ബെംഗളൂരു : ഏപ്രിൽ 1 മുതൽ സംസ്ഥാനത്ത് മദ്യത്തിന് വില കൂടും. എക്സൈസ് ഡ്യൂട്ടിയിൽ 6 % വരെ വർദ്ധനവ് വരുത്തിയതിനാലാണ് ഇത്. അടുത്ത വർഷം എക്സൈസ് ഡിപ്പാർട്ട് മെൻ്റ് ലക്ഷ്യം വച്ചിരിക്കുന്ന കളക്ഷൻ 22700 കോടി രൂപയാണ്. ഇന്ന് മുഖ്യമന്ത്രി യെദിയൂരപ്പ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിലെ പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്: ശനിയാഴ്ച സ്കൂൾ കുട്ടികൾക്ക് നോ ബാഗ് ഡേ. ശിവമൊഗ്ഗക്ക് വെൽനസ് ക്ലസ്റ്റർ ഫിലിം സിറ്റി മൈസൂരുവിൽ നിന്ന് പുറത്തേക്ക് ബെളഗാവി – ധാർവാഡ് പുതിയ റെയിൽവേ ലൈനിൻ്റെ പകുതി നിർമാണതുക സംസ്ഥാനം…
Read MoreDay: 5 March 2020
ക്രൈസ്റ്റ് കോളേജിൽ പഠിക്കുകയായിരുന്ന മലയാളി വിദ്യാർത്ഥിനി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു.
ബെംഗളൂരു: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളിവിദ്യാർഥിനി മരിച്ചു. തൃശ്ശൂർ പെരിങ്ങണ്ടൂർ രാമൻകുളങ്ങര വീട്ടിൽ ദിനേശിന്റെയും ശോഭനയുടെയും മകൾ അന്തര (16) മരിച്ചത്. ബെംഗളൂരു ക്രൈസ്റ്റ് സർവകലാശാലയിെല ഒന്നാം വർഷ പി.യു. വിദ്യാർഥിനിയാണ്. മല്ലേഷ് പാളയം മാരുതി നഗറിലായിരുന്നു താമസം. സഹോദരൻ: ആദിത്യൻ (ബിരുദ വിദ്യാർഥി). ശവസംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ന് കൽപ്പള്ളി വൈദ്യുതി ശ്മശാനത്തിൽ നടന്നു.
Read Moreയൂബർ ടാക്സിയിൽ കയറി നോക്കുമ്പോൾ ഡ്രൈവർ ഉറക്കത്തിലേക്ക് തെന്നി വീഴുന്നു; കാറിൻ്റെ നിയന്ത്രണം ഏറ്റെടുത്ത യുവതി പിന്നീട് ചെയ്തത്.
thanking god I’m alive right now and I wasn’t asleep when this happened & that I know how to drive.@Uber @Uber_Support @Uber_India I am seething with anger right now. how dare they drive if they’re not well rested? how dare they put anyone else’s life at risk? part 1 #uber pic.twitter.com/lUUFXpHCQS — tejaswinniethepooh (@teja_main_hoon_) February 21, 2020 നമ്മുടെ നാട്ടിൽ നടക്കുന്ന…
Read Moreപ്രചരിക്കുന്നത് തെറ്റായ വാര്‍ത്ത; രാഹുല്‍ സോളങ്കിയുടെ കുടുംബത്തെ ലീഗ് സഹായിച്ചിട്ടില്ല:എം.കെ നൗഷാദ്
ഡല്‍ഹി: കലാപവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നടത്തി വരുന്ന റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാഹുല്‍ സോളങ്കിയുടെ കുടുംബത്തെ സാമ്പത്തികമായി സഹായിച്ചെന്നുള്ള പ്രചാരം തെറ്റാണെന്ന് ആള്‍ ഇന്ത്യാ കെഎംസിസി പ്രസിഡണ്ട് എം.കെ നൗഷാദ്. എല്ലാ ദിവസവും ചേരുന്ന അവലോകന യോഗങ്ങളില്‍ ഇത്തരം വീഴ്ചകള്‍ സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുന്നുണ്ടെന്നും എം.കെ നൗഷാദ് കൂട്ടിച്ചേര്‍ത്തു. “ആദ്യഘട്ട സര്‍വ്വേയില്‍ പ്രദേശവാസിയായ ഒരാളുടെ അഭിപ്രായപ്രകാരം കലാപത്തില്‍ കൊല്ലപ്പെട്ട രാഹുല്‍ സോളങ്കിയുടെ കുടംബത്തെ ലിസ്റ്റില്‍ ചേര്‍ത്തിരുന്നു” “എന്നാല്‍ കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഇദ്ദേഹത്തിന്റെ കുടുംബത്തിന് ബജ്‌റംഗ്ദളുമായി ബന്ധമുണ്ടെന്നും ഹിന്ദു കലാപകാരികള്‍ തന്നെയാണ് ഇദ്ദേഹത്തെ വെടിവെച്ചതെന്നും…
Read Moreനാലാം വർഷത്തിലേക്ക് കടന്ന് ബെംഗളൂരു മലയാളി റൈഡേഴ്സ് യാത്ര തുടരുന്നു….
