ബെംഗളൂരു: കോവിഡ് പ്രതിരോധ രംഗത്ത് വൻ നേട്ടങ്ങൾ കൊയ്ത കേരള ആരോഗ്യവകുപ്പുമന്ത്രി കെ.കെ. ശൈലജയുമായി വീഡിയോ കോൺഫറൻസിലൂടെ ചർച്ചനടത്തി കർണാടക മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡി. സുധാകർ.
50 മിനിറ്റോളം നീണ്ട വീഡിയോ കോൺഫറൻസിൽ ഇരു സംസ്ഥാനങ്ങളും സ്വീകരിച്ച പ്രതിരോധ പ്രവർത്തനങ്ങളുടെ വിവരങ്ങൾ മന്ത്രിമാർപങ്കുവെച്ചു.
കേരളത്തിലെ ആരോഗ്യസംവിധാനങ്ങളുടെ മികവ് പ്രതിരോധപ്രവർത്തനങ്ങളിൽ മികച്ച പങ്കുവഹിച്ചതായി മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
കേരളം കോവിഡ്-19 ഫലപ്രദമായി പ്രതിരോധിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ മന്ത്രി ഡി. സുധാകർ ആരാഞ്ഞു.
വിദേശരാജ്യങ്ങളിൽനിന്ന് കൂടുതൽ പേരെത്തുമ്പോൾ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും ഇരുമന്ത്രിമാരും ചർച്ചചെയ്തു.
Attended a video conference with Dr K Sudhakar, Karnataka’s Minister for Medical Education regarding Kerala’s response to Covid 19. We discussed a range of points including testing, training, safety precautions, home quarantines, preparation of isolation wards and future actions. pic.twitter.com/LQlcC8ZUT6
— Shailaja Teacher (@shailajateacher) May 11, 2020
രോഗപ്രതിരോധത്തിന് കർണാടകം സ്വീകരിച്ച നടപടികളും ചർച്ചയായി. കേരളത്തിലെ മരണനിരക്ക് കുറയുന്നതിന് കാരണം രോഗം ഉണ്ടെന്നറിയുമ്പോൾ പെട്ടെന്ന് തന്നെ ആശുപത്രിയുമായി ബന്ധപ്പെടുന്നതിനാൽ ആണ്, എന്നാൽ കർണാടകയിൽ രോഗത്തിൻ്റെ പ്രകടനങ്ങൾ ദൃശ്യമായാലും വൈകിയാണ് ആളുകൾ ആശുപത്രിയിലെത്തുന്നത് അതുകൊണ്ടാണ് മരണ നിരക്ക് കൂടിയത് എന്ന് മന്ത്രി ഡി. സുധാകർ പറഞ്ഞു.
മരണനിരക്ക് പൂർണമായി ഇല്ലാതാക്കാൻ ഒരു സംവിധാനത്തിനും കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.