ബെംഗളൂരു : പുതിയ അധ്യയനവർഷംകന്നഡയ്ക്കു പുറമെ ഇംഗ്ലിഷ് പാഠാവലിയും സജ്ജമാക്കി സംസ്ഥാനത്ത് 1000 സർക്കാർ സ്കൂളുകൾ. രക്ഷിതാക്കൾ സമ്പാദ്യത്തിന്റെ 40% സ്വകാര്യ സ്കൂളുകളിൽ മക്കളുടെ ഇംഗ്ലിഷ് പഠനത്തിനായാണ് ചെലവഴിക്കുന്നതെന്നിരിക്കെ, സർക്കാർ സ്കൂളുകളിൽഒരേ സമയം 2 ഭാഷയും പഠിക്കാൻ അവസരം ഒരുക്കുന്നതിലൂടെ ഇടത്തരക്കാരുടെ അനാവശ്യ ചെലവ് ഒഴിവാക്കാൻ കഴിയുമെന്ന് മന്ത്രി സുരേേഷ് കുമാർ പറഞ്ഞു. 2015 ലെ കന്നഡ ലാംഗേജ് ലേണിങ് നിയമപ്രകാരം കന്നഡ പഠിപ്പിക്കാൻ സ്കൂളുകൾ തയാറാകണമെന്നും ഇതു ധിക്കരിക്കുന്ന സ്കൂളുകൾക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തെഏതു സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിയും കന്നഡ…
Read MoreDay: 29 May 2020
ക്വാറൻ്റീന് വിസമ്മതിച്ച് വിമാനയാത്രക്കാർ.
ബെംഗളൂരു : ഇതര സംസ്ഥാനങ്ങളിൽ നിന്നു ബെംഗളുരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയ 70 പേർ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പേയ്ഡ്ക്വാറന്റീൻ വിസമ്മതിച്ചു. ഇതര സംസ്ഥാനങ്ങൾ,വിദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നു വിമാന മാർഗം എത്തുന്നവർ നിർബന്ധമായും 7 ദിവസം പൊതു ക്വാറന്റീനിൽ പോകണമെന്നും ഇതിന്റെ ചെലവ് സ്വയം വഹിക്കണമെന്നുമാണ് സർ ക്കാർ നിലപാട്. ഭക്ഷണം ഉൾപ്പെടെ ഹോട്ടലിൽ കഴിയാനുള്ള കുറഞ്ഞ ചെലവ് ദിവസേന 1200 രൂപ. വിമാനത്തിൽഎത്തിയ 50 പേർക്കുസൗജന്യ സർക്കാർ ക്വാറന്റീൻ ഏർപ്പെടുത്തിയതായും ശേഷിച്ച 20 പേരോട്പേയ്ഡ് ക്വാറന്റീനിലാകാൻ പണം സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടതായും വിമാനത്താവള…
Read Moreകർണാടകയിൽ പുതിയ കോവിഡ്-19 രോഗികളുടെ എണ്ണത്തിൽ റെക്കാർഡ് വർദ്ധന!
ബെംഗളൂരു : പുതിയ കോവിഡ് 19 രോഗികളുടെ എണ്ണത്തിൽ റെക്കാർഡ്, 248 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രോഗം സ്ഥിരീകരിച്ചത്. ഒറ്റ ദിവസം ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. ഇന്ന് ചിക്കബല്ലാപുരയിലെ 60 വയസ്സുകാരി മരണപ്പെട്ടു. റായ്ച്ചൂരു 62, കലബുറഗി 61,യാദഗിരി 60, ബെംഗളൂരു നഗര ജില്ല 12 ,ഗ്രാമ ജില്ല 1, ചിക്കബല്ലാപുര 5, ഹാസൻ 4, ദാവനഗെരെ 4, മൈസൂരു 2, ശിവമൊഗ്ഗ 1, വിജയപുര 4, ബെളളാരി 9, ചിക്കമഗളൂരു 2, തുമക്കുരു 2 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ…
Read More621 വൈദ്യുത കാലുകൾ തകർന്നു;200 ൽ അധികം മരങ്ങൾ കടപുഴകി;നഗരത്തിൽ മഴക്കെടുതികൾ തുടരുന്നു.