ബെംഗളൂരു : നമ്മളെല്ലാവരും യാത്രകളെ ഇഷ്ടപ്പെടുന്നവരാണ്. പക്ഷെ ബെംഗളൂരു നഗരത്തിലെ കോർപ്പറേറ്റ് ജീവിതത്തിൽ നമുക്ക് കഴിയാത്ത ഒരു കാര്യമാണ് യാത്രകൾ. കർണാടക എന്ന കന്നഡ നാട്ടിൽ ബെംഗളൂരു എന്നാ ഐ.ടി.ഹബ്ബിനുമപ്പുറം ഒരുപാടു കാണാ കാഴ്ചകൾ ഉണ്ട്. ഈ കാഴ്ചകളെ തേടി ഒരു കൂട്ടം മലയാളി ചെറുപ്പക്കാർ 2017ൽ മാർച്ച് 4നു തങ്ങളുടെ ഇരു ചക്ര വാഹനം എടുത്തു ഇറങ്ങി. അന്ന് ഹംപിയിൽ നിന്നു തുടങ്ങിയ യാത്ര പിന്നീട് ഒരു പാട് യുവാക്കളെ ആകർഷിച്ചു കൊണ്ടു ഒരുപാട് കാഴ്ചകൾ കണ്ടുകൊണ്ടു അനുസ്യൂതം തുടരുന്നു. പുതിയ കാഴ്ചകൾ കാണാം ബന്ധങ്ങൾ…
Read Moreഐ.ടി.കമ്പനികൾ അതീവ ജാഗ്രതയിൽ;കൂടുതൽ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശിച്ചു;5 പേർ ഐസൊലേഷൻ വാർഡുകളിൽ നിരീക്ഷണത്തിൽ.
ബെംഗളൂരു:ബെംഗളൂരുവിലെ ഐ.ടി. സ്ഥാപനത്തിൽ ജോലിചെയ്യുന്ന ഹൈദരാബാദ് സ്വദേശിക്ക് കൊറോണ വൈറസ്(കോവിഡ് -19) സ്ഥിരീകരിച്ചതിനെത്തുടർന്ന് നഗരത്തിലെ ഐ.ടി. സ്ഥാപനങ്ങളിൽ സുരക്ഷാമുൻകരുതലുകൾ ശക്തമാക്കി. പകരുന്ന രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലിചെയ്യാൻ ഭൂരിഭാഗം കമ്പനികളും നിർദേശിച്ചു. വീട്ടിലിരുന്ന് ജോലിചെയ്യുന്നതിനായി കൂടുതൽ ജീവനക്കാർക്ക് ലാപ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും കമ്പനികൾ നൽകിത്തുടങ്ങി. പനി, ജലദോഷം തുടങ്ങിയവ പിടിപെട്ടാൽ ആരോഗ്യവകുപ്പിന്റെ പരിശോധനകൾക്കുവിധേയരാകാനും കമ്പനികളുടെ എച്ച്.ആർ. വിഭാഗങ്ങൾ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ലോകാരോഗ്യസംഘടന നിർദേശിക്കുന്ന ആരോഗ്യ ശുചിത്വ പെരുമാറ്റച്ചട്ടം പിന്തുടരണമെന്നും നിർദേശമുണ്ട്. ജീവനക്കാരുടെ ആഘോഷപരിപാടികൾക്കും ഒത്തുചേരലുകൾക്കും ഭാഗികമായി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഉ കൂടിക്കാഴ്ചകളും പരിശീലനപരിപാടികളും…
Read More