ബെംഗളുരു : ഈ മാസം 24നു ശേഷം ശ്രമിക് ട്രെയിൻ ഓടിക്കില്ലെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചതോടെ കേരളത്തിലേക്കുള്ള സ്പെഷൽ ട്രെയിൻ എന്ന പ്രതീക്ഷ മങ്ങി.
ദക്ഷിണ പശ്ചിമ റെയിൽവേ ഇതുവരെ നടത്തിയ 250 ഓളം ശ്രമിക് സ്പെഷൽ ട്രെയിനുകളിൽ ഒരെണ്ണം മാത്രമാണ് കേരളത്തിലേക്ക് സർവീസ് നടത്തിയത്.
നോർക്കയിൽ രണ്ടായിരത്താളംപേർ റജിസ്ട്രർ ചെയ്തതെങ്കിലും യാത്ര ചെയ്യാൻ അവസരംലഭിച്ചത് 1496 പേർക്കു മാത്രം.
തൊഴിലാളികളുടെ കൂട്ട പലായന കാരണം സംസ്ഥാനത്തെ നിർമാണ,വികസന പ്രവർത്തനങ്ങൾ സാരമായി ബാധിച്ചിരിക്കുകയാണ് തുടർന്നാണ് 24 നു ശേഷം സർവീസ് നടത്തേണ്ടതില്ലെന്ന നിലപാട് സർക്കാർ സ്വീകരിച്ചത്.
ഇനിയും സ്വദേശത്തേക്കു മടങ്ങാൻ ആഗ്രഹിക്കുന്നവർ സർക്കാറിനെ അറിയിക്കണമെന്നും സംസ്ഥാനത്തെ എല്ലാ അതിഥിത്തൊഴിലാളികൾക്കും അറിയിപ്പ് നൽകണമെന്നും ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
ശ്രമിക് സ്പെഷൽ സർവീസുകൾ അവസാനിപ്പിക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കാടതി 24നു ശേഷം ശ്രമിക്പെഷൽ പാടില്ലെന്നു സുപ്രീം
കോടതി പറഞ്ഞിട്ടില്ലെന്നും സർക്കാറിനെ അറിയിച്ചു.
അതേ സമയം നഗരത്തിലെ സാമ്പത്തികമായി പിന്നിൽ നിൽക്കുന്നവരും ജോലി നഷ്ടപ്പെട്ടവരും ചെറു ബിസിനസുകൾ തകർന്നവരുമായ നിരവധി പേർ ബെംഗളൂരുവിൻ്റെയും കേരളത്തിൻ്റെയും ഇടയിൽ ട്രെയിൻ സർവീസ് പുനരാരംഭിക്കും എന്ന പ്രതീക്ഷയിലാണ്.
മുൻപ് നോർക്ക മുൻകൈ എടുത്തു നടത്തിയ സർവീസ് തെക്കൻ കേരളത്തിലേക്കായിരുന്നു. മലബാറിലേക്ക് ഒരു ട്രെയിൻ സർവീസ് ആരംഭിക്കണം എന്ന ആവശ്യവും ശക്തമാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.