ബെംഗളൂരു : ആശുപ്രതികളിൽ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് ഡിജെ ഹള്ളി സ്വദേശിയായ 55 വയസ്സുകാരൻ മരിച്ചു. ശ്വാസതടസ്സത്തെ തുടർന്ന് ഓക്സിജൻ സൗകര്യം ലഭിക്കാനായിനഗരത്തിലെ വിവിധ ആശുപത്രികളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. 9 മണിക്കൂർ നേരം ഇതിനായി ശ്രമം നടത്തി.ഒടുവിൽ ബൊമ്മനഹള്ളിയിലെ സ്വകാര്യ ആശുപത്രിക്കു മുന്നിൽ വീണു മരിക്കുകയായിരുന്നു. ആംബുലൻസിനായി ഫോൺ വിളിച്ച ശേഷം മണിക്കൂറുകൾ കാത്തിരിക്കേണ്ടിവന്നതായി കുടുംബാംഗങ്ങൾ പരാതിപ്പെട്ടു. തുടർന്ന് നഗരത്തിലെ സന്നദ്ധ സംഘടനാ പ്രവർത്തകരുടെ സഹായത്തോടെ ശിവാജി നഗറിലെ ചില സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിക്കാൻ ശ്രമം നടത്തി. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നും കോവിഡ് ആശുപത്രികളിലേക്കു…
Read MoreDay: 9 July 2020
17 മരണം;ആകെ രോഗ ബാധിതരുടെ എണ്ണം 30000 കടന്നു;കൂടുതല്‍ വിവരങ്ങള്‍…
ബെംഗളുരു : ഇന്ന് കര്‍ണാടകയില്‍ 17 കോവിഡ് മരണം. ധാര്‍വാട 7 , റായിചൂരു 1, ഉത്തര കന്നഡ 1,ഹാസന 2, മൈസുരു 2,തുമക്കുരു 1,കലബുരഗി 2,ദാവനഗെരെ 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള ഇന്നത്തെ മരണത്തിന്റെ കണക്ക്. ആകെ കോവിഡ് മരണം 486 ആയി. ഇന്ന് സംസ്ഥാനത്ത് ആകെ 2228 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു,ആകെ കോവിഡ് ബാധിതരുടെ എണ്ണം 31105 ആയി,17782 ആളുകള്‍ സംസ്ഥാനത്ത് ചികിത്സയില്‍ ഉണ്ട്.ഇതില്‍ 457 പേര്‍ ഐ.സി.യുവില്‍ ആണ്. ഇന്ന് മാത്രം 957 പേര്‍ രോഗ മുക്തി നേടി,ആകെ രോഗമുക്തി നേടിയവരുടെ എണ്ണം…
Read Moreചിന്നസ്വാമി സ്റ്റേഡിയവും കോവിഡ് കെയർ സെൻ്ററാകുന്നു.
ബെംഗളൂരു: കോവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ സ്ഥലങ്ങള്‍ കോവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റുന്നു. പ്രസിദ്ധമായ ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറമേ, ബാംഗ്ലൂര്‍ പാലസും കോവിഡ് സെന്ററാക്കാനുള്ള തയ്യാറെടുപ്പിലാണ് കര്‍ണാടക സര്‍ക്കാര്‍. നേരത്തേ, ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ സെന്ററും കോവിഡ് 19 കെയര്‍ സെന്ററാക്കിയിരുന്നു. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ എല്ലാവിധ മുന്‍കരുതലുകളും സ്വീകരിച്ചതായും കോവിഡ് 19 ചുമതലയുള്ള ആര്‍ അശോക അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കര്‍ണാടകയിലെ കോവിഡ് ബാധിതരുടെ എണ്ണം 28,877 ആണ്.
