കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനാപകടത്തിൽ ഇതുവരെ 14 മരണം സ്ഥിരീകരിച്ചു. 14 dead, 123 injured and 15 seriously injured in Kozhikode plane crash incident at Karipur Airport: Malappuram SP to ANI. #Kerala pic.twitter.com/QfFZxHDkVx — ANI (@ANI) August 7, 2020 7 പുരുഷൻമാരും 6 സ്ത്രീകളും ഒരു കുട്ടിയതാണ് മരിച്ചത് എന്നാണ് വിവരം. വിമാനത്തിലെ ക്യാപ്റ്റൻ മരിച്ചവരിൽ ഉൾപ്പെടുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് 5 പേർ മരിച്ചു,…
Read MoreDay: 7 August 2020
കോഴിക്കോട് വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി, താഴേക്ക് പതിച്ചു, രണ്ടായി പിളർന്നു.
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം റൺവേയിൽനിന്ന് തെന്നിമാറി. ദുബായിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസാണ് ലാൻഡിങ്ങിനിടെ തെന്നിമാറിയത്. വിമാനത്തിൽനിന്ന് പുക ഉയരുന്നതായാണ് റിപ്പോർട്ട്. ഫയർ ഫോഴ്സും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി യാത്രക്കാരെ വിമാനത്തിൽനിന്ന് ഒഴിപ്പിക്കാൻ ശ്രമിക്കുന്നു. പൈലറ്റ് ഉൾപ്പെടെ പതിനാല് മരിച്ചതായാണ് വിവരം. ദുബായിൽനിന്നുള്ളഎയർ ഇന്ത്യ എക്സ്പ്രസ് വിമാനം IX 1344 ആണ് അപകടത്തിൽപ്പെട്ടത്. 174 മുതിർന്ന യാത്രക്കാരും 10 കുട്ടികളും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 100ൽ അധികം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. സഹ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വിമാനത്തിലെ ഇന്ധനം ചോരുന്നതായും റിപ്പോർട്ടുണ്ട്.…
Read Moreപരിശോധന നടത്തിയതില്‍ 10% പേര്‍ക്ക് കോവിഡ്;രോഗം ബാധിച്ച 51% പേര് ആശുപത്രി വിട്ടു;ഇന്നത്തെ കര്‍ണാടക കോവിഡ് വിവരങ്ങള്‍ ഇവിടെ വായിക്കാം.
ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു. ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് 6670 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :101 ആകെ കോവിഡ് മരണം : 2998 ഇന്നത്തെ കേസുകള്‍ : 6670 ആകെ പോസിറ്റീവ് കേസുകള്‍ : 164925 ആകെ ആക്റ്റീവ് കേസുകള്‍ : 77686 ഇന്ന് ഡിസ്ചാര്‍ജ് : 3951 ആകെ ഡിസ്ചാര്‍ജ് : 84232 തീവ്ര…
Read Moreമഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്കായി മുഖ്യമന്ത്രി 10000 രൂപയുടെ അടിയന്തിര ധന സഹായം പ്രഖ്യാപിച്ചു.
