നഗര ശിൽപ്പി കെമ്പെഗൗഡക്ക് ആദരമൊരുക്കി സർക്കാർ;കെമ്പെഗൗഡ പാർക്കിനൊപ്പം 80 അടി ഉയരമുള്ള പ്രതിമയും ഉയരുന്നത് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം.

ബെംഗളൂരു : നഗര ശിൽപി കെംമ്പെ ഗൗഡക്ക് ആദരമൊരുക്കി സർക്കാർ.അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 80 അടി ഉയരമുള്ള കെമ്പെ ഗൗഡയുടെ പ്രതിമ സ്ഥാപിക്കും. മാത്രമല്ല 23 ഏക്കറയിൻ നിറഞ്ഞു നിൽക്കുന്ന കെംമ്പെ ഗൗഡ പാർക്കും സ്ഥാപിക്കും.ഈ പാർക്കിൽ നഗര ശിൽപിയുടെ ജീവിതം വിവരിക്കുന്ന നിർമിതികളും ഉണ്ടാവും. സംസ്ഥാനത്തെ 46 സ്ഥലങ്ങളിലുള്ള കെമ്പെ ഗൗഡ സ്ഥാപിച്ച വിവിധ നിർമിതികൾ സംരക്ഷിക്കാനും തീരുമാനമെടുത്തു. കെമ്പെ ഗൗഡ വികസന അതോറിറ്റിയുമായി ഉപമുഖ്യമന്ത്രി അശ്വഥ് നാരായണൻ നടത്തിയ ചർച്ചകൾക്ക് ശേഷം അറിയിച്ചതാണ് ഇക്കാര്യം. നഗരശിൽപ്പിയെ കുറിച്ച് കൂടുതൽ അറിയാനുള്ള ലേഖനം…

Read More

പൗരത്വ ഭേദഗതി വിഷയത്തിന്റെ പേരിൽ കോറമംഗല ജ്യോതി നിവാസ് കോളേജിന് മുന്നിൽ സംഘർഷം.

ബെംഗളൂരു : പൗരത്വ ഭേദഗതി ബില്ലിന്റെ പേരിൽ കോറമംഗലയിലെ ജ്യോതി നിവാസ് കോളേജിന് മുന്നിൽ സംഘർഷം ഉടലെടുത്തു. ഇന്നലെ വൈകുന്നേരം 4.30 മണിയോടെയാണ് പൗരത്വ ബില്ലിനെ അനുകൂലിക്കുന്ന ഒരു വിഭാഗം ബി.ജെ.പി പ്രവർത്തകർ ഒരു ബാനറുമായി കോളേജിന്റ സമീപത്ത് വരികയും മതിലിൽ അത് സ്ഥാപിക്കുകയും ചെയ്തു. ഈ സംഘം കോളേജിൽ നിന്ന് പുറത്ത് വരുന്ന വിദ്യാർത്ഥികളോട് പൗരത്വ ബില്ലിനെ അനുകൂലിച്ചുകൊണ്ടുള്ള രേഖയിൽ ഒപ്പ് ഇടാൻ ആവശ്യപ്പെട്ടു എന്നാണ് വിദ്യാർത്ഥികൾ നൽകുന്ന വിവരം. അതേ സമയം സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെടുന്ന വീഡിയോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും…

Read More

നഗരത്തിൽ 3 മലയാളികൾ വാഹനാപകടത്തിൽ മരിച്ചു; 6 പേര്‍ ഗുരുതരാവസ്ഥയില്‍

  ബെംഗളൂരു: നഗരത്തിൽ ഗുഡേ മാരന ഹള്ളിയിൽ 3 മലയാളികൾ വാഹനാപകടത്തിൽ മരിച്ചു; 6 പേര്‍ ഗുരുതരാവസ്ഥയില്‍. കാസര്‍കോട് മഞ്ചേശ്വരം സ്വദേശികളായ അക്ഷയ്, മോനപ്പ മേസ്ത്രി, കിശന്‍ എന്നിവരാണ് മരിച്ചത്. ശബരിമല, തിരുപ്പതി ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെടുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ ആറുപേരുടെ നില ഗുരുതരമാണ്. പുലർച്ചെയായിരുന്നു അപകടം. പരുക്കേറ്റവരെ ഗുഡേ മാരഹല്ലിയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിൽ ആകെ ഒൻപത് പേരാണ് ഉണ്ടായിരുന്നത്. രാഘവേന്ദ്ര, കേശവ, ചന്ദ്രശേഖർ, മഹാബല, ബാലകൃഷ്ണ എന്നിവരാണ് ഗുരുതര പരിക്കുകളോടെ ചികിത്സയിലുള്ളത്. ശബരിമല ദർശനം പൂർത്തിയാക്കി…

