ചിന്നസ്വാമി സ്റ്റേഡിയവും കോവിഡ് കെയർ സെൻ്ററാകുന്നു.

ബെംഗളൂരു: കോവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ സ്ഥലങ്ങള്‍ കോവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റുന്നു.

പ്രസിദ്ധമായ ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയമാണ് ഇതില്‍ പ്രധാനപ്പെട്ടത്.

ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറമേ, ബാംഗ്ലൂര്‍ പാലസും കോവിഡ് സെന്ററാക്കാനുള്ള തയ്യാറെടുപ്പിലാണ് കര്‍ണാടക സര്‍ക്കാര്‍.

  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും

നേരത്തേ, ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ സെന്ററും കോവിഡ് 19 കെയര്‍ സെന്ററാക്കിയിരുന്നു.

ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ എല്ലാവിധ മുന്‍കരുതലുകളും സ്വീകരിച്ചതായും കോവിഡ് 19 ചുമതലയുള്ള ആര്‍ അശോക അറിയിച്ചു.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌, കര്‍ണാടകയിലെ കോവിഡ് ബാധിതരുടെ എണ്ണം 28,877 ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts