തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 449 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചുതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രണ്ട് പേർ മരണപെട്ടു.162 പേർ രോഗമുക്തി നേടി. ഇതിൽ 144 പേര്‍ക്ക് സമ്പർക്കം വഴിയാണ് കോവിഡ് ബാധിച്ചത്. ഇതിൽ 18 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല ഇന്ന് രോഗം ബാധിച്ചവരിൽ 140 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. 64 മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ആരോഗ്യപ്രവർത്തകർ 5, ഡിഎസ്സി 10, ബിഎസ്എഫ് 1. ഐടിബിപി 77 ഫയർഫോഴ്സ് 4, കെഎസ്സി 3 പേർക്കും രോഗം സ്ഥിരീകരിച്ചു. ആലപ്പുഴ…
Read MoreDay: 13 July 2020
ബെംഗളൂരു നഗരത്തിലെ ലോക്ക് ഡൌണ്‍;മാര്‍ഗ നിര്‍ദേശങ്ങൾ പുറത്തിറക്കി; എന്തൊക്കെ അടഞ്ഞ് കിടക്കും? എന്തൊക്കെ പ്രവർത്തിക്കും? യാത്രകൾ അനുവദനീയമോ ? ഇവിടെ വായിക്കാം.
റേഷന്‍ കടകള്‍ ,ഭക്ഷണം,ഗ്രോസറി,ഫലങ്ങള്‍ ,പാല്‍,ഇറച്ചി,മീന്‍,മൃഗങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ 5 മുതല്‍ ഉച്ചക്ക് 12 വരെ തുറക്കാം എന്നാല്‍ കൂടുതല്‍ ആളുകള്‍ വരുന്നത് ഒഴിവാക്കണം,കൊവിഡുമായി ബന്ധപ്പെട്ട കേന്ദ്ര നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആയിരിക്കണം. ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ലോക്ക് ഡൌണ്‍;മാര്‍ഗ നിര്‍ദേശം പുറത്തിറങ്ങി,ചീഫ് സെക്രട്ടറി ടി എം വിജയ ഭാസ്കര്‍ ഒപ്പുവച്ച ഉത്തരവില്‍ പറയുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്. 14.07.2020രാത്രി 8 മണി മുതല്‍ 7 ദിവസത്തേക്ക് ആണ് ലോക്ക് ഡൌണ്‍.22.07.2020 രാവിലെ 5 മണി വരെ തുടരും. ബെംഗളുരു നഗര ജില്ലയിലും…
Read Moreഇന്ന് 73 മരണം;കര്‍ണാടകയില്‍ പുതിയ കോവിഡ് രോഗ ബാധിതര്‍ 2738;കൂടുതല്‍ വിവരങ്ങള്‍.
ബെംഗളൂരു: ഇന്ന് സംസ്ഥാനത്ത് 73 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു,ഇതില്‍ 47 പേര്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നാണ്. മൈസുരു 6,ധാര്‍ വാട് 5,ശിവമോഗ്ഗ 3,ബാഗല്‍ കോട്ടെ 2,കൊടുഗ് 2,ബെലഗാവി 2,തുമക്കുരു ,ദാവനഗരെ,ഹവേരി ഗദഗ് ഹാസന ഒരാള്‍ വീതം. ആകെ കോവിഡ് മരണ സംഖ്യാ 757 ആയി. ഇന്ന് സംസ്ഥാനത്ത് 2738 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു,ആകെ രോഗ ബാധിതരുടെ എണ്ണം 41518 ആയി,. ഇന്ന് 839 പേര്‍ രോഗ മുക്തി നേടി ,ആകെ 16248 പേര്‍ ആശുപത്രി വിട്ടു. 24572 പേര്‍ ചികിത്സയില്‍ ഉണ്ട്,ഇതില്‍ 545…
Read Moreലഭ്യത കുറഞ്ഞു;രക്ത ദാതാക്കളെ തേടി ബാങ്കുകൾ.
ബെംഗളൂരു: കോവിഡ് ഭീതി രക്ത ലഭ്യതയെയും സാരമായി ബാധിച്ചിരിക്കുന്നു. കോവിഡ് കാലത്ത് രക്തം ദാനംചെയ്യാൻ ആളുകൾ മടികാണിക്കുന്നതിനാൽ ബെംഗളൂരുവിലെ മിക്ക രക്തബാങ്കുകളിലും രക്തത്തിന്റെ ലഭ്യത കുറഞ്ഞുവരുന്നു. ഈ സാഹചര്യത്തിൽ വേണ്ടത്ര രക്തം രക്തബാങ്കുകളില്ലാത്തത് ആശങ്ക സൃഷ്ട്ടിക്കുന്നതിനാൽ ആരോഗ്യമുള്ള വ്യക്തികളിൽനിന്ന് എത്രയും വേഗം രക്തം തേടാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ് രക്തബാങ്കുകൾ. ബെംഗളൂരുവിൽ ദിവസേന നിരവധി രോഗികൾക്കാണ് രക്തം ആവശ്യമായിവരുന്നുണ്ട്. ബാംഗ്ലൂർ മെഡിക്കൽ സർവീസ് ട്രസ്റ്റ് നടത്തുന്ന ടി.ടി.കെ. രക്തബാങ്ക് മാസത്തിൽ നൂറോളം രോഗികൾക്ക് രക്തം നൽകിവന്നിരുന്നതാണ്. മാസത്തിൽ 3000 യൂണിറ്റ് രക്തമാണ് ഇതിനായി ശേഖരിച്ചു വരുന്നത്.…
Read Moreകർണാടകയിൽ 200 നഴ്സുമാർക്ക് ഇതുവരെ കോവിഡ് ബാധിച്ചു;3 പേർ മരണപ്പെട്ടു.
