ബെംഗളൂരു : കാസർകോടിലേക്ക് മംഗലാപുരത്തു നിന്നുള്ള ദേശീയ പാത അടച്ച വിഷയത്തിൽ ഏതാനും ദിവസങ്ങളായി കേരളം കോടതിയിലാണ്.ഇന്നലെ വഴി തുറക്കണം എന്ന് കോടതിയും ആവശ്യപ്പെട്ടിരുന്നു. ഈ ഘട്ടത്തിലാണ് മംഗളൂരു എം.പി.യും ബി.ജെ.പി കർണാടക സംസ്ഥാന അധ്യക്ഷനുമായ നളിൻ കുമാർ കട്ടീലിൻ്റെ ട്വിറ്റർ ശ്രദ്ധിക്കപ്പെടുന്നത്.
ആദ്യത്തെ ട്വീറ്റിൽ അദ്ദേഹം പറയുന്നത് ” ആരോഗ്യകാര്യത്തിലായാലും വിദ്യാഭ്യാസ കാര്യത്തിലായാലും നമ്മളും കാസർകോടിലെ ജനങ്ങളും പരസ്പരം ബന്ധം നില നിർത്തുന്നവരാണ്, എന്നാൽ ഇപ്പോൾ സാഹചര്യം കുറച്ച് കഠിനമാണ്, പിണറായി വിജയൻ അവർക്കാ ആവശ്യമുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കണം”
ಕಾಸರಗೋಡಿನ ಜನರು ಮತ್ತು ನಾವು ಯಾವಾಗಲೂ ಅನ್ಯೋನ್ಯತೆಯಿಂದ ಇದ್ದವರು. ಇಲ್ಲಿಯ ತನಕ ಶಿಕ್ಷಣವಿರಲಿ, ಆರೋಗ್ಯ ಸೌಲಭ್ಯವಿರಲಿ ಯಾವುದಕ್ಕೂ ತಡೆದವರಿಲ್ಲ
ಆದರೆ ಇಂದಿನ ಪರಿಸ್ಥಿತಿ ಕಠಿಣವಾದದ್ದು ನಿಮ್ಮ ಬೇಳೆ ಬೇಯಿಸಿಕೊಳ್ಳಲು ನಮ್ಮ ಮಧ್ಯೆ ತಂದಿಡದಿರಿ
ಮಾನ್ಯ @vijayanpinarayi ಯವರೇ ದಯವಿಟ್ಟು ಅವರಿಗೆ ಅಗತ್ಯವಿರುವ ಸೌಲಭ್ಯಗಳನ್ನು ಒದಗಿಸಿ.
— Nalinkumar Kateel (@nalinkateel) April 2, 2020
രണ്ടാമത്തെ ട്വീറ്റിൽ കട്ടീൽ പറയുന്നു ” പിണറായി വിജയൻ, നിങ്ങളെ കൊണ്ട് കഴിയില്ലെങ്കിൽ അത് പറയുക ,അംഗീകരിക്കുക, ഞാൻ കേന്ദ്ര ആഭ്യന്തര മന്ത്രി ഹർഷവർദ്ധനോട് അപേക്ഷിക്കുകയാണ് , കാസർകോട്എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ആശുപത്രി നിർമ്മിച്ച് നൽകാൻ, സ്വന്തം ആരോഗ്യപരമായ കാരണങ്ങളിൽ മറ്റുള്ളവരെ കുറ്റപ്പെടുത്താതെ ഇരിക്കുക”
ಮಾನ್ಯ @vijayanpinarayi ಯವರೇ,
ನಿಮ್ಮ ಕೈಲಾಗದಿದ್ದರೆ ಒಪ್ಪಿಕೊಳ್ಳಿ!
ನಮ್ಮ ಕಾಸರಗೋಡಿನ ಜನರಿಗಾಗಿ ಕೇಂದ್ರ ಆರೋಗ್ಯ ಮಂತ್ರಿ ಶ್ರೀ @drharshvardhan ಅವರಲ್ಲಿ ಕಾಸರಗೋಡಿನಲ್ಲಿಯೇ ಒಂದು ಸುಸಜ್ಜಿತ ಆಸ್ಪತ್ರೆ ಕಟ್ಟಿಸುವಂತೆ ನಾನು ಮನವಿ ಮಾಡುತ್ತೇನೆ.ಈ ಸಂಕಷ್ಟದ ಸಮಯದಲ್ಲಿ ಜನರ ಆರೋಗ್ಯದ ಜವಾಬ್ದಾರಿ ಹೊರದೆ ಇತರರನ್ನು ದೂರುವುದು ಬಿಡಿ.
— Nalinkumar Kateel (@nalinkateel) April 2, 2020
ട്വീറ്റിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനേയും കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധനേയും ടാഗ് ചെയ്തിട്ടുണ്ട്.
നിരവധി പേർ കേരളത്തിൻ്റെ ആരോഗ്യരംഗത്തെ “നമ്പർ വൺ “പദവിയേയും പിണറായി വിജയനേയും വിമർശിച്ച് ട്വിറ്ററിൽ താഴെ രംഗത്ത് വന്നിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.