ബെംഗളൂരു : കലക്ടറും മലയാളിയുമായ അഭിറാം.ജി.ശങ്കർ താൻ കോവിഡ് പോ സിറ്റീവാണെന്ന സ്രവപരിശോധനാ റിപ്പോർട്ട് കണ്ട് അത്ഭുതപ്പെട്ടു. പരിശോധനക്ക് സാംപിൾ നൽകിയിട്ടില്ലാത്ത കലക്ടർക്ക് ആദ്യം സംഭവമെന്തെന്നു വ്യക്തമായില്ല. തുടർന്നുളള അന്വേഷണത്തിലാണ് കോവിഡ് ഫലത്തിന്റെ സത്യം അറിയുന്നത്. ഹെബ്ബാളിൽ നിന്നുള യുവാവ് സ്രവപരിശോധനയ്ക്കു സാംപിൾ നൽകിയപ്പോൾ കൈമാറിയത് കലക്ടറുടെ ഫോൺ നമ്പർ ആണ്. മനഃപൂർവമാണോ തന്റെ നമ്പർ നൽകിയതെന്നു വ്യക്തമല്ലെന്നും ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും അഭിറാം പറഞ്ഞു.
Read MoreMonth: July 2020
ഇന്ത്യയുടെ തദ്ദേശീയ വെന്റിലേറ്റർ ‘സ്വസ്ത്‌വായു’ ബെംഗളൂരു മണിപ്പാൽ ആശുപത്രിയിൽ ഉടൻ പരീക്ഷണം നടത്തും
ബെംഗളൂരു: ഇന്ത്യയുടെ തദ്ദേശീയ വെന്റിലേറ്റർ ‘സ്വസ്ത്‌വായു’ ബെംഗളൂരു മണിപ്പാൽ ആശുപത്രിയിൽ ഉടൻ പരീക്ഷണം നടത്തും. ശ്വാസകോശത്തിൽ കുഴൽ കടത്താതെ രോഗിക്ക് മുഖാവരണംവഴി ഓക്‌സിജൻ ലഭ്യമാക്കുന്ന ദൗത്യം ഏറ്റെടുത്തിട്ടുള്ളത് നഗരത്തിലെ നാഷണൽ എയറോസ്പേസ് ലാബോറട്ടറീസ്(എൻ.എ.എൽ.) ആണ്. രാജ്യത്തു നിർമിക്കുന്ന ആദ്യത്തെ നോൺ-ഇൻവേസീവ്(ശരീരത്തിനകത്തേക്ക് ഘടകങ്ങൾ കടത്താത്ത), പോർട്ടബിൾ വെന്റിലേറ്ററാണ് ‘സ്വസ്ത്‌വായു’. മണിപ്പാൽ ആശുപത്രിയിലെ ശ്വാസകോശചികിത്സാവിദഗ്ധരായ ഡോ. അനുരാഗ് അഗർവാളിന്റെയും ഡോ. സത്യനാരായണയുടെയും നിർദേശങ്ങൾ സ്വീകരിച്ചാണിതു വികസിപ്പിച്ചത്. ‘സ്വസ്ത്‌വായു’ വെന്റിലേറ്റർ വൈറസ് വ്യാപനം കുറയ്ക്കുന്നതിൽ നിർണായകപങ്കുവഹിക്കുമെന്നും ഓക്‌സിജൻ കോൺസെൻട്രേറ്ററിലേക്ക് പുറമേക്കൂടി ബന്ധിപ്പിക്കാൻ ഇതിൽ പ്രത്യേകസംവിധാനമുണ്ടെന്നും ഡോ. സത്യനാരായണ പറഞ്ഞു. കോവിഡ്…
Read Moreമറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തി ഹോം ക്വാറൻ്റീൻ ലംഘിച്ചത് മൂന്നര ലക്ഷത്തിലധികം പേർ !
ബെംഗളൂരു : കർണാടകയിൽ ഹോം കോറൻറീൻ ചട്ടങ്ങൾ ഇതുവരെ ലംഘിച്ചത് മൂന്നരലക്ഷത്തിലധികം ആളുകൾ. 3.78 ലക്ഷം പേർ ആണ് മറ്റു സംസ്ഥാാനങ്ങളിൽ നിന്നെെത്തി കറങ്ങി നടന്നത്. അന്യ സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർ 14 ദിവസമാണ് നിലവിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ടത്. എന്നാൽ ഈ ചട്ടം വ്യാപകമായി ലംഘിക്കുന്നതിനെ തുടർന്ന് 1997 കേസുകളാണ് ഇതുവരെ റജിസ്റ്റർ ചെയ്തത്. ക്വാറന്റിൻ നിയമം കർശനമായി പാലിച്ചില്ലെങ്കിൽ കോവിഡ് വ്യാപനം തടയാനുള്ള സർക്കാരിന്റെ ശ്രമം വിഫലമാകുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകുന്നു.