Read Moreകോവിഡ് പ്രതിരോധത്തിന് ശക്തമായ പിന്തുണ നൽകി സ്റ്റാർട്ടപ്പ് കമ്പനികൾ
ബെംഗളുരു; കോവിഡ് പ്രതിരോധത്തിന് ഉപകരണങ്ങൾ തയ്യാറാക്കി സ്റ്റാർട്ടപ്പുകൾ, കോവിഡ് പ്രതിരോധത്തിന് അത്യാധുനിക ഉപകരണങ്ങൾ നിർമിച്ച് ബെംഗളൂരുവിലെ സ്റ്റാർട്ടപ്പുകൾ. അത്യാധുനികമായ ഉപകരണങ്ങളും വൈറസ് പ്രതിരോധത്തിനുള്ള ഫേസ് വാഷും ഇതിൽ ഉൾപ്പെടുന്നു. ഇത്തരത്തിൽ ആറോളം ഉപകരണങ്ങളാണ് കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രി അശ്വത് നാരായണൻ പുറത്തിറക്കിയത്. സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളാണ് ഇവ. കോവിഡ് വൈറസിൽനിന്ന് സംരക്ഷിക്കാൻ കഴിയുന്ന യു.വി. റോസ് ബോക്സ്, നിർമിത ബുദ്ധി അധിഷ്ഠതമായ ടെസ്റ്റിങ് സംവിധാനം, ആർ. ടി.പി.സി.ആർ. ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് സ്റ്റാർട്ടപ്പുകൾ പുറത്തിറക്കിയിരിക്കുന്നത്. ഐ.സി.എം.ആറിന്റെ അംഗീകാരവും ഈ ഉപകരണങ്ങൾക്കുണ്ട്. ഇതിൽ ചിലത്…
Read Moreഗുരു രാഘവേന്ദ്ര സഹകരണബാങ്കിലെ 1400 കോടി രൂപയുടെ ക്രമക്കേട്; ആത്മഹത്യ ചെയ്ത വാസുദേവ മയ്യയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു
ബെംഗളുരു; മയ്യയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്, സാഹചര്യങ്ങളുടെ സമ്മർദത്തിലാണ് ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കേണ്ടിവന്നതെന്ന് ബെംഗളൂരു രാഘവേന്ദ്ര സഹകരണ ബാങ്ക് മുൻ സി.ഇ.ഒ. വാസുദേവ മയ്യയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. കൂടാതെ ചില ഇടപാടുകളെക്കുറിച്ചും കത്തിൽ പരാമർശിക്കുന്നുണ്ടെന്നാണ് സൂചന. മയ്യയെ ആത്മഹത്യചെയ്തനിലയിൽ കണ്ടെത്തിയ കാറിൽനിന്നുതന്നെയാണ് ആറുപേജുള്ള ആത്മഹത്യക്കുറിപ്പും ലഭിച്ചത്. കൈയക്ഷരം മയ്യയുടേതുതന്നെയാണെന്ന് ഭാര്യ സ്ഥിരീകരിച്ചിട്ടുണ്ട്. കുറിപ്പ് വിദഗ്ധപരിശോധനയ്ക്കായി ഫൊറൻസിക് ലാബിലേക്ക് അയച്ചു , ഗുരു രാഘവേന്ദ്ര സഹകരണബാങ്കിലെ 1400 കോടി രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന മുൻ സി.ഇ.ഒ. വാസുദേവ മയ്യ(71)യെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 1400…
Read Moreഒറിജിനലിനെ വെല്ലുന്ന വ്യാജൻ; മുൻനിര കമ്പനികളുടെ വ്യാജ ടി.വി.കൾ വിൽപ്പന നടത്തിയയാൾ പോലീസ് പിടിയിൽ
ബെംഗളുരു; വ്യാജ ടിവി നൽകി കബളിപ്പിച്ചിരുന്നയാൾ പോലീസ് പിടിയിൽ, മുൻനിര കമ്പനികളുടെ സ്റ്റിക്കർപതിച്ച് ഗുണമേന്മയില്ലാത്ത ടി.വി. കൾ വിൽപ്പനനടത്തി വന്നയാൾ പിടിയിൽ. തമിഴ്നാട് സ്വദേശിയും ചാമരാജ്പേട്ടിലെ താമസക്കാരനുമായ സുരേഷ് (45) ആണ് സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.. ഇത്തരത്തിൽ 15 വ്യാജ ടി.വി.കളും 75,000 രൂപയും ഇയാളിൽനിന്ന് പിടിച്ചെടുത്തു. ചാമരാജ്പേട്ടിൽ വീട്ടുപകരണങ്ങളുടെ കട നടത്തിവരികയാണ് ഇയാൾ. തമിഴ്നാട്ടിൽ നാട്ടിൽനിന്ന് കുറഞ്ഞവിലയിൽ തദ്ദേശീയമായി നിർമിച്ച ടി.വി. വാങ്ങി ബെംഗളൂരുവിലെത്തിച്ചാണ് വിൽപ്പന നടത്തിയിരുന്നത്. ടെക്നീഷ്യന്മാരെ ഉപയോഗിച്ച് ടി.വി. . ക്കുമുകളിലുള്ള സ്റ്റിക്കറുകളും വ്യാജമായി ഘടിപ്പിക്കും.. ഏകദേശം 70,000 രൂപയോളം…
Read Moreകോവിഡ് നിരക്ക് മുന്നോട്ട് തന്നെ; രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ വിവരങ്ങൾ തയ്യാറാക്കുന്നതിനായി 1200-ലധികം സർക്കാർ ജീവനക്കാരെ നിയോഗിച്ചു
