ബിക്കിനി ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത് ‘ഡോക്ടര്‍’ എന്ന ജോലിയുടെ അന്തസ് കളയുന്നതാണെന്ന സര്‍വേ ഫലം പുറത്ത് വന്നതോടെ പ്രതിഷേധവുമായി വനിതാ ഡോക്ടര്‍മാര്‍ രംഗത്ത്!

പുരുഷന്മാര്‍ മാത്രം ഉള്‍പ്പെട്ട ‘ജേണൽ ഓഫ് വാസ്കുലാർ സർജറി’ എന്ന മാസികയാണ് ബിക്കിനി ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത് ‘ഡോക്ടര്‍’ എന്ന ജോലിയുടെ അന്തസ് കളയുന്നതാണെന്ന സര്‍വേ ഫലം പുറത്ത് വിട്ടത്. ഇതൊരു വിവാദമാകുകയും ഏറെ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ബിക്കിനി ധരിച്ച വനിതാ ഡോക്ടര്‍മാരുടെ പ്രതിഷേധ ചിത്രങ്ങളാണ്‌ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. I am a woman in medicine who loves to travel to tropical locations and dress accordingly. I will not wear…

Read More

കാണാതായ സ്ത്രീയെ വാട്ടർ ടാങ്കിൽ ദിവസങ്ങൾക്ക് ശേഷം മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് വെള്ളത്തിൽ വ്യത്യാസം കണ്ടെത്തിയതിനെ തുടർന്ന്.

ബെംഗളൂരു : വെള്ളിയാഴ്ച മുതൽ കാണാതായ 49 കാരിയായ സ്ത്രീയുടെ മൃതദേഹം വാട്ടർ ടാങ്കിൽ ഞായറാഴ്ച്ച കണ്ടെത്തി. യെലഹങ്ക ന്യൂടൗണിലെ SMIG അപ്പാർട്ട്മെൻ്റ് കോംപ്ലക്സിലാണ് സംഭവം. ഉപയോഗിക്കുന്ന വെള്ളത്തിൽ ദുർഗന്ധം വന്നതോടെ പ്ലംബറെ വിളിച്ച് ടാങ്കിൽ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഗൗരി നാഗരാജ് എന്ന് പേരുള്ള ഇവർ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് കരുതുന്നത്. റിയൽ എസ്‌റ്റേറ്റ് ബ്രോക്കർ ആയ ഇവർ പലരുടെ കയ്യിൽ നിന്നും കാശുവാങ്ങി ലേഔട്ടുകൾ വാഗ്ദാനം ചെയ്ത ജയസൂര്യ ഡെവലപ്പേഴ്സിന് നൽകിയിരുന്നു, എന്നാൽ പണം തിരിച്ച് നൽകാനോ സൈറ്റ് നൽകാനോ ഇവർക്ക്…

Read More

ഇന്നും കർണാടകയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം 5000ന് മുകളിൽ; റിപ്പോർട്ട് ഇവിടെ വായിക്കാം..

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു. ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 5536 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :102 അകെ കോവിഡ് മരണം : 2055 ഇന്നത്തെ കേസുകള്‍ : 5536 ആകെ പോസിറ്റീവ് കേസുകള്‍ : 107001 അകെ ആക്റ്റീവ് കേസുകള്‍ : 64434 ഇന്ന് ഡിസ്ചാര്‍ജ് : 2819 അകെ ഡിസ്ചാര്‍ജ് : 40504 തീവ്ര…

Read More

കോവിഡ് റിപ്പോർട്ടിംഗ് സുതാര്യതയിൽ ഒന്നാം സ്ഥാനത്ത് “നമ്മ കർണാടക”; രണ്ടാം സ്ഥാനത്ത് കേരളം.

