ബെംഗളൂരു : കേരളത്തിലേക്കുള്ള ആദ്യ ശ്രമിക് ട്രെയിൻ ഇന്ന് പുറപ്പെടും, മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഇന്നലെ സന്ദേശം ലഭിച്ചു.
ഇന്ന് ഉച്ചക്ക് 12 മണിക്ക് പാലസ് ഗ്രൗണ്ടിലാണ് എല്ലാവരും എത്തിച്ചേരേണ്ടത്.
സന്ദേശത്തിൻ്റെ മുഴുവൻ രൂപം താഴെ വായിക്കാം.
പ്രിയ സുഹൃത്തേ,
ബെംഗളൂരു – തിരുവനന്തപുരം ട്രെയിൻ നാളെ 23/05/2020 ന് വൈകീട്ട് 8 മണിക്ക് ബെംഗളൂരു കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്നതാണ്. ആരോഗ്യ പരിശോധനയും, രെജിസ്ട്രേഷൻ, തിരിച്ചറിയൽ രേഖകളുടെ പരിശോധന എന്നിവ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമായതിനാൽ യാത്രക്കാർ ഉച്ചക്ക് 12 മണിക്ക് തന്നെ ഹാജരാകേണ്ടതാണ്.
റിപ്പോർട്ട് ചെയ്യേണ്ട സ്‌ഥലം – ടെന്നീസ് പവിലിയൻ, ബെംഗളൂരു പാലസ് ഗ്രൗണ്ട്. പ്രവേശനം മൗണ്ട് കാർമൽ കോളേജിന് സമീപത്തുള്ള ഗേറ്റിലൂടെ (വസന്ത് നഗർ).
ഗ്രൗണ്ടിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് യാത്രാ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
കേരള സർക്കാരിന്റെ കോവിഡ് ജാഗ്രത പോർട്ടലിലൂടെ ടിക്കറ്റ് ബുക്ക് ചെയ്ത് ടിക്കറ്റ് കൺഫർമേഷൻ കിട്ടിയവർക്ക് മാത്രമേ യാത്ര ചെയ്യാൻ അവസരം ലഭിക്കുകയുള്ളൂ.
അയക്കുന്നത്- കർണാടക സർക്കാർ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.