ബെംഗളുരു; കുറയാതെ കോവിഡ് നിരക്കുകൾ, കർണാടകത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ വിവരങ്ങൾ തയ്യാറാക്കുന്നതിനായി 1200-ലധികം സർക്കാർ ജീവനക്കാരെ സർക്കാർ നിയോഗിച്ചു. ദ്രുതഗതിയിലുള്ള കോവിഡ് വ്യാപനം തടയുന്നതിന് രോഗികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കേണ്ടത് അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞതിനെത്തുടർന്നാണ് തീരുമാനമെന്ന് ചീഫ് സെക്രട്ടറി ടി.എം. വിജയ് ഭാസ്കർ പറഞ്ഞു. ഉത്തരവ് ലംഘിക്കുന്ന ജീവനക്കാർക്കെതിരേ നടപടിയെടുക്കും. സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതർ കാൽ ലക്ഷത്തിലധികമായ സാഹചര്യത്തിലാണ് നടപടി. ഇത്തരത്തിൽ സർക്കാരിന്റെ വിവിധ വകുപ്പുകൾക്ക് കീഴിൽ ജോലി ചെയ്യുന്ന 1246 ജീവനക്കാരെയും ഗ്രൂപ്പ് എ.,ബി.,സി. ഉദ്യോഗസ്ഥരെയുമാണ്…
Read Moreകോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു
ബെംഗളൂരു: എം.എസ്. രാമയ്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. എസ്.ജി. പാളയ ഭാരതിനഗറിലെ താമസക്കാരനായ തൃശ്ശൂർ പാവറട്ടി പനങ്ങാട് പി.ടി. റോയ്ഫിലിപ്പ് (49) ആണ് ബുധനാഴ്ച പുലർച്ചെ മരിച്ചത്. ഭാര്യ വി.ജെ. ജിംസിയും കോവിഡ് ബാധിച്ച് ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. പത്താം ക്ലാസ് വിദ്യാർഥിയായ ഏക മകൾ റിയ റോയ് രണ്ടുമാസത്തോളമായി മല്ലേശ്വരത്തെ ബന്ധുവീട്ടിലായതിനാൽ രോഗബാധിതയല്ല. നഗരത്തിൽ സ്ഥിരതാമസക്കാരനായ റോയ് ഫിലിപ്പ് രാജാജി നഗറിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്. പനി ബാധിച്ചതിനെത്തുടർന്ന് ഇദ്ദേഹത്തെ കഴിഞ്ഞയാഴ്ചയാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്.…
Read Moreഒരു മരണം;എച്ച്.എ.എല്ലിൽ 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ബെംഗളൂരു : കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറനോട്ടിക്കൽ ലിമിറ്റഡിൽ (എച്ച്.എ.എൽ) ഒരു മാസത്തിനിടെ 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ മരണപ്പെടുകയും ചെയ്തു.45 കാരനായ ജീവനക്കാരനാണ് മരിച്ചത്. മറ്റ് രോഗങ്ങൾക്ക് ചികിൽസ തേടിയ ഇദ്ദേഹം മരിച്ചതിന് ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്. ലോക്ക് ഡൗണിനെ തുടർന്ന് മാർച്ച് 22 ന് അടച്ച എച്ച്.എ.എൽ നിർമ്മാണ യൂണിറ്റ് ഏപ്രിൽ 28 നാണ് വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ചത്. ജൂൺ 1 മുതലാണ് ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിച്ചത് എന്ന് എച്ച്.എ.എൽ വക്താവ് അറിയിച്ചു.
Read Moreമാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ കണ്ടാൽ നിങ്ങൾക്കും പരാതിപ്പെടാം..
ബെംഗളൂരു : മുഖാവരണം ധരിക്കാതെ പുറത്തിറങ്ങുന്നവരുടെ എണ്ണം കൂടിയതോടെ പൊതു ജനങ്ങൾക്ക് പരാതിപ്പെടാൻ ഉള്ള സൗകര്യവുമായി സർക്കാർ. മാസ്ക്ക് ധരിക്കാത്തതടക്കം നഗരത്തിൽ ലോക്ക് ഡൗൺ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ പരാതിപ്പെടാൻ 100 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കാം. പരമാവധി 15 മിനിറ്റിനുള്ളിൽ പോലീസോ ബി.ബി.എം.പി ആരോഗ്യ പ്രവർത്തകരോ മാർഷലുമാരോ സ്ഥലത്തെത്തി നടപടി സ്വീകരിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകുന്നു. മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരും പൊതു സ്ഥലങ്ങളിൽ മാസ്ക്ക് വെലിച്ചെറിയുന്നവരും രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഉയർത്തുന്നത് വൻ വെല്ലുവിളിയാണ്.
Read More