കലാശി പാളയം മാർക്കറ്റ് ഇലക്ട്രോണിക് സിറ്റിയിലേക്ക് മാറ്റുന്നു?

ബെംഗളൂരു : നഗരത്തിലെ നല്ലൊരു ശതമാനം സാധാരണക്കാരും വ്യാപാരികളും നിത്യേന ബന്ധപ്പെടുന്ന ഏറ്റവും വലിയ ചന്തയാണ് കലാശിപ്പാളയം മാർക്കറ്റ്, എന്നാൽ ഈ മാർക്കറ്റ് മറ്റൊരു സ്ഥലത്തേക്ക് സ്ഥിരമായി മാറ്റാനുള്ള നടപടികൾ ആരംഭിച്ചതായാണ് ഏറ്റവും പുതിയ വിവരം

കൊറോണയുമായി ബന്ധപ്പെട്ട ലേക്കൗട്ട് കാരണം കലാശിപ്പാളയം മാർക്കറ്റ് താൽക്കാലികമായി  ഇലക്ട്രോണിക് സിറ്റിയിലേക്ക് മാറ്റിയിരുന്നു.ഇത് സ്ഥിരം സംവിധാനം ആകാൻ സാധ്യത ഉള്ളതായി’ഡെക്കാൻ ഹെറൾഡ്’ പത്രം റിപ്പോർട്ട് ചെയ്യുന്നു.

ഹൊസൂർ റോഡിലെ ഇലക്ട്രോണിക് സിറ്റി ഫേസ് 2 ലെ അടുത്തുള്ള ഹുസ്കുർ റോഡിൽ ആണ് മാർക്കറ്റിന്റെ താത്കാലിക സജ്ജീകരണം ഇപ്പൊൾ ഒരുക്കുന്നത്.

ഈ സ്ഥലത്തിന് അടുത്തായി നിലവിൽ ഫ്രൂട്ട് മാർക്കറ്റ് പ്രവർത്തിച്ചു വരുന്നുണ്ട്.

കൃഷി വകുപ്പ് അധികാരികൾ അറിയിച്ച പ്രകാരം ഇത് ഒരു സ്ഥിരം സംവിധാനം ആകാനുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ട്.

കൊറോണ തടയാൻ ആവശ്യമായ സാമൂഹിക അകലം നടപ്പിലാക്കാൻ
വളരെ അധികം പഴക്കമുള്ള കലാശി പാളയം മാർക്കറ്റിൽ സാധിച്ചിരുന്നില്ല.

തുടർന്നാണ് താൽക്കാലികമായി മാർക്കറ്റ് മാറ്റാൻ ഉള്ള തീരുമാനം എടുത്തത്.

കലാശി പാളയം മാർക്കറ്റ് ഇപ്പൊൾ സ്ഥിതി ചെയ്യുന്നത് രണ്ടു ഏക്കർ സ്ഥലത്താണ് പുതിയ സ്ഥലം 41 ഏക്കറും വ്യാപിച്ചു കിടക്കുന്നു.

എന്നാൽ നിർദേശിച്ച സ്ഥലം സിറ്റിയിൽ നിന്നും ഇപ്പോഴത്തെ മാർക്കറ്റിനെ അപേക്ഷിച്ച് കുറച്ചു അകന്നാണ് കിടക്കുന്നത്.

സഹകരണ മന്ത്രി ശ്രീ സോമശേഖർ കഴിഞ്ഞ ആഴ്ച ഇവിടെ സന്ദർശനം നടത്തിയിരുന്നു, അദ്ദേഹം അറിയിച്ച പ്രകാരം ഈ നിർദ്ദേശം റവന്യൂ ഡിപ്പാർട്ട്മെന്റിൽ എത്തിയിട്ടുണ്ട്.

റവന്യൂ ഡിപ്പാർട്ട്മെന്റ് ഇത് അംഗീകരിക്കുകയും കർണാടക അഗ്രികൾചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി സ്ഥലത്തിൻ്റെ വില റവന്യൂ ഡിപ്പാർട്ട്മെന്റിന് കൈമാറുകയും ചെയ്താൽ, ഗവൺമെന്റ് ഈ സ്ഥലം APMC ക്ക് തുടർ നടപടികൾക്കായി കൈമാറും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us