ബെംഗളൂരു: സംസ്ഥാനത്തിന്റെ തീരദേശ ജില്ലകൾ ഉൾപ്പെടെ എല്ലാ ജില്ലകളിലും അതി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് സർക്കാർ വ്യാഴാഴ്ച പ്രത്യേക ധന സഹായം പ്രഖ്യാപിച്ചു. മഴക്കെടുതി അനുഭവിക്കുന്ന കുടുംബങ്ങൾക്ക് അടിയന്തിര സഹായമായി 10000 രൂപ നൽകണം എന്ന് മുഖ്യമന്ത്രി യെദിയൂരപ്പ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മഴയിൽ വീട് മുഴുവനായും നശിച്ചു പോയ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ സഹായം നൽകുന്നതാണ്. ഭാഗികമായി തകർന്ന വീടുകൾക്ക് കേടുപാടുകളുടെ അടിസ്ഥാനത്തിൽ സഹായം അനുവധിക്കുന്നതായിരിക്കും. ജില്ല ആസ്ഥാനങ്ങളിലെ കോളേജുകളും ഹോസ്റ്റലുകളും കോവിഡ് കെയർ…
Read Moreസ്റ്റാമ്പ് ഡ്യൂട്ടി കുറക്കാൻ ആവശ്യം ശക്തമാകുന്നു
ബെംഗളൂരു: കോവിഡ് മഹാമാരിയെ തുടർന്ന് മന്ദഗതിയിൽ ആയ റിയൽ എസ്റ്റേറ്റ് മേഖലക്ക് പിടിച്ചു നിൽക്കാൻ സ്റ്റാമ്പ് ഡ്യൂട്ടിയും രെജിസ്ട്രേഷൻ തുകയും കുറക്കുവാനുള്ള ആവശ്യം ഗവൺമെന്റ് മുൻപാകെ ശക്തമാകുന്നു. മെയ് മാസത്തിൽ 21 ലക്ഷത്തിനും 35 ലക്ഷത്തിനും ഇടയിൽ വില വരുന്ന വസ്തുക്കളുടെ റെജിസ്ട്രേഷൻ സ്റ്റാമ്പ് ഡ്യൂട്ടി ഗവൺമെന്റ് 5 ശതമാനത്തിൽ നിന്നും 3 ശതമാനം ആയി കുറച്ചിരുന്നു. 20 ലക്ഷം വരെ വിലവരുന്ന വസ്തുക്കളുടെ സ്റ്റാമ്പ് ഡ്യൂട്ടി 5 ശതമാനത്തിൽ നിന്നും 2 ശതമാനം ആക്കി കുറച്ചത് കഴിഞ്ഞ വർഷത്തിൽ ആണ് 21 ലക്ഷത്തിന്…
Read Moreസിദ്ധരാമയ്യയുടെ മകനും കോവിഡ് സ്ഥിരീകരിച്ചു.
ബെംഗളൂരു: മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ യുടെ, മകനും എം എൽ എ യുമായ ഡോ: യതീന്ദ്ര സിദ്ധാരാമയ്യയ്ക്ക് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ചയാണ് അദ്ദേഹത്തിന് അസുഖം സ്ഥിരീകരിച്ചത്. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കഴിഞ്ഞ ചൊവ്വാഴ്ച്ച കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.അദ്ദേഹം മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലാണ്. സിദ്ധരാമയ്യയുടെ ഇളയ മകനായ ഡോ: യതീന്ദ്ര വരുണ നിയോജക മണ്ഡലത്തിലെ കോൺഗ്രസ് എം എൽ എ ആണ്. വരുണയിൽ നിന്നുള്ള എം.എൽ.എയാണ് ഡോ: യതീന്ദ്ര. സിദ്ധരാമയ്യയുടെ മുത്തമകൻ രാകേഷ് 2016ൽ ബെൽജിയത്തിലെ ബ്രസൽസിൽ വച്ച് മരണപ്പെടുകയായിരുന്നു.
Read Moreനഗരത്തിൽ കോവിഡ് രോഗമുക്തി നിരക്ക് വർധിച്ചു;കോവിഡ് കെയർ സെന്ററുകളിൽ 28% കിടക്കകൾ ഒഴിവ്.
ബെംഗളൂരു: പുതിയ കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം 1500 ഇൽ അധികം ആണ് നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വ്യാപനം കൂടി വരുന്ന ഈ സാഹചര്യത്തിലും നഗരത്തിന് ആശ്വാസം നൽകുന്നത് വർധിച്ചു വരുന്ന രോഗമുക്തി നിരക്കാണ്. രോഗമുക്തി നിരക്ക് കൂടി വരുന്നു എന്നതിനുള്ള ഏറ്റവും ആശ്വാസകരമായ തെളിവ് നൽകുന്നത് കോവിഡ് കെയർ സെന്ററുകളിലെ ബെഡുകളുടെ വർധിച്ചു വരുന്ന ലഭ്യതയാണ്. നഗരത്തിലെ കോവിഡ് കെയർ സെന്ററുകളിൽ നിലവിൽ 28 ശതമാനം ബെഡുകളിൽ രോഗികൾ ഇല്ല. നഗരത്തിൽ അകെ 11 കോവിഡ് കെയർ സെന്ററുകളാണ് ഉള്ളത്. 11 സെന്ററുകളിലായി…
Read More2 എം.എല്‍.എ മാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;ആകെ 29 ജനപ്രതിനിധികള്‍ക്ക് കോവിഡ് !
