ബെംഗളൂരു : പാസ് ലഭിച്ചിട്ടും സ്വന്തം വാഹനം ഇല്ലാത്തതിനാല്‍ നാട്ടില്‍ പോകാന്‍ കഴിയാതെ ലോക് ഡൌണ്‍ മൂലം ബാംഗ്ലൂരില്‍ ആകപ്പെട്ടവര്‍ക്ക് ഒരു അത്താണി ആവുകയാണ് ബാംഗ്ലൂര്‍ കേരള സമാജം.
മേയ് 9 ന് ആരംഭിച്ച സര്‍വീസ് ഇന്നലെ എഴുപത് സര്‍വീസുകള്‍ പൂര്‍ത്തിയായി.
എറണാകുളത്തേക്ക് കേരളസമാജത്തിന്റെ എഴുപതാമത്തെ ബസ്സ് കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാര്‍ ഫ്ലാഗ് ഓഫ് ചെയ്തു.
ട്രാവൽ ഡെസ്കിനു നേതൃത്വം നൽകുന്ന ജെയ്ജോ ജോസഫ്, ലിന്റൊ കുര്യൻ, ജോസ് ലോറെൻസ്, അനിൽ കുമാർ, വിനേഷ് കെ, രഘു, സോമരാജ്, അനീഷ് കൃഷ്ണൻ, ബേസിൽ, ബിജു എന്നിവര്‍ സംബന്ധിച്ചു.
മെയ് 9ആം തിയതി മുതൽ ഇന്നലെ വരെ 70 ബസ്സുകളിൽ 2000അധികം ആളുകൾക്കാണ് കേരള സമാജം ഏർപ്പാടാക്കിയ ബസ്സിൽ കേരളത്തിൽ എത്താൻ സാധിച്ചത്.
കേരളത്തിലെ എല്ലാ ജില്ലകളിലേക്കും ബസ്സ് അയക്കാൻ കേരള സമാജത്തിനു സാധിച്ചത് 25അംഗ ട്രാവൽ ഹെല്പ് ഡെസ്കിലെ വളണ്ടിയര്‍മാരുടെ ചിട്ടയായ പ്രവർത്തന ഫലമായിട്ടാണ്.
പാസ്സ് എടുക്കുന്നത് മുതൽ യാത്രക്കാർ വീടുകളിൽ എത്തുന്നത് വരെ ആവിശ്യമായ കരുതലും നിർദേശങ്ങളും കേരള സമാജം നൽകി വരുന്നു.
മുൻകരുതൽ നടപടികളുടെ ഭാഗമായി ഓരോ ബസ്സുകളിലെയും യാത്രകാരെ പ്രത്യേകം വാട്സ്ആപ്പ് ഗ്രൂപുകളിൽ ചേർത്ത് 28 ദിവസങ്ങൾ നിലനിർത്തി ആർക്കെകിലും ഏതെങ്കിലും തരത്തിലുള്ള കോവിഡ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മറ്റു യാത്രക്കാർക്കു ആവിശ്യമായ മുൻകരുതലുകൾ എടുക്കാൻ സഹായിക്കുന്ന തരത്തിലുള്ള പ്രവർത്തനം ആണ് കേരള സമാജം നടത്തുന്നത് .
പബ്ലിക് ട്രാൻസ്‌പോർട് ആരംഭിക്കുന്നത് വരെ കേരള സമാജത്തിന്റെ ബസ്സ് സർവീസ് തുടരും
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.