Covid Karnataka

ബെംഗളൂരു : ദിവസേന കോവിഡ് സ്ഥിതിവിവര കണക്കുകൾ പുറത്തുവിടുന്നതിൽ ഇന്ത്യയിലെ മുന്നിൽ നിൽക്കുന്ന സംസ്ഥാനം കർണാടകയാണെന്ന യുഎസിലെ സ്റ്റാൻഫഡ് സർവകലാശാലയുടെ പഠനം പുറത്ത്. രണ്ടാം സ്ഥാനം കേരളത്തിനാണ്. ബിഹാറും ഉത്തർപ്രദേശുമാണ് തൊട്ടുപിന്നിൽ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും സ്വയം ഭരണ പ്രദേശങ്ങളും കോവിഡ് ഡേറ്റ പങ്കുവയ്ക്കുന്നതിൽ സ്വീകരിച്ച സുതാര്യ രീതികളെ കുറിച്ചായിരുന്നു ഇവരുടെ പഠനം. മേയ് 19 മുതൽ ജൂൺ ഒന്നു വരെയുള്ള കോവിഡ് കണക്കുകളാണ് പരിശോധിച്ചത്. കർണാടകക്ക് 0.61 കോവിഡ് ഡാറ്റ റിപ്പോർട്ടിംഗ് സ്കോർ ലഭിച്ചു. കോവിഡ് രോഗബാധിതരുടെ സ്വകാര്യതയ്ക്ക് തീരെ നൽകാത്തവരിൽ മുൻപന്തിയിലുള്ളത്…

Read More

കോവിഡ് രോഗികൾ വർധിച്ചതോടെ ചികിത്സയ്ക്കായി മെഡിക്കൽ വിദ്യാർഥികളും രംഗത്ത്

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് രോഗികൾ വർധിച്ചതോടെ ചികിത്സയ്ക്കായി മെഡിക്കൽ വിദ്യാർഥികളും രംഗത്ത്. മെഡിക്കൽ വിദ്യാർഥികളെ ആശുപത്രികളിൽ ചികിത്സക്കായി നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചു. പ്രതിസന്ധി ഘട്ടത്തിൽ മുഴുവൻ ഡോക്ടർമാരും സേവനത്തിന് തയ്യാറാകണമെന്ന് കർണാടക മെഡിക്കൽ കൗൺസിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ കുറവാണ് ആരോഗ്യപ്രവർത്തകർ നേരിടുന്ന പ്രധാന പ്രതിസന്ധി. ഇതിന് പരിഹാരം കാണാനാണ് പുതിയ നീക്കം. എം.ബി.ബി.എസ് .ബിരുദ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കാണ് ആശുപത്രികളിൽ സേവനം നിർബന്ധമാക്കിയത്. സംസ്ഥാനത്തെ 56 മെഡിക്കൽ കോളേജുകളിലായി 14000 മെഡിക്കൽ വിദ്യാർഥികളുണ്ട്. ഇവരുടെ സേവനം ഉറപ്പാക്കിയാൽ ഡോക്ടർമാരുടെ കുറവ്…

Read More

കോവിഡ് പരിശോധനയ്ക്ക് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി; ഒ.ടി.പി.യും തിരിച്ചറിയൽ കാർഡും നിർബന്ധമാക്കി

ബെംഗളൂരു: വ്യാജ മേൽവിലാസവും ഫോൺ നമ്പറും നൽകുന്ന സംഭവങ്ങൾ കൂടിയതോടെ കോവിഡ് പരിശോധനയ്ക്ക് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി. ഇനിമുതൽ ഒ.ടി.പി.യും തിരിച്ചറിയൽ കാർഡും നിർബന്ധമാക്കി. വിലാസം കൃത്യമാണെന്ന് ഉറപ്പാക്കാൻ ഏതെങ്കിലും തിരിച്ചറിയൽ കാർഡ് ആവശ്യമാണ്. ഇതോടൊപ്പം പരിശോധനയ്ക്ക് എത്തുന്ന ലാബിൽനിന്നുള്ള രജിസ്‌ട്രേഷനുശേഷം മൊബൈലിൽ ഒ.ടി.പി. വെരിഫിക്കേഷനും ചോദിക്കും. ഇതിലൂടെ തെറ്റായ നമ്പർ നൽകുന്നത് ഒഴിവാക്കാനാകും. കോവിഡ് പരിശോധനയ്ക്കെത്തുന്നവർ ക്വാറന്റീൻ ഒഴിവാക്കാനാണ് വ്യാജ മേൽവിലാസവും ഫോൺ നമ്പറും നൽകി മുങ്ങിയിരുന്നത്. തെറ്റായ മേൽവിലാസം നൽകുന്നതിനാൽ ബെംഗളൂരുവിൽ 4500-ഓളം കോവിഡ് രോഗികളെക്കുറിച്ച് വിവരമില്ലെന്ന് ബെംഗളൂരു കോർപറേഷൻ അറിയിച്ചിരുന്നു.…

Read More

രാജ്യത്തെ ഏറ്റവും വലിയ കോവിഡ് കെയർ കേന്ദ്രം നഗരത്തിൽ പ്രവർത്തനം തുടങ്ങി

ബംഗളുരു: 10,100 കിടക്കകൾ ഒരുക്കാൻ സൗകര്യമുള്ള രാജ്യത്തെ ഏറ്റവും വലിയ കോവിഡ് കെയർ കേന്ദ്രം നഗരത്തിൽ പ്രവർത്തനം തുടങ്ങി. പ്രകടമായ ലക്ഷണങ്ങളില്ലാത്ത രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുക. കോവിഡ് കെയർ കേന്ദ്രമക്കി മാറ്റിയ ബെംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ ആദ്യഘട്ടത്തിൽ 6,500 കിടക്കകളാണ് ക്രമീകരിച്ചിട്ടുള്ളത്. 5,000 കിടക്കകൾ കോവിഡ് രോഗികൾക്കായും 1,500 കിടക്കകൾ കോവിഡ് പോസിറ്റീവാകുന്ന ആരോഗ്യ പ്രവർത്തകർക്കായുമാണ് ഒരുക്കിയിരിക്കുന്നത്. 1,500 കിടക്കകളുള്ള ഹാളാണ് ആദ്യം തുറന്നത്. ഇതിൽ ആയിരം രോഗികൾ ആകുമ്പോൾ മറ്റൊരു ഹാൾ തുറക്കും. കൂടുതൽ രോഗികൾ ഒന്നിച്ചെത്തിയാൽ മറ്റുഹാളുകളും തുറക്കുമെന്ന് കോവിഡ്…

Read More

7 വാർഡുകൾ ഒഴികെ ബാക്കി എല്ലാ വാർഡുകളിലും 50 ഇൽ ഏറെ ആക്റ്റീവ് കോവിഡ് കേസുകൾ

ബെംഗളൂരു: നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിച്ചു വരുകയാണ്. ബെംഗളൂരുവിലെ അകെ ഉള്ള 198 വാർഡുകളിൽ 7 എണ്ണത്തിൽ ഒഴികെ ബാക്കി എല്ലാ വാർഡുകളിലും 50 ഇൽ ഏറെ ആക്റ്റീവ് കോവിഡ് കേസുകളുണ്ട്. ബെംഗളൂരു സൗത്ത് സോണിൽ ആണ് കൂടുതൽ കേസുകളും ഉള്ളത്. കഴിഞ്ഞ പത്ത് ദിവസങ്ങളിൽ ആയി നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട നാലിൽ ഒരു കോവിഡ് കേസ് വീതം സൗത്ത് സോണിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബിലേക്കഹള്ളി, ടി ദാസറഹള്ളി, സുബ്രമണ്യനഗർ, നയന്തനഹള്ളി, ദേവരാജീവന ഹള്ളി, ലക്ഷ്മി ദേവി നഗർ,…

Read More
Click Here to Follow Us