ബെംഗളൂരു : എസ്എസ്എൽസി പരീക്ഷാഫലം ആഗസ്റ്റ് ആദ്യവാരം പ്രഖ്യാപിക്കുമെന്ന് പ്രാഥമിക വിദ്യാഭ്യാസ മന്ത്രി.
ഉത്തരക്കടലാസ് മൂല്യനിർണയം 13 മുതൽ 30 വരെയാണ് നടക്കുക.
55 വയസ്സിന് മുകളിലുള്ള അധ്യാപകരെ പരീക്ഷാ മൂല്യനിർണയത്തിൽ നിന്നൊഴി
വാക്കിയതായി പ്രാഥമിക വിദ്യാഭ്യാസ മന്ത്രി എസ്.സുരേഷ്കുമാർ പറഞ്ഞു.
98.06ശതമാനം വിദ്യാർഥികളാണ് ഇത്തവണ വിവിധ കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയത്.
മൂല്യനിർണയകേന്ദ്രങ്ങളിൽ തെർമൽ പരിശോധന ഉറപ്പു വരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
എന്നാൽ കോവിഡ് രോഗം പടരുന്ന സാഹചര്യത്തിൽ അധ്യാപകർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ഓൾ ഇന്ത്യ ടീച്ചേഴ്സ് ഫെഡറേഷൻ രംഗത്തെത്തിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.