ബെംഗളുരു : കെപിസിസി അദ്ധ്യക്ഷൻ ഡി.കെ.ശിവകുമാറിന്റെ
ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങ് നടത്താൻ സർക്കാർ അനുമതി നൽകി.
14ന് ചടങ്ങ് നടത്താൻ അനുമതി തേടി കഴിഞ്ഞ ദിവസം ശിവകുമാർ സർക്കാരിനു കത്തയച്ചിരുന്നു.
എന്നാൽ സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു.
ഇതു പ്രതികാര രാഷ്ടീയമാണെന്ന ആരോപണവുമായി കോൺഗ്രസ് മുന്നോട്ട് വന്നു.
തുടർന്നാണ് ഇന്നലെ മുഖ്യമന്ത്രി യെഡിയൂരപ്പ, ഇടപെട്ട് അനുമതി നൽകിയത്, ശിവകുമാർ ട്വിറ്ററിലൂടെ
യെഡിയൂരപ്പയ്ക്ക് നന്ദി രേഖപ്പെടുത്തി.
സത്യപ്രതിജ്ഞയ്ക്കുള്ള പുതിയ തീയതി പാർട്ടി നേതാക്കളുമായി ചർച്ച ചെയ്ത് ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാർച്ച് 11ന് പിസിസി അദ്ധ്യക്ഷനായി നേതൃത്വം നിയമിച്ച ശിവകുമാറിന്റെ സ്ഥാനാാരോഹണംരോഹണം ലോക്ഡൗണിനെ തുടർന്ന്നീ ളുകയായിരുന്നു.
മേയ് 31നും ഈ മാസം 7നും 14നും സ്ഥാനമേൽക്കൽ ചടങ്ങിനു തീയതി പ്രഖ്യാപിച്ചിരുന്നെങ്കിലും നിയന്ത്രണങ്ങൾ തടസ്സമായി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കർണാടകയിൽ പാർട്ടിക്ക് വൻ തിരിച്ചടി നേരിട്ടതോടെയാണ് അന്നത്തെ പി.സി.സി. അധ്യക്ഷൻ ആയിരുന്ന ദിനേശ് ഗുണ്ടു റാവു രാജി വച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.‘ಪ್ರತಿಜ್ಞಾ ದಿನ’ ಕಾರ್ಯಕ್ರಮಕ್ಕೆ ಅನುಮತಿ ನೀಡಿದ್ದಕ್ಕಾಗಿ ಸಿಎಂ @BSYBJP ಅವರಿಗೆ ಧನ್ಯವಾದಗಳು.
ಪದಗ್ರಹಣ ಕಾರ್ಯಕ್ರಮದ ದಿನಾಂಕವನ್ನು ಪಕ್ಷದ ನಾಯಕರೊಂದಿಗೆ ಚರ್ಚಿಸಿ ಶೀಘ್ರದಲ್ಲೇ ಘೋಷಣೆ ಮಾಡಲಾಗುವುದು.
– @DKShivakumar pic.twitter.com/St4IUmFhoC— Karnataka Congress (@INCKarnataka) June 11, 2020