ബെംഗളൂരു : കന്നഡ സിനിമാ താരമായിരുന്ന ചിരഞ്ജീവി സർജയുടെ സഹോദരനും സിനിമാതാരവുമായ ധ്രുവ സർജക്കും ഭാര്യ പ്രേരണക്കും കോവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ച കാര്യം ധ്രുവ തന്നെയാണ് തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചത്.
” ചെറിയ ലക്ഷണങ്ങളോടെ തനിക്കും തൻ്റെ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു, ഞങ്ങൾ ആശുപത്രിയിൽ അഡ്മിറ്റ് ആകാൻ തീരുമാനിച്ചു, ഞങ്ങൾ തിരിച്ചുവരുമെന്ന് നമുക്ക് വിശ്വാസമുണ്ട്, ഞങ്ങളുമായി നേരിട്ട് ഇടപെട്ടവർ എല്ലാം കോവിഡ് ടെസ്റ്റ് ചെയ്ത് സുരക്ഷിതരായി ഇരിക്കുക ” ട്വീറ്റിൽ പറയുന്നു.
കഴിഞ്ഞ മാസം 7 നാണ് സഹോദരനും നടനുമായ ചിരഞ്ജീവി സർജ്ജ ഹൃദയാഘാതം മൂലം മരണമടഞ്ഞത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.My wife and I have both been tested positive for COVID-19 with mild symptoms and hence chosen to get ourselves hospitalised. I’m sure we’ll be back all fine! All those who were in close proximity with us please get yourselves tested and remain safe.
ಜೈ ಆಂಜನೇಯ ??— Dhruva Sarja (@DhruvaSarja) July 15, 2020