ബെംഗളൂരു: കർണാടക ടൂറിസം വികസന കോർപറേഷൻ (കെഎസ്ടിഡിസി) ഐആർസിടിസിക്ക്കൈമാറിയ ഗോൾഡൻചാരിയറ്റ് ആഡംബര ട്രെയിനിന്റെ സർവീസ് മാർച്ച്22ന് പുനരാരംഭിക്കും.
പ്രഡ് ഓഫ് സൗത്ത്, സതേൺ പ്ലെൻഡർ എന്ന പേരിലുള്ള 2 ടൂർ പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. പ്രൈഡ്ഓഫ് സൗത്തിൽ ബെംഗളൂരു,കബനി,മൈസൂരു, ഹാസൻ,ഹംപി, ബാദാമി, ഗോവ എന്നിവയും സതേൺ പ്ലെൻഡർ വിഭാഗത്തിൽ ബെംഗളൂരു,
ചെന്നെ,മഹാബലിപുരം, പുതുച്ചേരി, തഞ്ചാവൂർ,മധുര, തിരുവനന്തപുരം, കോവളം,കൊച്ചി എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ടൂറിസം വകുപ്പ് നേരിട്ട് നടത്തിയപ്പോൾ കനത്ത നഷ്ടം നേരിട്ടതിനെ തുടർന്നാണ് ഐആർസിടിസിയുമായി സഹകരിച്ച് ട്രെയിൻ സർവീസ് പുനരാരംഭിക്കാൻ കഴിഞ്ഞ നവംബറിൽ ധാരണയായത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.