ബെംഗളൂരു : സംസ്ഥാനത്ത് കൂടുതല്‍ പൊതു പ്രവര്‍ത്തകര്‍ക്കും ജന പ്രതിനിധികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ദക്ഷിണ കന്നഡ ബെല്തങ്ങാടിയില് നിന്നുള്ള ബി ജെ പി എം എല്‍ എ ഹരീഷ് പൂഞ്ചക്കും യാദഗിരി ഗുര്മിത്കള് ജെ ഡി എസ് എം എല്‍ എ നാഗനഗൌഡ കാന്തക്കൂറിനും ആണ് കോവിഡ് സ്ഥിരീകരിച്ചത്. നാഗനഗൌഡയുടെ സഹോദരനും കോവിഡ് കാരണം ആശുപത്രിയില്‍ ആണ്. മുഖ്യമന്ത്രി യെദിയൂരപ്പയും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും കോവിഡ് രോഗബാധ കാരണം ആശുപത്രിയില്‍ ആണ്. സഹകരണ മന്ത്രി എസ്.ടി.സോമ ശേഖറിന് കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു,മൈസുരു ചാമുണ്ടേശ്വരി…
Read Moreപെട്ടിമുടിയിലെ രക്ഷാപ്രവർത്തനം തുടരുന്നു; മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ അഞ്ചുപേർ മരിച്ചു, നിലവിൽ 67 പേരെ കണ്ടെത്താനുണ്ട്.
മൂന്നാർ: പെട്ടിമുടിയിലെ മൂന്ന് ലയങ്ങളിലായി 84 പേരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെപ്പറ്റി ഇന്ന് രാവിലെയോടെയാണ് അറിഞ്ഞത്. ഇതിൽ 67 പേരെ ഇനിയും കണ്ടെത്താനുണ്ട്. മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ അഞ്ചുപേർ മരിച്ചു. #KeralaFirst pictures of landslide spot, 4 dead and 4 rescued so far, atleast 67 people are still feared trapped in the debris, rescue operation on.Landslide occurred at labourers colony in pettimudi of Rajamala in Iddukki.@indiatvnews #keralarain #KeralaFloods #keralaflood pic.twitter.com/ooNezaTuJm —…
Read Moreമലബാര്‍ ഭാഗത്തേക്ക് യാത്ര ചെയ്യുന്നവരുടെ ശ്രദ്ധക്ക്! റോഡിൽ വെള്ളം കയറി;മുത്തങ്ങ വഴിയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു.
ബെംഗളൂരു : ശക്തമായ മഴകാരണം വയനാട് മുത്തങ്ങ റോഡിൽ വെളളകെട്ടുകൾ രൂപപ്പെട്ടതിനാൽ താൽകാലികമായി വാഹന ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്. ആയതിനാൽ ബെംഗളൂരുവിൽനിന്നും മലബാർ ഭാഗങ്ങളിലേക്ക് പോകുന്നവർക്ക് നിലവിൽ മഞ്ചേശ്വരം വഴി മാത്രമെ പോകാൻ കഴിയുകയുള്ളൂ. കുടക് വഴിയുളള യാത്രയും ഇപ്പോള്‍ ദുഷ്കരമാണ്, നെലമംഗല,ഹാസന് വഴി മഞ്ചേശ്വരം ചെക്ക് പോസ്റ്റ് കടന്ന് വേണം പോകാൻ,കൂടുതൽ വിവരങ്ങൾ അറിയനും സഹായത്തിനും മംഗലാപുരത്തെയും/വയനാട് മുത്തങ്ങയിലെയും കെ.എം.സി.സി പ്രവര്‍ത്തകരെ ബന്ധപ്പെടാം. മംഗളൂരു- അല്‍താഫ് തങ്ങള്‍ +91 95356 24653 മുത്തങ്ങ -നിഹാസ് -9847689535
Read More