ബെംഗളൂരു: കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ ബെംഗളൂരുവില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ജൂലൈ അഞ്ച് മുതലാണ് ഞായറാഴ്ചകള്‍ അടച്ചിടുക.
Lockdown would be imposed every Sunday, with effect from July 5, until further orders. No activities shall be permitted on that day except essential services and supplies: #Karnataka Chief Minister’s Office
— ANI (@ANI) June 27, 2020
രാത്രി കര്‍ഫ്യൂ സമയത്തിലും മാറ്റം വരുത്തി. രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ 5 മണി വരെയാണ് കര്‍ഫ്യൂ തുടരുക.
ഈ സമയം വ്യാപകമായ വാഹന പരിശോധന നടക്കും. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും.
മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് കടുത്ത നിയന്ത്രണം നടപ്പാക്കണമെന്ന് ആവശ്യം ഉയര്‍ന്നത്.
എല്ലാ ഞായറാഴ്ചകളിലും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്.
The existing timing of night curfew from 9 pm to 5 am in the morning is altered to 8 pm to 5 am with effect from 29th June: #Karnataka Chief Minister’s Office
— ANI (@ANI) June 27, 2020
അന്നേ ദിവസം അവശ്യ സര്‍വീസുകള്‍ മാത്രമാണ് ലഭിക്കുക. അടുത്ത ഞായറാഴ്ച മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും.
മറ്റു ദിവസങ്ങളിലെ രാത്രി കാല കര്‍ഫ്യൂ ശക്തമാക്കാനും തീരുമാനിച്ചു.
നിലവില്‍ 9 മണി മുതലാണ് രാത്രികാല കര്‍ഫ്യൂ. ഇത് എട്ട് മണി മുതല്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അതേസമയം, ഞായറാഴ്ച ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ശനിയാഴ്ചകളിലെ ജനത്തിരക്ക് ഒഴിവാക്കാന്‍ സര്‍ക്കാര്‍ സംവിധാനം കാണുന്നുണ്ട്.
പലചരക്ക് കടകളോട് ചേര്‍ന്ന് കൂടുതല്‍ പച്ചക്കറി മാര്‍ക്കറ്റ് തയ്യാറാക്കാനാണ് തീരുമാനം
All Government offices shall remain closed on all Saturdays, with effect from July 10: #Karnataka Chief Minister’s Office
— ANI (@ANI) June 27, 2020