ബെംഗളൂരു : സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നവര്ക്കുള്ള മാർഗനിർദേശം കര്ണാടക സര്ക്കാര് പുതുക്കി.
സംസ്ഥാനത്തേക്ക് എത്തുന്നവർ സേവാസിന്ധു വെബ് പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. എന്നാൽ, യാത്രാപാസ് ആവശ്യമില്ല. രജിസ്റ്റർ ചെയ്തതിന്റെ പകർപ്പ് മതിയാകും.ഇത് മുന്പേ അറിയിച്ചതാണ്.
- അതിർത്തി ചെക്ക് പോസ്റ്റുകൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷൻ, ബസ് ടെർമിനലുകൾ, തുറമുഖങ്ങൾ എന്നിവിടങ്ങളിൽ എല്ലാ യാത്രക്കാരിലും ആരോഗ്യപരിശോധന നടത്തും.
- ബിസിനസ് ആവശ്യത്തിന് വരുന്നവർ ഒഴിച്ചുള്ളവരുടെ കൈപ്പത്തിക്കു പിന്നിൽ 14 ദിവസത്തെ ഹോം ക്വാറൻറീൻ സ്റ്റാമ്പ് പതിക്കും.
- മഹാരാഷ്ട്രയിൽനിന്നുൾപ്പെടെ എത്തുന്ന രോഗ ലക്ഷണമുള്ളവരെ കോവിഡ് കെയർ സെന്ററിലെ ഐസൊലേഷനിലേക്കോ കോവിഡ് ആശുപത്രിയിലേക്കോ മാറ്റും.
- എത്തുമ്പോൾതന്നെ ഇവരുടെ സാമ്പ്ൾ പരിശോധിക്കും.
- ഫലം പോസിറ്റിവായാൽ അവരെ ഉടൻ കോവിഡ് ആശുപത്രിയിലേക്കു മാറ്റും.
- നെഗറ്റിവ് ആണെങ്കിൽ മറ്റു ആരോഗ്യസ്ഥിതികൾ പരിശോധിച്ചശേഷം 14 ദിവസത്തെ ഹോം ക്വാറൻറീനിലാക്കും.
- മഹാരാഷ്ട്രയിൽനിന്ന് എത്തുന്നവരുടെ നിരീക്ഷണത്തിലും മാറ്റം വരുത്തി.
- ആദ്യത്തെ ഏഴു ദിവസം നിർബന്ധിത ക്വാറൻറീനും തുടർന്ന് ഏഴു ദിവസം ഹോം ക്വാറൻറീനിലും കഴിയണം.
- 50 വയസ്സിന് മുകളിലുള്ളവർ, ഗുരുതരമായ അസുഖം ബാധിച്ചവർ തുടങ്ങിയവരെ സംസ്ഥാനത്തെത്തി അഞ്ചാം ദിവസം പരിശോധിക്കും.
- മഹാരാഷ്ട്രയിൽനിന്ന് അടിയന്തര ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് രോഗലക്ഷണമില്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻറീൻ ഒഴിവാക്കി ഹോം ക്വാറൻറീനിലേക്കു മാറ്റും.
- കോവിഡ് നെഗറ്റിവ് പരിശോധനഫലവുമായി എത്തുന്നവരെ നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കും.
- ഇവർ വീട്ടിൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയണം.
- ഇതര സംസ്ഥാനങ്ങൾ കേരളം ഉൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവരിൽ രോഗ ലക്ഷണമില്ലാത്തവർ 14 ദിവസം ഹോം ക്വാറൻറീനിൽ കഴിയണം.
- ക്വാറൻറീൻ കാലയളവിൽ രോഗലക്ഷണം പ്രകടമായാൽ സ്രവപരിശോധന നടത്തും. ഹോം ക്വാറൻറീൻ സൗകര്യമില്ലാത്തവർക്ക് സർക്കാർ ക്വാറൻറീൻ ഏർപ്പെടുത്തും.
- മറ്റു സംസ്ഥാനങ്ങളിൽനിന്ന് ബിസിനസ് ആവശ്യത്തിന് കർണാടകയിലേക്ക് എത്തുന്നവരിൽ 48 മണിക്കൂറിലോ അതിൽ കുറവോ സമയം മാത്രം ചെലവഴിക്കുന്നവർക്ക് കോവിഡ് പരിശോധനയും ക്വാറൻറീനും ഒഴിവാക്കി.
- അവർ മാസ്ക് ധരിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്യണം.
- 48 മണിക്കൂറിൽ കൂടുതൽ സമയവും ഏഴുദിവസത്തിൽ കുറവും സംസ്ഥാനത്ത് തങ്ങുന്നവർ ഏഴു ദിവസത്തിനുള്ളിലുള്ള മടക്കയാത്രാ ടിക്കറ്റ് കാണിക്കുകയും കോവിഡ് പരിശോധന നടത്തുകയും വേണം.
- നെഗറ്റിവ് ഫലം ലഭിക്കുന്നതുവരെ ഇവർ ക്വാറൻറീനിൽ കഴിയണം.
- സംസ്ഥാനത്തേക്ക് എത്തുന്നതിനു മുമ്പുള്ള രണ്ടു ദിവസങ്ങള്ക്കുള്ളില് ഐ.സി.എം.ആര് അംഗീകരിച്ച ലാബില് പരിശോധന നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റുമായി എത്തുന്നവരെ ക്വാറൻറീനിൽനിന്ന് ഒഴിവാക്കും.
- ബിസിനസ് യാത്രക്കാർ എത്തുമ്പോൾ സീൽ പതിക്കില്ല.