Read Moreകോവിഡ് പരിശോധനാ ഫലം ഇനി 72 മണിക്കൂറിൽ !
ബെംഗളൂരു : സ്രവ സാമ്പിളുകൾ പരിശോധിച്ചതിന് ശേഷം 7 മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം ലഭ്യമാക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം, ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങി. സ്രവം ശേഖരിച്ചശേഷം പരമാവധി 24 മണിക്കൂറിനുള്ളിൽ ലാബിലെത്തിക്കണമെന്നാണ് പുതിയ നിർദേശം. സ്രവം ശേഖരിച്ചയാൾക്ക് ഒരോഘട്ടത്തിലും ഇതുസംബന്ധിച്ച മൊബൈൽ സന്ദേശം അയയ്ക്കണം. 72 മണിക്കൂറിനുള്ളിൽ ഫലവും ലഭ്യമാക്കണം. സ്രവപരിശോധനാഫലം വരുന്നതുവരെയുള്ള വിവിധ ഘട്ടങ്ങൾ ആരോഗ്യവകുപ്പിന്റെ പോർട്ടലിൽ ചേർക്കുകയും വേണം. വിവരങ്ങൾ കംപ്യൂട്ടറിൽ ചേർക്കുന്നതിനും രോഗികൾക്കും അത്യാവശ്യ വിവരങ്ങൾ ശേഖരിക്കുന്നതിലും അതാത് ജില്ലാ ഭരണകൂടങ്ങൾക്ക് ആവശ്യമെങ്കിൽ പ്രത്യേകം ജീവനക്കാരെ നിയമിക്കാനും അനുമതിയുണ്ട്.
Read Moreകിടക്ക ലഭിക്കാതെ രോഗികൾ വലയുന്നതായി പരാതി.
ബെംഗളൂരു: നഗരത്തിൽ കോവിഡ് 19 രോഗികൾക്കുള്ള ബെഡുകൾ നൽകുന്നകാര്യത്തിൽ കാര്യക്ഷമമായ രീതികൾ ഒരുക്കിയിട്ടുണ്ടെന്നും ബെഡുകളുടെ ലഭ്യത ഒരു ക്ലിക്കിൽ അറിയാമെന്നും മന്ത്രി അറിയിച്ചതിനു ശേഷവും നഗരത്തിൽ ഇപ്പോഴും രോഗികളും അവരുടെ ബന്ധുക്കളും ആശുപത്രി പ്രവേശനത്തിനും ബെഡിന്റെ ലഭ്യതക്കും വേണ്ടി വലയുകയാണ്. സർക്കാർ രേഖകളിലും ഡാഷ്ബോർഡിലും മാത്രമാണ് ബെഡുകൾക് ലഭ്യത കാണിക്കുന്നത് എന്നും യഥാർഥ്യത്തിൽ ബെഡുകൾ ഒഴിവില്ലെന്നും ബെഡ് അനുവദിച്ചു കിട്ടുവാൻ കാത്ത് നിൽക്കേണ്ടി വന്ന ഒരു രോഗിയുടെ മകൻ പറഞ്ഞു. രേഖകൾ പ്രകാരം വിക്ടോറിയ ആശുപത്രിയിൽ 550 ബെഡുകൾ ആണ് ഉള്ളത്, പക്ഷെ 146 ബെഡുകളിൽ…
Read Moreവനംമന്ത്രി ആനന്ദ് സിങ്ങിന് കോവിഡ് 19 സ്ഥിരീകരിച്ചു
ബെംഗളൂരു: സംസ്ഥാനത്തെ വനംമന്ത്രി ആനന്ദ് സിങ്ങിന് കോവിഡ് 19 സ്ഥിരീകരിച്ചു. ബെല്ലാരി ജില്ലയിലുള്ള സ്വന്തം വീട്ടിലാണ് കോവിഡ് സ്ഥിരീകരിച്ച മന്ത്രി ആനന്ദ് സിങ് ഇപ്പോഴുള്ളതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. ചെറിയ ചുമ മാത്രമാണ് നിലവിൽ അദ്ദേഹത്തിനുള്ളതെന്നാണ് വിവരം. വീട്ടിൽതന്നെ കഴിയണോ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് പോകണോ എന്നകാര്യം മന്ത്രി തീരുമാനിച്ചിട്ടില്ല. മന്ത്രിയുടെ ഡ്രൈവർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കർണാടകയിൽ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ആനന്ദ് സിങ്. ടൂറിസം മന്ത്രി സി. ടി രവിക്ക് നേരത്തെ വൈറസ് ബാധ കണ്ടെത്തിയിരുന്നു.
Read Moreനഗരത്തില്‍ സ്പാനിഷ് ഫ്ലുവിന്റെ കാലത്ത് ചെറുത്തു നിന്നു;105 വയസ്സില്‍ കോവിഡ് ബാധിച്ച് മരിച്ചു.
