം.
8,11,050 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 5,82,316 പേർ ഉന്നത പഠനത്തിന് അർഹത നേടിയതായി പ്രാഥമിക വിദ്യാഭ്യാസ മന്ത്രി എസ്.സുരേഷ്കുമാർ പറഞ്ഞു.
മാർക്കിന് പുറമേ വിദ്യാഭ്യാസ ജില്ലകൾക്ക് ഗ്രേഡ് സബ്രദായം കൂടി ഇത്തവണ ആദ്യമായി നടപ്പിലാക്കിയിരുന്നു.
ഇന്ന് മുതൽ പ്രൊവിഷനൽ മാർക്ക് ലിസ്റ്റുകൾ സ്കൂളുകളിൽ നിന്ന് വിതരണം ചെയ്യും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.