ബെംഗളൂരു : നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട.എൽ എസ്.ഡി, എം.ഡി.എം, എക്സ്റ്റസി, കഞ്ചാവ് അടക്കം ഒന്നര കോടിയോളം രൂപയുടെ നിരോധിത മയക്കുമരുന്ന് ഉൽപന്നങ്ങൾ കണ്ടെടുത്തു.
പ്രതികൾ നാലുപേരും മലയാളികളാണ് നിതിൻ മോഹൻ, അജിൻ കെ.ജി.വർഗ്ഗീസ്, ഷഹദ് മുഹമ്മദ്, അജ്മൽ എന്നിവരാണ് നാർക്കോട്ടിക്ക് വിഭാഗത്തിൻ്റെ പിടിയിലായത്. ഡാർക്ക് വെബ് വഴിയാണ് ഇവർ മയക്കുമരുന്നുകൾ ശേഖരിച്ചിരിന്നത്.
Big haul of narcotics worth Rs 1.25cr seized by CCB Anti Narcotics Wing..HM @BSBommai inspects the drugs seized..LSD, MDM, Ecstacy, cannabis sized..Accused worked as DJ in prominent Pubs of Blore & sold drugs to pub hoppers & youngsters..obtained drugs through DARK NET.. @CPBlr pic.twitter.com/BfSglYW3jC
— Sandeep Patil IPS (@ips_patil) July 29, 2020
നഗരത്തിലെ പബ്ബിൽ ഡി.ജെ.യായിരുന്ന പ്രതികളിലൊരാൾ ഇവിടെയെത്തുന്നവർക്ക് ആവശ്യാനുസരണം സാധനങ്ങൾ എത്തിച്ചു നൽകുകയായിരുന്നു എന്ന് ജോയിൻ്റ് പോലീസ് കമ്മീഷണർ (ക്രൈം) സന്ദീപ് പാട്ടീൽ അറിയിച്ചു.
സോള ദേവനഹള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി പണം നൽകി യാണ് നഗരത്തിലെയും മറ്റ് മെട്രോ നഗരങ്ങളിലേയും വിദ്യാർത്ഥികൾക്കും യുവാക്കൾക്കും മയക്കുമരുന്ന് എത്തിച്ചിരുന്നത് എന്ന് പോലീസ് പറയുന്നു.
ആഭ്യന്തര മന്ത്രി ബസവരാജ ബൊമ്മെ, സിറ്റി പോലീസ് കമ്മീഷണർ ഭാസ്കർ റാവു, എന്നിവർ പിടിച്ചെടുത്ത സാധനങ്ങൾ പരിശോധിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.