ബെംഗളൂരു : സംസ്ഥാനത്ത് ഒരു കോവിഡ് – 19 രോഗ ബാധ കൂടി സ്ഥിരീകരിച്ചു.
ഗ്രീസ് സന്ദർശിച്ച് തിരിച്ചു വന്ന 26 കാരനാണ് രോഗം സ്ഥിരീകരിച്ചത്, അദ്ദേഹത്തെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.ആരോഗ്യസ്ഥിതി മെച്ചമുണ്ടെന്ന് ഇന്ന് ആശുപത്രി പുറത്തു വിട്ട ബുള്ളറ്റിനിൽ പറയുന്നു.
യുവാവിൻ്റെ പ്രൈമറി കോണ്ടാക്ടിൽ ഉള്ളവരെ കണ്ടെത്തുകയും വീട്ടിൽ നിരീക്ഷണത്തിൽ തുടരാൻ നിർദ്ദേശം നൽകുകയും ചെയ്തു.
ലഭ്യമായ വിവര പ്രകാരം ഇദ്ദേഹം മുംബൈ സ്വദേശി ആണ്.
കഴിഞ്ഞ 6 ന് ഗ്രീസിൽ നിന്ന് മുംബൈയിലെത്തി.തുടർന്ന് 8 ന് ആണ് ഇയാൾ വിമാനമാർഗം നഗരത്തിലെത്തിയത്.
9 ന് ഓഫീസിൽ പോകുകയും ചില സുഹൃത്തുക്കളുമായി സംസാരിക്കുകയും ചെയ്തു വേഗത്തിൽ താമസസ്ഥലത്തേക്ക് തിരിച്ചു പോന്നു.
യുവാവിൻ്റെ ഭാര്യയും കുടുംബവും മുംബെയിൽ ആണ് ,ഒരു സുഹൃത്തിൻ്റെ കൂടെയാണ് ഇവിടെ താമസിക്കുന്നത്.
ഇയാൾ യാത്ര ചെയ്ത ഒട്ടോറിക്ഷകണ്ടെത്തിയിട്ടുണ്ട് ഡ്രൈവറേയും കുടുംബവും നിരീക്ഷണത്തിലാണ്.
ಇಟಲಿಯ ರೋಮ್ ಹಾಗೂ ಮಿಲನ್ ನಗರದಲ್ಲಿ ಆತಂತ್ರರಾಗಿರುವ ಕನ್ನಡಿಗರು ನನ್ನನು ಸಂಪರ್ಕಿಸಿದ್ದಾರೆ. ನಾನು ಈಗಾಗಲೇ ಕೇಂದ್ರ ಆರೋಗ್ಯ ಮಂತ್ರಿಗಳಾದ ಶ್ರೀ @drharshvardhan ಹಾಗೂ ವಿದೇಶಾಂಗ ವ್ಯವಹಾರಗಳ ಸಚಿವಾಲಯದೊಂದಿಗೆ ಸಂಪರ್ಕದಲ್ಲಿದ್ದು, ಇಂದೇ ಅವರನ್ನು ಇಟಲಿಯಿಂದ ಭಾರತಕ್ಕೆ ಕರೆತರುವ ವ್ಯವಸ್ಥೆ ಮಾಡುವುದಾಗಿ ಆಶ್ವಾಸನೆ ನೀಡಿರುತ್ತಾರೆ. pic.twitter.com/zLT3Dl0Qow
— B Sriramulu (@sriramulubjp) March 12, 2020
ആരോഗ്യ മന്ത്രി ശ്രീരാമുലുവാണ് തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഈ വാർത്ത സ്ഥിരീകരിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.