ബെംഗളൂരു: കോവിഡ് 19 ലോകം മുഴുവൻ വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത് ആരോഗ്യപ്രവർത്തകരാണ്. കർണാടകയിൽ 200 നഴ്സുമാർക്ക് കോവിഡ് ബാധിച്ചു. 3 പേർ മരിച്ചു. കർണാടക സ്റ്റേറ്റ് ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ആണ് വിവരങ്ങൾ പുറത്തുവിട്ടത്. 55 വയസായ ഒരു സ്ത്രീയും 42 ഉം 57 ഉം വയസായ രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. 2 പേർ ബംഗളുരുവിലെ ആശുപത്രികളിലും ഒരാൾ ബിദാറിലും ജോലി ചെയ്തു വരുകയായിരുന്നു. മരണപ്പെട്ട മൂന്ന് പേരുടെ കുടുംബങ്ങൾക്കും യാതൊരുവിധ സഹായവും സർക്കാറിൽ നിന്നും ലഭിച്ചിട്ടില്ലെന്ന് അസോസിയേഷൻ അറിയിച്ചു
Read Moreബെംഗളൂരു നഗരത്തിൽ ഇന്നലെ കോവിഡ് ബാധിച്ചത് 1525 പേർക്ക്;45 പേർ മരിച്ചു.
ബെംഗളൂരു: നഗരത്തിൽ കോവിഡ് മരണങ്ങളും പുതിയ രോഗികളുടെ എണ്ണവും ദിനം പ്രതി വർധിച്ചു വരുന്നു. നഗരത്തിൽ തുടർച്ചയായി 1000 ന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു വരുന്നു.ബെംഗളൂരു നഗര ജില്ലയിൽ ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ 1525 പേർക്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നഗരത്തിലെ അകെ കോവിഡ് 19 രോഗികളുടെ എണ്ണം 18387 ആയി വർധിച്ചു. ബെംഗളൂരു നഗര ജില്ലയിൽ ഇന്നലെ 45 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. നഗരത്തിൽ ഇത് വരെ 275 പേർ കോവിഡ് 19 ബാധിച്ചു മരിച്ചു. നഗരത്തിൽ തീവ്ര…
Read Moreകോവിഡ് ബാധിച്ചവർ കൃത്യ സമയത്ത് ചികിൽസ തേടാത്തതും,രോഗം മറച്ചുവക്കുന്നതും ആണ് മരണനിരക്ക് ഉയർത്തിയത്.
ബെംഗളുരു; കോവിഡ് ബാധിച്ചവർ ആശുപത്രികളിലെത്താൻ വൈകുന്നത് മരണത്തിന് ഇടയാക്കുന്നതായി വിദഗ്ധസമിതിയുടെ കണ്ടെത്തൽ പുറത്ത്. കൂടാതെ പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ളവർ സാധാരണ പനിയാണെന്ന ധാരണയിൽ ചികിത്സതേടാതിരിക്കുകയോ സ്വയംചികിത്സ നടത്തുകയോ ചെയ്യുന്നതായാണ് സമിതി കണ്ടെത്തിയത്. ആരോഗ്യവിദഗ്ധൻ ഡോ. ഹൻസ്‌രാജ് ആൽവ, ഡോ. മുരളീധർ യദിയാൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. അസ്വസ്ഥതകൾ വരുമ്പോഴാണ് പലരും ആശുപത്രികളിൽ ചികിത്സതേടുന്നത്. ഈ ഘട്ടത്തിലെത്തുമ്പോൾ പലപ്പോഴും ജീവൻ രക്ഷിക്കാൻ കഴിയാത്ത സാഹചര്യമാണുണ്ടാകുകയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദക്ഷിണകന്നഡ ജില്ലയിൽനിന്നുള്ള വിവരങ്ങളാണ് സമിതി വിശകലനംചെയ്തത്. സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിക്കുമെന്നും ഇവിടെ ലക്ഷങ്ങൾ…
Read Moreആന്റിജൻ കിറ്റ് ഉപയോഗിച്ചുള്ള പരിശോധന വ്യാപകമാക്കുന്നു;ആരോഗ്യ പ്രവർത്തകർക്കും രോഗലക്ഷണങ്ങൾ ഉള്ളവർക്കും മുൻഗണന.