- എന്നാൽ, കർണാടക വഴി മറ്റു സംസ്ഥാനത്തേക്ക് പോകുന്നവർക്ക് സീൽ പതിപ്പിക്കും.
- മറ്റു സംസ്ഥാനങ്ങളിൽ പോയി നാലു ദിവസത്തിനുള്ളിൽ മടങ്ങിയെത്തുന്ന കർണാടകയിലെ ബിസിനസുകാരെ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കി.
- നാലു ദിവസത്തിനുശേഷമാണ് അവർ വരുന്നതെങ്കിൽ ആപ്തമിത്ര ഹെൽപ് ലൈനിൽ (14410) അടുത്ത 14 ദിവസത്തെ ആരോഗ്യനില അറിയിക്കണം. ഇതോടൊപ്പം ക്വാറൻറീൻ പ്രോട്ടോക്കോൾ തുടരുകയും വേണം.
താഴെ കൊടുത്ത് വിഭാഗക്കാരെ ക്വാറൻറീനില് നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
- ഡോക്ടര് മാര്,നഴ്സസ്,പാരമെഡിക്കല് ജീവനക്കാര്,ആംബുലന്സ് ജീവനക്കാര് എന്നിവര് കേന്ദ്ര ഉത്തരവ് പ്രകാരം.
- സര്ക്കാര് ഔദ്യോഗിക കൃത്യ നിര്വഹണം നടത്തുന്നവര്,അതുമായി ബന്ധപ്പെട്ട യാത്രകളില് ആണെങ്കില്.
- വിമാനത്തിലെ ജീവനക്കാര്
- ബോര്ഡ് ,യുണിവേഴ്സിറ്റി പരീക്ഷകള് എഴുതുന്ന വിദ്യാര്ഥികള് അവരുടെ ബന്ധപ്പെട്ട വകുപ്പുകള് നല്കിയ ഇളവിന് അനുസരണമായി.
- ദിവസവും സംസ്ഥാനാന്തര യാത്ര നടത്തുന്നവര്.ആരോഗ്യ വിഭാഗം പ്രത്യകം നല്കിയ നിര്ദേശം പാലിക്കണം.
- ആരോഗ്യ കുടുംബ മന്ത്രാലയത്തിന്റെ അനുമതിയോടെ കേന്ദ്ര സര്ക്കാര്,സംസ്ഥാന സര്ക്കാര് ജീവനക്കാര്,പ്രതിരോധം,റെയില്വേ, ഡി ആര് ഡി ഓ ,ഐ എസ് ആര് ഓ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാര്ക്ക് ഗസ്റ്റ് ഹൌസിനെ ഇന്സ്റ്റിറ്റ്യൂഷന് ക്വാറൻറീന് ആക്കി ഉപയോഗിക്കാം.
ഇതുമായി ബന്ധപ്പെട്ട ഉത്തരവിന്റെ കോപ്പി താഴെ നല്കിയിട്ടുണ്ട്..
ചില സംശയങ്ങളും മറുപടിയും:
- കര്ണാടക സര്ക്കാരിന്റെ പാസ് എടുക്കാന് ഉള്ള ലിങ്ക്.?https://sevasindhu.karnataka.gov.in/Sevasindhu/English
- കേരള സര്ക്കാരിന്റെ പാസ് എടുക്കാന് ഉള്ള ലിങ്ക്.? https://covid19jagratha.kerala.nic.in
- തമിഴ് നാട് സര്ക്കാര് പാസ് എടുക്കാന് ഉള്ള ലിങ്ക് ? https://tnepass.tnega.org/#/user/pass
- കര്ണാടകയില് നിന്ന് മറ്റു സംസ്ഥാനത്ത് പോകുന്നവര് ഇവിടത്തെ പാസ് എടുക്കേണ്ടത് ഇല്ല.
- കര്ണാടകയിലേക്ക് വരുന്നവര് മുകളില് കൊടുത്ത ലിങ്കില് രജിസ്റ്റര് ചെയ്താല് മാത്രം മതി.
- പാസ് അപ്പ്രൂവ് ആയാല് മാത്രമേ കേരളത്തിലേക്ക് കടത്തി വിടുകയുള്ളൂ.
- കേരളത്തിലേക്ക് നഗരത്തില് നിന്ന് ഇതുവരെ ട്രെയിന് സര്വീസുകള്,കെ.എസ്.ആര്.ടി.സി ബസ് സര്വീസുകള് ആരംഭിച്ചിട്ടില്ല.
നോര്ക്ക റൂട്ട്സ് ബെംഗളൂരു നമ്പര് : 080-25585090
കൊവിദ് യാത്ര വാര് റൂം നമ്പര് കേരള : 0471 2781100, 2781101. വാട്സ് ആപ് : 8281312912.
— K’taka Health Dept (@DHFWKA) June 8, 2020
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Are you traveling to Karnataka? Here is what you must need to know.
ನೀವು ಅಂತರ ರಾಜ್ಯಗಳ ಮಧ್ಯ ಪ್ರಯಾಣಿಸುತ್ತಿದ್ದಲ್ಲಿ ಪಾಲಿಸಬೇಕಾದ ನಿಯಮಗಳು.@CMofKarnataka @BSYBJP @sriramulubjp @drashwathcn @KarnatakaVarthe @PIBBengaluru @BlrCityPolice @blrcitytraffic @publictvnews @suvarnanewstv pic.twitter.com/f9u5JGqoYa— K’taka Health Dept (@DHFWKA) June 8, 2020