ബെംഗളൂരു : നഗരത്തിൽ തുടർച്ചയായ ദിനങ്ങളിൽ പെയ്തു കൊണ്ടിരിക്കുന്ന മഴയെ തുടർന്ന് ഉള്ള കെടുതികൾ തുടരുന്നു. കഴിഞ്ഞ 3 ദിവസത്തിൽ 621 വൈദ്യുത തൂണുകൾ തകർന്ന് വീണതായി ബെസ്കോം അറിയിച്ചു. ഇതു മൂലം നഗരത്തിലെ പല സ്ഥലങ്ങളിലും വൈദ്യുതി വിതരണം മണിക്കൂറുകളോളം തടസപ്പെട്ടു. 500 ൽ അധികം മരങ്ങളും ചില്ലകളും വൈദ്യുതി കാലുകൾക്ക് മുകളിൽ വീണതായും ഇവർ അറിയിക്കുന്നു. കഴിഞ്ഞ ദിവസം കെ.ആർ.പുര, യശ്വന്ത് പുര, വൈറ്റ് ഫീൽഡ്, കാഡുഗൊഡി, എച്ച്.എസ്.ആർ ലേ ഔട്ട്, കോറമംഗല ,ജയനഗർ ,ജെപി നഗർ ,ബസവേശ്വര നഗർ എന്നിവിടങ്ങളിലെല്ലാം…
Read Moreയാദഗിരിയിൽ നിന്നും കുടുങ്ങിക്കിടന്ന മലയാളികളെ നാട്ടിലെത്തിച്ച കഥ.
ഇത് കേവലമൊരു ലേഖനം മാത്രമല്ല, നിരാംലബരായ ഒരു പറ്റം മനുഷ്യരെ ഹൃദയത്തോട് ചേർത്ത് പിടിച്ച എന്റെ രാഷ്ട്രീയ പാർട്ടിയുടേയും അതിന്റെ സമുന്നത നേതാക്കളുടേയും കഥ കൂടിയാണ്. കഴിഞ്ഞ വെള്ളിയാഴ്ച്ച എനിക്ക് ഒരു കാൾ വരുന്നു. മറുതലക്കൽ മദ്ധ്യ വയസ്ക്കയായ ഒരു സ്ത്രീ പൊട്ടിക്കരയുകയാണ്. പ്രതിപക്ഷ നേതാവ് ശ്രീ. Ramesh Chennithala പറഞ്ഞിട്ടാണ് വിളിക്കുന്നത് എന്ന് അവർ പറഞ്ഞു. പിന്നേയും പൊട്ടിക്കരയുന്നു. ഏറെ പണിപ്പെട്ട് സാവകാശം അവരോട് കാര്യം തിരക്കി. അവരുടെ പേര് ഹെലൻ എന്നായിരുന്നു. ഇപ്പോൾ ഏറ്റവും കൂടുതലായി കൊറോണ പടർന്ന് പിടിക്കുന്ന യാദ്ഗിരി…
Read More5 സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരെ പൂർണമായും വിലക്കിയിട്ടില്ല:മുഖ്യമന്ത്രി.
ബെംഗളൂരു : 5 സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിലേക്ക് വരുന്നവർക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി യതായി ഇന്നലെ വാർത്തകൾ വന്നിരുന്നു. അതിന് വിശദീകരണവുമായി മുഖ്യമന്ത്രി യെദിയൂരപ്പ മുന്നോട്ടു വന്നു. സംസ്ഥാനത്തേക്ക് വിമാനങ്ങൾക്ക് വിലക്കില്ല, കുറ്റക്കാൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട് റോഡ് ഗതാഗതം ഈ സംസ്ഥാനങ്ങളിൽ നിന്ന് തടസപ്പെടും, ട്രെയിൻ ഇപ്പോൾ സർവ്വീസ് നടത്തുന്നത് തുടരും എന്നാണ് യെദിയൂരപ്പ ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. We hereby clarify that there is no ban on flights and trains to Karnataka. But we have requested…
Read Moreമുൻ കേന്ദ്ര മന്ത്രി എം.പി.വീരേന്ദ്രകുമാർ അന്തരിച്ചു.
കോഴിക്കോട് : എഴുത്തുകാരനും രാഷ്ട്രീയ നേതാവും മാതൃഭൂമിയുടെ മാനേജിംഗ് എഡിറ്ററുമായ എംപി.വീരേന്ദ്രകുമാർ (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. നിലവിൽ രാജ്യസഭാ എംപിയാണ്.സംസ്ക്കാരം ഇന്ന് വൈകീട്ട്. ജനതാദൾ(എസ്), സോഷ്യലിസ്റ്റ്ജനത ഡെമോക്രാറ്റിക്),ജനതാദൾ(യുണൈറ്റഡ്) എന്നിവയുടെ സംസ്ഥാനപ്രസിഡന്റായും പ്രവർത്തിച്ചു. ലോക് താന്ത്രിക്ക് ജനതാദൾ പാർട്ടി സ്ഥാപക നേതാവാണ്. ഉഷയാണ് ഭാര്യ. മക്കൾ: ആഷ, നിഷ, ജയലക്ഷ്മി,എം. വി. ശ്രേയാംസ്കമാർ എംഎൽഎ (ജോയിന്റ് മാനേജിങ് ഡയറക്ടർ, മാതൃഭൂമി). സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപഭാഗൗഡറുടേയും മരുദേവി അവ്വയുടേയും മകനായി 1936 ജൂലൈ…
Read More