യുവതിയെ കൊന്ന് മൃതദേഹം ഉപേക്ഷിക്കുന്നതിനിടെ അപകടം, നാലു പേർ പിടിയിൽ

ബെംഗളൂരു: യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് അപകടത്തിൽ പെട്ടു. മൃതദേഹം ബൈക്കിൽ ഇരുത്തി കൊണ്ട് പോവുന്നതിനിടെ   രാമനഗരയിലാണ് സംഭവം.

ബെംഗളൂരു രാജരാജേശ്വരി സ്വദേശിനി സൗമ്യയാണ് കൊലചെയ്യപ്പെട്ടത്. സൗമ്യയെ കൊലപ്പെടുത്തിയ ശേഷം ബൈക്കിൽ  മൃതദേഹം ഉപേക്ഷിക്കാൻ പോകുന്നതിനിടെയാണ് രാമനഗര നഗരസഭ കമ്മീഷണറുടെ ഓഫീസിന് മുന്നിൽ ബൈക്ക് അപകടത്തിൽ പെട്ടത്. യുവതിയും രണ്ട് യുവാക്കളും ആയിരുന്നു ബൈക്കിൽ സഞ്ചരിച്ചത്. ബൈക്കിൽ നിന്ന വീണ ഇവരെ പിടിച്ച് എഴുനേൽപ്പിക്കാൻ നോക്കുന്നതിനിടെയാണ് യുവതിക്ക് ജീവൻ ഇല്ലെന്ന് രക്ഷിക്കാൻ എത്തിയവർക്ക് മനസിലായത്. ഇവർ ഉടൻ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

  ചുട്ടുപൊള്ളുന്ന വെയിലിൽ ആശ്വാസമായി ഐസ്ക്രീം; വഴിയോരത്തൊഴിലാളികളുടെ മനം കുളിർപ്പിച്ച് ബെംഗളൂരു യുവാവ്

ചന്നപട്ട സ്വദേശികളായ നാഗരാജ്,  വിനോദ്, നാഗരാജിന്റെ   സഹോദരി ദുർഗ, ദുർഗയുടെ ഭർത്താവ് രഘു എന്നിവരാണ്   അറസ്റ്റിൽ ആയത്.

വാക്ക് തർക്കത്തെ തുടർന്നുള്ള മർദ്ദനത്തിലൂടെയാണ് സൗമ്യ മരിച്ചതെന്ന് പ്രതികൾ കുറ്റം സമ്മതിച്ചു. ഒരേ വീട്ടിൽ താമസിച്ച് ജോലിക്ക് പോയിരുന്നതായിരുന്നു സൗമ്യയും പ്രതിയായ ദുർഗയും. വീട്ടിൽ നിന്നും പിണങ്ങി പോയ സൗമ്യ ദുർഗയുടെ പണം മോഷ്ടിച്ചു കടന്നതാണെന്ന സംശയമാണ് കൊലയിൽ എത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നവകേരളമുണ്ടായത് പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമല്ല; ജി സുധാകരൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജനങ്ങള്‍ തീരുമാനിച്ചാല്‍ തൃക്കാക്കര യുഡിഎഫ് കോട്ട തകരും; എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാര്‍
[masterslider id="10"]

Related posts

Click Here to Follow Us