കരുണയുള്ളവരുടെ സഹായം തേടുന്നു.

കളിച്ചും ചിരിച്ചും നടക്കേണ്ട ഇളം പ്രായത്തിൽ രോഗ കിടക്കയിലായ കുരുന്ന് സുമനസുകളുടെ സഹായം തേടുന്നു.

മേപ്പാടി പഞ്ചായത്തിലെ ഷൈജു – ഡയന ദമ്പതികളുടെ മകൾ ഡെവിനമെറിൻ എന്ന മൂന്ന് വയസുകാരിയാണ് ജീവൻ നിലനിർത്താൻ സാമ്പത്തിക സഹായം തേടുന്നത്.

ബ്ലഡ് ക്യാൻസറിനെ തുടർന്ന് മജ്ജ മാറ്റിവെക്കാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.

35 ലക്ഷം രൂപയാണ് ഇതിന് ആവശ്യം. വിവിധ ആശുപത്രികളിലെ ചികിത്സക്ക് ഇതിനകം 20 ലക്ഷത്തിലേറെ തുക മാതാപിതാക്കൾ ചെലവാക്കി കഴിഞ്ഞു.വെല്ലൂർ മെഡിക്കൽ കോളജിൽ ഒരു വർഷമായി ചികിൽസയിലാണ്.

  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം

ഇതിനകം ഉള്ളത് വിറ്റും, കടം വാങ്ങിയും ഉദാരമനസ്ക്കരുടെ സഹായകൊണ്ടുമാണ് ചികിത്സ നടത്തിയത്. ഇനിയുള്ള വലിയ തുക എങ്ങനെ കണ്ടത്തുമെന്ന് ആശങ്കയിലാണ് ഈ കർഷക കുടുംബം. അടിയന്തരമായി ശസ്ത്രക്രിയ നടത്തണം.

മജ്ജ നൽകാൻ കുട്ടിയുടെ പിതാവ് ഷൈജു തയ്യാറാണ്.തുക ലഭിച്ചാൽ മാത്രമെ ഓപ്പറേഷൻ നടക്കുകയുള്ളൂ. സാമ്പത്തിക സഹായം അയക്കുന്നവർ കൂട്ടിയുടെ മാതാവ് ഡയാനയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് തുക അയക്കാം. അക്കൗണ്ട് നമ്പർ 015203600006352
Ifsc dlxb0000152
ധനലക്ഷ്മി ബാങ്ക് കൽപ്പറ്റ ശാഖ
ഫോൺ 9496810963

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  13വയസുകാരിയുടെ കൊട്ടേഷൻ; മുത്തച്ഛനെ കൊന്ന് പ്രായപൂർത്തിയാകാത്തവർ; നാല് പേര്‍ പിടിയില്‍.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുംഭമേളയിൽ 'വൈറലായ' ആ പെൺകുട്ടി എവിടെ? സുരക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts