ബെംഗളൂരു :താല്‍ക്കാലികമായി സംസ്ഥാനത്ത് വന്നു പെട്ട അന്യ സംസ്ഥാനക്കാരെയും അന്യ സംസ്ഥാന തൊഴിലാളികളെയും വിനോദ സഞ്ചാരത്തിന് വന്നു ഇവിടെ കുടുങ്ങിയവരെയും വിദ്യാര്‍ത്ഥികളെയും മറ്റും അവരവരുടെ സംസ്ഥാനങ്ങളില്‍ എത്തിക്കാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നോഡല്‍ ഓഫീസര്‍ മാരെ നിയമിച്ചു കൊണ്ടുള്ള കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി. ഇന്നലെ പുറത്തിറങ്ങിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെ പിന് പറ്റിയാണ് ഈ പുതിയ ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കിയിരിക്കുന്നത്. ഓരോ സംസ്ഥാനങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം നോഡല്‍ ഓഫീസര്‍മാര്‍ ആണ് ഉള്ളത് ,ഒരു ഐ എ എസ് ഉദ്യോഗസ്ഥനും…
Read MoreMonth: April 2020
ലോക്ക് ഡൌണ്‍ കാലത്ത് പിടിച്ചെടുത്ത വാഹനങ്ങള്‍ നാളെ മുതല്‍ തിരിച്ചു കൊടുത്ത് തുടങ്ങും.
ബെംഗളൂരു: ലോക്ക് ഡൌണ്‍ കാലത്ത് പുറത്തിറങ്ങിയതിന്റെ പേരില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ നാളെ മുതല്‍ തിരിച്ചു നല്കിത്തുടങ്ങും,ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ ഭാസ്ക്കര്‍ റാവു ട്വിറ്റെറിലൂടെ അറിയിച്ചതാണ് ഇക്കാര്യം. എല്ലാ വാഹനവും നാളെ നല്‍കില്ല ,ആദ്യം പിടിച്ചെടുത്തവ ആദ്യം ഉടമസ്ഥര്‍ക്ക് തിരിച്ചു നല്‍കും,ഓരോ വാഹനവും അവ പിടിച്ചെടുത്ത പോലീസ് സ്റ്റേഷന് അതിര്‍ത്തിയിലെ ഗ്രൌണ്ട് കളില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. It’s decided to return the Corona seized vehicles from 1/5/20 onwards. Those seized first will be returned first.The documents will be verified…
Read Moreമറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യാൻ റെജിസ്റ്റർ ചെയ്തവരുടെ എണ്ണം 24 മണിക്കൂറിൽ ഒരു ലക്ഷത്തിനടുത്ത്;കർണാടകയിൽ നിന്ന് 30000 പേർ.
ബെംഗളൂരു : ഇതരസംസ്ഥാന പ്രവാസികള്‍ക്കായി ഇന്നലെ ആരംഭിച്ച നോര്‍ക്ക രജിസ്ട്രേഷന് സംവിധാനത്തില്‍ ഇന്നുവരെ രജിസ്റ്റര്‍ ചെയ്തത് 94483 പേർ. കര്‍ണാടകയില്‍ 30576, തമിഴ്നാട് 29181, മഹാരാഷ്ട്ര 13113 എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിദേശ മലയാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി നോര്‍ക്ക ഏര്‍പ്പെടുത്തിയ രജിസ്ട്രേഷന് സംവിധാനത്തില്‍ 201 രാജ്യങ്ങളിൽ നിന്ന് ഇന്നുവരെ 353468 പേര് രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ പേര് രജിസ്റ്റര്‍ ചെയ്തത് യു എ ഇയില്‍ നിന്ന്, 153660 പേര്. സൗദി അറേബ്യയില്‍ നിന്ന് 47268 പേരും രജിസ്റ്റര്‍…
Read Moreകർണാടകയിൽ കുടുങ്ങിയ മലയാളികളുടെ തിരിച്ചു പോക്ക്: മുഖ്യമന്ത്രി യദിയൂരപ്പക്ക് എം.എം.എയുടെ നിവേദനം.