ബെംഗളൂരു : 1918ല്‍ നഗരത്തില്‍ അടക്കം പടര്‍ന്നു പിടിച്ച സ്പാനിഷ് ഫ്ലുവിന്റെ മുന്നില്‍ പിടിച്ചു നിന്നു,എന്നാല്‍ കോവിഡ് ബാധിച്ച് 105 വയസ്സില്‍ മരണമടഞ്ഞു. ഒരു മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഇദ്ധേഹം ഇന്നലെ രാവിലെയാണ് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. “രോഗി കഴിഞ്ഞ വെള്ളിയാഴ്ച വരെ മരുന്നിനോട് പ്രതികരിച്ചിരുന്നു എന്നാല്‍ അതെ ദിവസം വൈകുന്നേരത്തോടെ മരുന്നിനോട് പ്രതികരികാതെ ഇരിക്കുകയും ശനിയാഴ്ച് രാവിലെ 7 മണിയോടെ മരണപ്പെടുകയും ആയിരുന്നു എന്ന് പ്രിസ്റ്റയിന്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച് സെന്‍റെറിലെ മാനേജിംഗ് ഡയരക്ടര്‍ ഡോക്ടര്‍ എച് എം പ്രസന്ന…
Read More3000ല്‍ അധികം കോവിഡ് രോഗ ബാധിതരെ കാണാനില്ല;തെറ്റായ വിലാസം നല്‍കിയവരെ കണ്ടെത്താന്‍ ഉള്ള ശ്രമം തുടര്‍ന്ന് ബി.ബി.എം.പി.
ബെംഗളൂരു: കോവിഡ് പരിശോധനയില്‍ പോസിറ്റീവ് ആണ് എന്ന് അറിയുകയും എന്നാല്‍ കണ്ടെത്താന്‍ കഴിയാതെ ഇരിക്കുകയും ചെയ്ത ആളുകളുടെ എണ്ണം 3338 ആണെന്ന്,ബി.ബി.എം.പി കമ്മിഷണര്‍ മഞ്ജുനാഥ് അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. “തുടക്കം മുതല്‍ ഇതുവരെ 3338 ആളുകള്‍ കോവിഡ് പോസിറ്റീവ് സാമ്പിളുകളില്‍ പെട്ട ആളുകളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല,കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്”എന്നാണ് ബിബി എം പി കമ്മിഷണര്‍ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവര്‍ എല്ലാം തെറ്റായ മേല്‍വിലാസം നല്‍കിയതിനാലാണ് കണ്ടെത്താന്‍ കഴിയാത്തത് എന്നതാണ് റിപ്പോര്‍ട്ട്. അതെ സമയം കഴിഞ്ഞ നാല് ദിവസമായി കര്‍ണാടകയില്‍…
Read Moreകോവിഡ് ടെസ്റ്റിംഗിന് ശാസ്ത്ര വിദ്യാർത്ഥികളുടെ സഹായം തേടി സർക്കാർ
ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി റാപിഡ് ആന്റിജൻ ടെസ്റ്റുകൾ നടത്തുവാനായി ബിരുദാനന്തര ശാസ്ത്ര വിദ്യാർത്ഥികളുടെ സഹായം തേടിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. കോവിഡ് ബാധിച്ചവരെ എളുപ്പത്തിലും വേഗത്തിലും കണ്ടുപിടിക്കുന്നതിനായി പ്രത്യേക സംഘങ്ങളെ നിയോജകമണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ ഒരുക്കിയിട്ടുണ്ട്. പക്ഷെ ടെസ്റ്റുകൾ നടത്തുന്നതിനും കിറ്റുകൾ കൈകാര്യം ചെയ്യുന്നതിനും വേണ്ട സാങ്കേതിക പരിചയമുള്ളവരെ കണ്ടെത്തുന്നത് ആരോഗ്യ വകുപ്പിന് വെല്ലുവിളി ആവുകയാണ് ഈ അവസരത്തിലാണ് ആരോഗ്യ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സഹായം തേടിയിരിക്കുന്നത് . സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി പഠിക്കുന്ന ബിരുദാനന്തര ശാസ്ത്ര വിദ്യാർത്ഥികളെ…
Read Moreഇന്ന് കര്‍ണാടകയില്‍ 82 മരണം;നാലാം ദിവസവും പുതിയ കോവിഡ് രോഗികളുടെ എണ്ണം 5000ന് മുകളില്‍.
ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു.ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 5199 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :82 അകെ കോവിഡ് മരണം : 1878. ഇന്നത്തെ കേസുകള്‍ : 5199 ആകെ പോസിറ്റീവ് കേസുകള്‍ : 96141 അകെ ആക്റ്റീവ് കേസുകള്‍ : 58417 ഇന്ന് ഡിസ്ചാര്‍ജ് : 2088 അകെ ഡിസ്ചാര്‍ജ് : 35838 തീവ്ര പരിചരണ…
Read More