ബെംഗളൂരു : സംസ്ഥാനത്തെ മുഴുവൻ ജനങ്ങളുടെ ആരോഗ്യ സാഹചര്യങ്ങൾ കണ്ടെത്തി അതിന് തക്കതായ പ്രതിരോധം തീർക്കുക എന്ന ലക്ഷ്യവുമായി കർണാടക ആദ്യമായി സമഗ്ര ആരോഗ്യ സർവേക്ക് തയ്യാറെടുക്കുന്നു.
ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ദക്ഷിണ കന്നഡ ജില്ലയിലും ചിക്ക ബല്ലാപ്പുര ജില്ലയിലും സർവേ തുടങ്ങും.
ജനങ്ങൾക്കു മികച്ച ചികിൽസാ സേവനം ഉറപ്പാക്കുകയാണ്
ലക്ഷ്യമെന്നു മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ സുധാകർപറഞ്ഞു.
3-4 മാസംകൊണ്ട് പരീക്ഷണ
സർവേ പൂർത്തിയാക്കാനാകും. തുടർന്ന് സംസ്ഥാനം മുഴുവൻ സർവേ വ്യാപിപ്പിക്കും.
കോവിഡാനന്തര കാലത്ത് ഓരോ
പൗരന്റെയും ആരോഗ്യവിവരങ്ങൾ ശേഖരിക്കേണ്ടത് അനിവാര്യമായെന്നും മന്ത്രിവിശദീകരിച്ചു.
ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ ക്രോഡീകരിക്കാനുള ഉദ്യമം സംസ്ഥാനത്ത് ഇതാദ്യം.
നിലവാരമുള്ള ആരോഗ്യസേവനം ഉറപ്പാക്കാൻ റജിസ്റ്റർ വഴിയൊരുക്കും.
റവന്യൂ, വിദ്യാഭ്യാസ വകുപ്പ്ജീവനക്കാരും ആരോഗ്യ(ആശാ) പ്രവർത്തകരും ചേർന്നാണ് സംസ്ഥാനത്തെ 6.3 കോടി ജനങ്ങളുടെ വീടുകൾ സന്ദർശിച്ച് ആരോഗ്യവിവരം ശേഖരിക്കുക.
പദ്ധതി സ്വകാര്യ ആശുപത്രികളുടെ 50% പങ്കാളിത്തത്തോടെ. വിവിധ ജനോപകാര പദ്ധതികൾ അർഹരിലേക്ക് എത്തിക്കാനും റജിസ്ട്രർ ഉപകാരപ്പെടും.
കർണാടകയിലെ 18 വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ശേഷമാണു റജിസറുമായി മുന്നോട്ടു പോകൂ എന്നും മന്ത്രി അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.