ബെംഗളൂരു : കൊറോണ വൈറസ് ബാധ തുടരുന്ന സാഹചര്യത്തിൽ കർണാടകയിലെ ഇന്നലെ (15.03.20) രാത്രി വരെയുള്ള കണക്കുകൾ താഴെ കൊടുക്കുന്നു.
വ്യാജവാർത്തകൾ വിശ്വസിക്കാതെ വായനക്കാരിൽ കൃത്യമായ ഒരു അവബോധം സൃഷ്ടിക്കുക എന്നത് മാത്രമാണ് ഈ വാർത്തയുടെ ലക്ഷ്യം.
ആശങ്കപ്പെടേണ്ടതില്ല, അങ്ങനെ ഒരു സാഹചര്യമില്ല…. ശ്രദ്ധിച്ചാൽ മാത്രം മതി.
- കൊറോണ ബാധ മൂലം കർണാടകയിൽ മരിച്ചത് – 1 ആൾ.
- ഇതു വരെ രോഗ ബാധ സ്ഥിരീകരിച്ചത് – 7 പേർ ( മരിച്ച ആൾ അടക്കം)
- കർണാടകയിലെ ആശുപത്രിയിൽ പ്രത്യേക വാർഡുകളിൽ നിരീക്ഷണത്തിലുള്ളത് -32 പേർ.
- രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസ് ഉൾപ്പെടെ നഗരത്തിലെ ആശുപത്രികളിൽ മാത്രം – 9 പേർ.
- വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളത് – 1308 പേർ
- നിരീക്ഷണത്തിന് പുതിയതായി കണ്ടെത്തിയത് – 1657 പേർ.
- വിമാനത്താവളത്തിൽ ഇതുവരെ പരിശോധനക്ക് വിധേയരായവർ – 1.09 ലക്ഷം പേർ.
- തുറമുഖങ്ങളിൽ പരിശോധിച്ചവർ – 5439 പേർ.
വാട്സപ്പ് വഴിയും മറ്റും സോഷ്യൽ മീഡിയകൾ വഴിയും ലഭിക്കുന്ന കോവിഡുമായി ബന്ധപ്പെട്ടു വരുന്ന സ്ഥിരീകരിക്കാത്ത സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കുക, അല്ലാത്ത പക്ഷം നിയമ നടപടി നേരിടാൻ സാദ്ധ്യത ഉണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.