ബെംഗളൂരു : സംഭവം ശരിയയാണ് ഭയങ്കര ഗതാഗതക്കുരുക്കാണ് വായു മലിനീകരണം ജല മലിനീകരണം എല്ലാം ആവശ്യത്തിലധികം ഉണ്ട്, എന്ത് തന്നെ ആയാലും ഐ .ടി .മേഖലയിൽ ജോലി ചെയ്യുന്നവരോട് നിങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന നഗരം ഏതെന്ന് ചോദിച്ചാൽ ഇന്ത്യയിൽ അത് ബെംഗളൂരു ആണ്.
“ടെക്ക്ഗിഗ്” 1800 ൽ അധികം ഐ .ടി .ജീവനക്കാരെ പങ്കെടുപ്പിച്ച് നടത്തിയ സർവേയിൽ 71% പേരും പിൻതുണച്ചത് ബെംഗളൂരുവിനെ പിന്നിൽ ഹൈദരാബാദും പൂനെയും ഏറ്റവും അവസാനമായി രാജ്യ തലസ്ഥാനം ഡൽഹി.വേതന വർദ്ധനവിലും ഫ്രഷേഴ്സിന് ജോലി ലഭിക്കുന്നതിനും ഈ നഗരം തന്നെയാണ് നല്ലത് എന്ന് ഇവർ അറിയിച്ചു.
നല്ല ജീവിത സാഹചര്യവും, ജീവിത ചെലവും ലൈഫ് സ്റ്റൈലും ഭാവി ജോലി സാദ്ധ്യതയും നോക്കുമ്പോൾ ഈ നഗരമാണ് നല്ലത് എന്ന് 45% പേരും അഭിപ്രായപ്പെട്ടു.
57% ആളുകൾ ഇവിടെ ജോലി ചെയ്യുന്നത് സ്വന്തം താൽപര്യപ്രകാരമാണ് മറ്റ് നഗരങ്ങളിലേക്ക് പോകാൻ താൽപര്യവുമില്ല.
സർവേ നടത്തിയതിൽ 30% പേരും സീനിയ ഐ.ടി.ഉദ്യോഗസ്ഥർ ആയിരുന്നു 75% പേർ 25-35 വയസ് ഉള്ളവർ ആയിരുന്നു.എല്ലാവരും 2 വർഷത്തിലധികം ജോലി പരിചയം ഉള്ളവർ
നമ്മബെംഗളൂരു പൊളിയല്ലേ …
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.