ബെംഗളൂരു : മാരകമായ കോറോണ വൈറസിൻ്റെ അതിവ്യാപനം തടയാൻ സർക്കാർ ഏർപ്പെടുത്തിയ ലോക് ഡൗൺ പശ്ചാത്തലത്തിൽ കർണാടകയിൽ കുടുങ്ങിയ മലയാളികളുടെ നാട്ടിലേക്കുള്ള തിരിച്ചു പോക്ക് എളുപ്പമാക്കാൻ സർക്കാർ തല ഇടപെടൽ ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രിയദിയൂരപ്പക്ക് മലബാർ മുസ്ലിം അസോസിയേഷൻ നിവേദനം നൽകി. കേരള സർക്കാർ മലയാളികളെ തിരിച്ചു കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ച സാഹചര്യത്തിൽ അന്തർ സംസ്ഥാന യാത്രകൾക്കാവശ്യമായ നടപടിക്രമങ്ങളുടെ പേരിൽ നേരിടേണ്ടി വരുന്ന പ്രയാസങ്ങൾ ലഘൂകരിക്കാനും മെഡിക്കൽ സർട്ടിഫിക്കറ്റ് അടക്കമുള്ള ആവശ്യരേഖകൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്യുകയും അതിർത്തികളിലെ അനുശ്ചിതത്വം നീക്കൽ തുടങ്ങിയ കാര്യങ്ങളും…
Read Moreകര്‍ണാടകയില്‍ പുതിയ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന!
ബെംഗളൂരു: ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം ,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് കര്‍ണാടകയില്‍ പുതിയതായി 30 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 565 ആയി,ഇതുവരെ 21 പേര് മരിച്ചു,229 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു,314 പേര് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ബെംഗളൂരു നഗര ജില്ലയില്‍ ഇതുവരെ ഉള്ള അകെ രോഗികളുടെ എണ്ണം 141 ആണ് ഇതില്‍ 61…
Read Moreനാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം നല്‍കും;ആവശ്യമെങ്കില്‍ ബസ് സര്‍വീസും ഏര്‍പ്പെടുത്തും:കര്‍ണാടക സര്‍ക്കാര്‍.
ബെംഗളൂരു: ലോക്ക് ഡൌണ്‍ മൂലം സംസ്ഥാനത്ത് കുടുങ്ങിപ്പോയ അന്യസംസ്ഥാന തൊഴിലാളികള്‍,വിദ്യാര്‍ഥികള്‍,വിനോദ യാത്രക്കാര്‍ എന്നിവര്‍ക്ക് തിരിച്ചു പോകാനുള്ള അവസരം സൃഷ്ട്ടിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം പുറത്തിറങ്ങിയതിനെ ചുവടു പിടിച്ചാണ് ഈ തീരുമാനം. ഒരു പ്രാവശ്യം മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ ,ആവശ്യമെങ്കില്‍ ബസ് സര്‍വീസും ഏര്‍പ്പെടുത്തും ,എന്നാല്‍ യാത്ര ചെയ്യുന്നവര്‍ അതിന്റെ ടിക്കറ്റ് ചാര്‍ജ് നല്‍കേണ്ടി വരും.നിയമ പാര്‍ലിമെന്റരി കാര്യാ മന്ത്രി ജെ.സി.മധുസ്വാമി വിശദീകരിച്ചു. സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്നവര്‍ കൊറോണ ടെസ്റ്റിന് വിധേയരാകണം. മന്ത്രിസഭാ സമ്മേളനത്തിന് ശേഷമാണ്…
Read Moreകരുണയുള്ളവരുടെ സഹായം തേടുന്നു.
കളിച്ചും ചിരിച്ചും നടക്കേണ്ട ഇളം പ്രായത്തിൽ രോഗ കിടക്കയിലായ കുരുന്ന് സുമനസുകളുടെ സഹായം തേടുന്നു. മേപ്പാടി പഞ്ചായത്തിലെ ഷൈജു – ഡയന ദമ്പതികളുടെ മകൾ ഡെവിനമെറിൻ എന്ന മൂന്ന് വയസുകാരിയാണ് ജീവൻ നിലനിർത്താൻ സാമ്പത്തിക സഹായം തേടുന്നത്. ബ്ലഡ് ക്യാൻസറിനെ തുടർന്ന് മജ്ജ മാറ്റിവെക്കാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. 35 ലക്ഷം രൂപയാണ് ഇതിന് ആവശ്യം. വിവിധ ആശുപത്രികളിലെ ചികിത്സക്ക് ഇതിനകം 20 ലക്ഷത്തിലേറെ തുക മാതാപിതാക്കൾ ചെലവാക്കി കഴിഞ്ഞു.വെല്ലൂർ മെഡിക്കൽ കോളജിൽ ഒരു വർഷമായി ചികിൽസയിലാണ്. ഇതിനകം ഉള്ളത് വിറ്റും, കടം വാങ്ങിയും ഉദാരമനസ്ക്കരുടെ…
Read Moreഈ മാസം സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കില്ല.
