മലയാളം മിഷൻ ബംഗലൂരു സൗത്ത് കോർഡിനേറ്റർ ജോമോൻ കെ.എസ്, ഡയലോഗ് സെന്റര്‍ പ്രതിനിധി എ.എ. മജീദ് എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തി.
കവയിത്രിയും തിരക്കഥാകൃത്തുമായ മീര നാരായണൻ വിഷു ആശംസകളും അനുഭവങ്ങും കൈമാറി. മുബശ്ശിര്‍ അസ്ഹരി ഓൺലൈൻ പരിപാടിയുടെ അവതാരകനായിരുന്നു
പ്രശസ്ത ഗായിക സിദ്രത്തുൽ മുൻതഹായുടെ ഗാനങ്ങൾ പരിപാടിക്ക് നിറം പകർന്നു. ബബിത ഹൃദ്യമായ കവിതാലാപനം നിര്‍വ്വഹിച്ചു. അഭിനവ് കൃഷ്ണ, രാജേഷ് കെ.യു , മീര , അഭിയ സൂസന് മാത്യു എന്നിവർ വിവിധ മത്സരങ്ങളിൽ വിജയികളായി.
ഡയലോഗ് സെന്റർ ബംഗലൂരു രക്ഷാധികാരി കെ. ഷാഹിർ സമാപന പ്രഭാഷണം നടത്തി.
ആസിഫ് നാലകത്ത് കൺവീനറും, യാസർ അൽ മജീദ് സ്വാഗതവും നൂർഷഹീൻ നന്ദിയും പറഞ്ഞു.
ലോക് ഡൗണ്‍ കാലത്ത് നിശ്ശബ്ദമായി കടന്ന് പോയ മൂന്ന് പ്രമുഖ ആഘോഷങ്ങള്‍ വിഷുവും, ഈസ്റ്ററും, ചെറിയ പെരുന്നാളും ഒന്നിച്ചാഘോഷിക്കുന്ന സൗഹൃദ മലയാളി ഓൺലൈൻ സംഗമം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ മലയാളികളെ ഉൾപ്പെടുത്തി ഡയലോഗ് സെന്റര്‍ ബംഗളുരു സംഘടിപ്പിച്ചു വരികയാണ്.