ബെംഗളൂരു : എസ്.ജി. പാളയയിലെ അപ്പാർട്ട് മെന്റിൽ താമസിക്കുന്ന 6 അംഗങ്ങൾ അടങ്ങുന്ന മലയാളി വിദ്യാർത്ഥികൾക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. രാത്രി ഒരു മണിയോടെ ചായക്കടയിലേക്ക് പോകാൻ ഇറങ്ങിയ ആദ്യത്തെ രണ്ടു പേരേ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു.
ഈ അർദ്ധരാത്രിക്ക് നിങ്ങൾ എന്താണ് ഇവിടെ ചെയ്യുന്നതെന്ന് പെട്രോളിംഗ് ഡ്യൂട്ടിയിലുള്ള 2 പോലീസുകാർ ചോദിക്കുകയായിരുന്നു, ബാൽക്കണിയിൽ നിന്നു സംഭവം കണ്ട ഇയാളുടെ സഹോദരൻ എന്താണ് പ്രശ്നമെന്ന് പോലീസിനോട് ആരാഞ്ഞു.മുസ്ലീം പേരു കണ്ടതോടെ നിങ്ങൾ പാക്കിസ്ഥാനിൽ നിന്നാണോ എന്ന് പോലീസ് ചോദിച്ചതായി പറയുന്നു.
എല്ലാവരുടേയും മൊബൈൽ പരിശോധിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു, ഒരാളിൽ നിന്ന് ബലം പ്രയോഗിച്ച് എടുക്കുകയും ചെയ്തു.
മൊബൈൽ ചെക്ക് ചെയ്യാൻ താങ്കളുടെ കയ്യിൽ വാറണ്ട് ഉണ്ടോ എന്ന് ഒരാൾ തിരിച്ച് ചോദിച്ചു.
ഉണ്ട് സ്റ്റേഷനിൽ വന്നാൽ കാണിച്ചു തരാം എന്ന് പോലീസ്, ഞങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ തീ വ്രവാദികളെ നഗരത്തിൽ നിന്ന് പിടിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ഈ സംഭവങ്ങൾ എല്ലാം മൊബൈൽ ക്യാമറയിൽ പകർത്തിക്കൊണ്ടിരുന്ന ഇതിലൊരാളോട് പോലീസുകാരൻ അത് നിർത്താൻ ദേഷ്യത്തിൽ പറഞ്ഞു.ഇത് പൊതു ഇടമാണ് തനിക്ക് വീഡിയോ പകർത്താം എന്ന് അയാളും.
നാലു പോലീസുകാരെക്കൂടി വിളിച്ചു വരുത്തി വിദ്യാർത്ഥികളെ ഹൊയ്സാല വാഹനത്തിൽ കയറ്റി ഒന്നരയോടെ എസ്. ജി. പാളയ സറ്റേഷനിൽ എത്തിക്കുകയായിരുന്നു.
അവിടെ വച്ച് വിദ്യാർത്ഥികളെ ലാത്തി ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു. ഇനി അർദ്ധരാത്രി പുറത്തിറങ്ങില്ല എന്ന് എഴുതി വാങ്ങുകയും ചെയ്തതായാണ് വിദ്യാർത്ഥികൾ പറയുന്നത്.
താമസിക്കുന്ന ആപ്പാർട്ടുമെന്റിൽ നിന്ന് പുറത്താക്കിക്കുകയും ഇൻറൺ ഷിപ്പ് റദ്ദാക്കിക്കുകയും ചെയ്യും എന്ന് പോലീസ് ഭീഷണിപ്പെടുത്തി.
വിഷയം സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ വൈറ്റ് ഫീൽഡ് ഡി.സി.പി അനുച്ചേത് മൈക്കോ ലേ ഔട്ട് എ സി പി യോട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടു.
http://bangalorevartha.in/archives/43557
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.