ബെംഗളുരു : മലബാറിലെ ആശുപത്രികളിൽ നിന്നുള്ള ട്രക്ക് കണക്കിന് മാലിന്യം നഞ്ചൻഗുഡിലെയും ഗുണ്ടുൽ പേട്ടിലെയും കൃഷിയിടങ്ങളിലും മറ്റും തള്ളുന്നത് വ്യാപകമായിരിക്കെ, പ്രദേശവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത്.
രാത്രികാലങ്ങളിൽ എത്തിക്കുന്ന മാലിന്യത്തിനു ലോറിക്കാർ തീകൊടുക്കുന്നതാണ് ജനത്തെ ഏറെ വലയ്ക്കുന്നത്.ശ്വാസ തടസ്സമുണ്ടാക്കുന്ന തരത്തിൽ പുക നിറഞ്ഞ പ്രഭാതങ്ങളിലേക്കാണ് നാട്ടുകാർ പലപ്പോഴും ഉണരുന്നത്.
സമാന രീതിയിൽ പ്ലാസിക്,ബയോ മെഡിക്കൽ, കോഴിമാലിന്യം ബന്ദിപ്പൂർ വനത്തിനുള്ളിലെ റോഡരികിലും മറ്റും നേരത്തെ തള്ളിയിരുന്നു എന്നാൽ രാത്രി യാത്ര നിരോധനം കർശനമായി അതോടെയാണ് ഇത് കുടക് മൈസൂരു, ചാമരാജനഗർ ജില്ലകളിലെ കൃഷിപ്പാടങ്ങളിലെക്കും വ്യവസായ മേഖലകളിലും തള്ളാൻ ആരംഭിച്ചത് .
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിിൽ നിന്നുള്ള ബയോമെഡിക്കൽ മാലിന്യം റോഡിൽ ലോറി ലഭിച്ച നന്ദൻ കൂട്ടിലെ ആട് വ്യവസായ മേഖലയിിൽ തള്ളുന്നതിനിടെ മലപ്പുറം സ്വദേശികളായ അഫ്സൽ (27) സയ്യിദ് മുഹമ്മദ് (40)എന്നിവരെ പോലീസ് രണ്ടാഴ്ചമുമ്പ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇതേതുടർന്ന് ഇതിന് അറുതി വരുത്തുന്നതിനായി പ്രദേശവാസികൾ സജീവമായി രംഗത്തുണ്ട്.
ഗുണ്ടൽപേട്ട് പാനൂർ നഞ്ചൻഗുഡ് എന്നിവിടങ്ങളിലെ ജനപ്രതിനിധികളും വനംവകുപ്പ് ഉദ്യോഗസ്ഥരും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും പൊതുജനങ്ങളുമായി കൈകോർത്ത് കർമ്മപദ്ധതി ഒരുക്കിയിരിക്കുകയാണ്.
മൈസൂരു കലക്ടറുമായി ഇത് സംബന്ധിച്ച് ചർച്ച്ച നടത്തിയതായും രാത്രികാല പരിശോധന ശക്തമാക്കുന്നു സംബന്ധിച്ച് അദ്ദേഹം ഉറപ്പു നൽകിയതായും നഞ്ചൻകോട് എം എൽ എ ബി ഹർഷവർധൻ പറഞ്ഞു.
സംശയാസ്പദമായ ട്രക്കുകളും മറ്റും തടഞ്ഞുനിർത്തി പരിശോധിക്കാനും കളക്ടർ ഉത്തരവിിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.