ബെംഗളൂരു : CPI (M) ന്റെയും CITU ബെംഗളൂരുവിന്റെയും നേതൃത്വത്തിൽ മെയ്ദിനം ആചരിച്ചു.
CITU സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ലീലാവതി പതാക ഉയർത്തി. ബെംഗളൂരു ജില്ലാ സെക്രട്ടറി പ്രതാപ് സിൻഹ നോർത്ത് സോൺ ഏരിയ സെക്രട്ടറി ഹുള്ളി ഉമേഷ് എന്നിവർ സംസാരിച്ചു.
കോവിഡ് – 19-ന്റെ കാലത്തും തൊഴിലാളികളെ ചൂഷണം ചെയ്യുന്ന പ്രവണതയാണ് രാജ്യത്ത് കണ്ടുവരുന്നതെന്നും കൊവിടിന് തൊഴിലാളികൾക്ക് എല്ലാവിധ സംരക്ഷണം ഉറപ്പു വരുത്തണമെന്ന് ജില്ലാ സെക്രട്ടറി പ്രതാപ് സിൻഹ പറഞ്ഞു.
ജെയേഷ് ആയൂർ ഗോപകുമാർ ജേക്കബ് റാന്നി എന്നിവർ നേതൃത്വം നൽകി.
സാമൂഹ്യ അകലം പാലിച്ചു കൊണ്ട് ജനങ്ങൾക്കു വേണ്ട അവശ്യസാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന പ്രവർത്തനങ്ങൾ തുടരുമെന്ന് ഹുള്ളി ഉമേഷ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.