ഈ മാസം സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കില്ല.

ബെംഗളൂരു: കേരളത്തിൽ സാലറി ചലഞ്ചിലൂടെ സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ചർച്ചകൾ നടക്കുമ്പോൾ  ലോക്ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തികനഷ്ടം പരിഹരിക്കാൻ കർണാടകത്തിൽ സർക്കാർ ജീവനക്കാരുടെ ഏപ്രിൽ മാസത്തെ ശമ്പളം കുറയ്ക്കില്ലെന്ന് ധനവകുപ്പ് അറിയിച്ചു.

ചീഫ് സെക്രട്ടറി, ധനവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ ചർച്ച നടത്തിയ ശേഷമാണ് ശമ്പളം കുറയ്ക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്.

  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ

സർക്കാർ ജീവനക്കാരുടെ ശമ്പളം കുറയ്ക്കണമെന്ന് പലകോണുകളിൽനിന്നു നിർദേശമുണ്ടായിരുന്നെങ്കിലും യെഡിയൂരപ്പ തുടക്കംമുതലേ ഇതിനെതിരായ നിലപാടാണ്‌ സ്വീകരിച്ചത്.

ധനസെക്രട്ടറി ഏക്‌രൂപ് കൗർ ആണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ലോക്ഡൗൺകാരണം ഏപ്രിൽ മാസത്തിൽ സംസ്ഥനത്തിന് 1.2 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കുകൂട്ടൽ. അതിനാൽ, ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരു ലക്ഷം കോടി രൂപയെങ്കിലും കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് നീക്കം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കം കത്തുന്നു; ഈ ദിവസം സംസ്ഥാനം നിശ്ചലമാകും! ബന്ദിന്റെ ഭാഗമായി മാനത്താവളം ഉപരോധിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
[masterslider id="10"]

Related posts