ബെംഗളൂരു : കോവിഡ് ചികിൽസക്കായി സ്വകാര്യ ആശുപത്രികൾ തോന്നിയ പോലെ തുക ഈടാക്കുന്നതായി പരാതി ഉയർന്നിട്ട് കുറച്ച് ദിവസമായി.
സർക്കാർ കൃത്യമായ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും പല സ്ഥാപനങ്ങളും അതൊന്നും പിൻ തുടരാൻ തയ്യാറില്ല.
സർക്കാർ നിശ്ചയിച്ച ഫീസിൽ കൂടുതൽ ഈടാക്കിയ ആശുപത്രികളിൽ നിന്നും രോഗികൾക്ക് തുക റീഫണ്ട് വാങ്ങിക്കൊടുത്ത കാര്യം ഡി. രൂപ ഐ.എ.എസ്. ട്വീറ്റ് ചെയ്തിരിക്കുകയാണ്.
22 പേർക്കായി 24 ലക്ഷം രൂപയാണ് വാങ്ങി തിരികെ നൽകിയത് അവരുടെ പട്ടികയും താഴെ നൽകിയിട്ടുണ്ട്.
കോവിഡ് നോഡൽ ഓഫീസർ അശോക് ഗൗഡ നൽകിയ 22 പേരുടെ പട്ടികയിലേക്ക് പണം തിരിച്ച് നൽകാൻ ആശുപത്രികൾ തയ്യാറായിട്ടുണ്ട്.
സർക്കാർ നിർദ്ദേശത്തോട് ആശുപത്രികൾ സഹകരിക്കുന്നുണ്ട് എന്നും ഡി. രൂപ ഐ.എ.എസ് പറയുന്നു.
അധിക തുക ഈടാക്കുന്നത് നിരീക്ഷിക്കാൻ നിയോഗിച്ച 2 അംഗ സംഘത്തിൽ ഹർഷ് ഗുപ്ത ഐ.എ.എസും ഉൾപ്പെടുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Thanks to the hospital team too who co-operated in following govt orders without resisting. We can’t do without the co-operation& support of hospital staff& management .@mla_sudhakar .@CMofKarnataka .@Tejasvi_Surya .@sriramulubjp @DHFWKA @KarnatakaVarthe @PIBBengaluru .@BSBommai https://t.co/D4PHtm2LFB
— D Roopa IPS (@D_Roopa_IPS) July 24, 2020