ബെംഗളൂരു: കേരളത്തിൽ സാലറി ചലഞ്ചിലൂടെ സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ചർച്ചകൾ നടക്കുമ്പോൾ ലോക്ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തികനഷ്ടം പരിഹരിക്കാൻ കർണാടകത്തിൽ സർക്കാർ ജീവനക്കാരുടെ ഏപ്രിൽ മാസത്തെ ശമ്പളം കുറയ്ക്കില്ലെന്ന് ധനവകുപ്പ് അറിയിച്ചു. ചീഫ് സെക്രട്ടറി, ധനവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ ചർച്ച നടത്തിയ ശേഷമാണ് ശമ്പളം കുറയ്ക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. സർക്കാർ ജീവനക്കാരുടെ ശമ്പളം കുറയ്ക്കണമെന്ന് പലകോണുകളിൽനിന്നു നിർദേശമുണ്ടായിരുന്നെങ്കിലും യെഡിയൂരപ്പ തുടക്കംമുതലേ ഇതിനെതിരായ നിലപാടാണ് സ്വീകരിച്ചത്. ധനസെക്രട്ടറി ഏക്രൂപ് കൗർ ആണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ലോക്ഡൗൺകാരണം ഏപ്രിൽ മാസത്തിൽ സംസ്ഥനത്തിന് 1.2…
Read Moreനഗരത്തിൽ സ്ഫോടക വസ്തു കണ്ടെത്തി.
ബെംഗളൂരു : നഗരത്തിൽ സ്ഫോടക വസ്തു കണ്ടെത്തി, ഇന്ന് രാവിലെയാണ് സംഭവം. ബനശങ്കരിക്കടുത്ത് കത്രിഗുപ്പെയിലാണ് സംഭവം. കത്രിഗുപ്പെയിലെ അശോക് നഗറിലെ റോഡിൽ രാവിലെ സ്ഫോടക വസ്തു കാണപ്പെടുകയായിരുന്നു. ഹനുമന്തനഗർ പോലീസ് സ്ഥലത്തെത്തി സാഹചര്യം നിരീക്ഷിച്ചു ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചു. ബോംബ് സ്ക്വാഡ് എത്തി സ്ഫോടക വസ്തു തങ്ങളുടെ സ്ഥലത്തേക്ക് മാറ്റി നിർവീര്യമാക്കാനുള്ള നടപടികൾ ആരംഭിച്ചു. സ്ഫോടക വസ്തുവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ( വാർത്ത – ചിത്രം കടപ്പാട് : BTV Kannada)
Read Moreപ്രമുഖ ഹിന്ദി സിനിമാ താരം ഋഷി കപൂർ അന്തരിച്ചു.
മുംബൈ: പ്രമുഖ ഹിന്ദി സിനിമാ താരം ഋഷി കപൂർ അന്തരിച്ചു മുംബൈയിലെ എച്ച്.എൻ. റിലയൻസ് ആശുപത്രിയിൽ ശ്വാസതടസത്തെത്തുടർന്ന് ചികിൽസയിലായിരുന്നു. 67 കാരനായ ഋഷി കപൂർ അർബുദ രോഗ ബാധിതനായിരുന്നു കഴിഞ്ഞ സെപ്റ്റംബറിൽ അമേരിക്കയിൽ ചികിത്സ കഴിഞ്ഞ് അദ്ദേഹം തിരിച്ചെത്തിയത് ആയിരുന്നു. നടനും സംവിധായകനുമായ രാജ്കപൂർ എൻറെ രണ്ടാമത്തെ മകനാണ് ആണ് ഋഷി കപൂർ. രൺബീർ കപൂർ മകനാണ്.
Read More