ബെംഗളുരു; ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ബെംഗളുരുവിൽ, ഓർഡർചെയ്ത ഒരുലക്ഷം ആന്റിജൻ ടെസ്റ്റിങ് കിറ്റിൽ 20,000 കിറ്റുകൾ ശനിയാഴ്ച എത്തിയതോടെ നഗരത്തിൽ ആന്റിജൻ പരിശോധന തുടങ്ങി. 15- 20 മിനിറ്റിനുള്ളിൽ കഴിയുന്ന പരിശോധനയിൽ ആദ്യഘട്ടത്തിൽ മുൻഗണനാ വിഭാഗങ്ങളെയാണ് ഉൾപ്പെടുത്തുന്നത്. ആരോഗ്യപ്രവർത്തകർ, രോഗം വ്യാപകമായി പടർന്നുപിടിച്ച മേഖലകളിൽ നിന്നുള്ളവർ, പനി, ചുമ തുടങ്ങിയ ലക്ഷങ്ങളുള്ളവർ, പനിക്ലിനിക്കുകളിൽ ചികിത്സതേടിയെത്തുന്നവർ എന്നിവരാണ് മുൻഗണനയുള്ളവർ. വിവിധ ആശുപത്രികളിൽ കോവിഡ് ഒഴികെയുള്ള അസുഖങ്ങളെമരിക്കുന്ന രോഗികളുടെ മൃതദേഹവും ഇത്തരം പരിശോധനയ്ക്ക് വിധേയമാക്കും.. നിലവിൽ ചെലവുകുറവുള്ളതും പെട്ടെന്ന് ഫലം ലഭിക്കുമെന്നതുമാണ് ആന്റിജൻ ടെസ്റ്റിങ് കിറ്റുകളുടെ ഗുണമായി…
Read Moreമാറത്തഹള്ളിയിൽ കനാലിൽവീണ് കാണാതായ ആറുവയസ്സുകാരിയെ ഇനിയും കണ്ടെത്താനായില്ല; തിരച്ചിൽ ഊർജിതം
ബെംഗളുരു; കനാലിൽ വീണ് കാണാതായ കുട്ടിക്ക് വേണ്ടി തിരച്ചിൽ തുടരുന്നു, മാറത്തഹള്ളിയിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ കനാലിൽവീണ് കാണാതായ ആറുവയസ്സുകാരിയെ കണ്ടെത്താനായില്ല. അഗ്നിശമനസേനയും നാട്ടുകാരും കഴിഞ്ഞ രണ്ടുദിവസങ്ങളായി തിരച്ചിൽ നടത്തിവരികയാണ്. കനാലിൽ അമിതമായി മാലിന്യം അടിഞ്ഞുകൂടിയിരിക്കുന്നത് തിരച്ചിൽ ദുഷ്‌കരമാക്കുകയാണ്. ബെംഗളൂരുവിൽ സെക്യൂരിറ്റി ഗാർഡായ അസം സ്വദേശി നിത്യാനന്ദയുടെയും ബോണി കോലിയുടെയും മകൾ മല്ലികയെയാണ് വെള്ളിയാഴ്ച വൈകീട്ട് കനാലിൽ വീണത്..
Read Moreപുള്ളിപ്പുലിയെ വിഷം വച്ചുകൊന്ന കർഷകൻ അറസ്റ്റിൽ; വനഭൂമി തിരിച്ചെടുക്കുന്നതുൾപ്പെടെയള്ള നടപടിയുമായി വനം വകുപ്പ് രംഗത്ത്
ബെംഗളുരു; വന്യ ജീവിയെ കൊന്ന കർഷകൻ അറസ്റ്റിൽ, നാഗർഹോള കടുവസങ്കേതത്തിൽ പുള്ളിപ്പുലിയെ വിഷംവെച്ചുകൊന്ന സംഭവത്തിൽ കർഷകൻ അറസ്റ്റിൽ. ഡി.പി.കുപ്പേ സ്വദേശിയായ മച്ചെ ഗൗഡ(65)യാണ് വനംവകുപ്പിന്റെ പിടിയിലായത്. കൂടാതെ മറ്റൊരു പ്രതിയായ ഇയാളുടെ മകൻ കൃഷ്ണൻ (36) ഒളിവിലാണ്. പുള്ളിപ്പുലിയെ ചത്തനിലയിൽ കണ്ടെത്തി 24 മണിക്കൂർ പിന്നിടുന്നതിനുള്ളിലാണ് വനപാലകർ പ്രതിയെ പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൃഷിഭൂമിയിൽ ചത്തനിലയിൽ പുള്ളിപ്പുലിയെ കണ്ടത്. തുടർന്ന് പ്രദേശവാസികൾ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. പരിശോധനയിൽ വിഷം ഉള്ളിൽച്ചെന്നാണ് പുലി ചത്തതെന്ന് വനംവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. തുടർന്നുനടന്ന അന്വേഷണത്തിൽ കൃഷിഭൂമിക്ക് സമീപമുള്ള ഷെഡ്ഡിൽനിന്ന് വിഷം…
Read More