Read More

സുരക്ഷാ ഭീഷണിയുടെ നിഴലിലാണെന്ന റിപ്പോര്‍ട്ടുകളെ തള്ളി ദുബായ് മീഡിയ ഓഫീസ്

  ദുബായ്: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ ദുബായും സൗദിയുമൊക്കെ ഭീഷണിയുടെ നിഴലിലാണെന്ന റിപ്പോര്‍ട്ടുകളെ തള്ളി ദുബായ് മീഡിയ ഓഫീസ് രംഗത്ത്. ഇത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും ദുബായ്ക്ക് ഒരു സുരക്ഷാ ഭീഷണിയുമില്ലെന്നും ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി. അതുകൊണ്ടുതന്നെ വെറുതെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മീഡിയാ ഓഫീസ് നിര്‍ദ്ദേശിച്ചു. യുഎസ് ഇറാന്‍ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ യുഎഇയിലേക്ക് യാത്രചെയ്യുന്നത് സുരക്ഷിതമല്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ദുബായ് മീഡിയാ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തിയത്. ദുബായ് ലക്ഷ്യമിട്ടുള്ള സുരക്ഷാ ഭീഷണികളെക്കുറിച്ച് പ്രചരിക്കുന്ന…

Read More

ഹാട്രിക് സ്റ്റാർ ശിവരാജ് കുമാറിന്റെ”ബജ്റംഗി – 2″ന് എതിരെ വനം വകുപ്പ്.

കന്നഡ സൂപ്പർ സ്റ്റാർ ശിവരാജ് കുമാർ നായകനായ ബജരംഗി 2 സിനിമയുടെ ഷൂട്ടിങ് ചട്ടംലംഘിച്ച് ആന സംരക്ഷണ കേന്ദ്രത്തിൽ നടത്തിയതായി പരാതി. ശിവമൊഗ്ഗ യിലെ ചക്കരവെയിലു ആന സംരക്ഷണ കേന്ദ്രത്തിൽ ആണ് ചിത്രത്തിൻറെ ഷൂട്ടിംഗ് നടത്തിയത്. സംഭവത്തിൽ വനംവകുപ്പ് ചിത്രത്തിൻറെ നിർമാതാവിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. അനുമതിയില്ലാതെ കേന്ദ്രത്തിലെ ആനകളെചിത്രീകരണത്തിനായി ഉപയോഗിച്ചതായാണ് പരാതി. എന്നാൽ ആനകളെ ഉപയോഗിച്ചിട്ടില്ല എന്നാണ് സംവിധായകന്റെ വിശദീകരണം.

Read More

തൊഴിലാളിയൂണിയനുകൾ നടത്തിയ പണിമുടക്കിനെ പിന്തുണച്ച് ബി.ജെ.പി. എം.പി. ബച്ചഗൗഡ!

  ബെംഗളൂരു: ദേശീയ പണിമുടക്കിനെ പിന്തുണച്ച് ബി.ജെ.പി. എം.പി. ബച്ചഗൗഡ. അസംഘടിത മേഖലയിലെ തൊഴിലാളികളാണ് പണിമുടക്കിനിറങ്ങിയതെന്നും ജീവിതച്ചെലവ് വർധിച്ച സാഹചര്യത്തിൽ വേതനവർധന ആവശ്യമാണെന്നും ബച്ചഗൗഡ പറഞ്ഞു. അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ജോലിസുരക്ഷിതത്വവും മിനിമം വേതനവും ഉറപ്പുവരുത്തണം. ഇതിന് സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം തൊഴിലാളിയൂണിയനുകളുടെ പണിമുടക്ക് ബെംഗളൂരുവിൽ സാധാരണജീവിതത്തെ കാര്യമായി ബാധിച്ചില്ല. ബി.എം.ടി.സി, കെ.എസ്.ആർ.ടി.സി. ബസുകൾ സാധാരണപോലെ സർവീസ് നടത്തി. തീവണ്ടി സർവീസുകളേയും ബാധിച്ചില്ല. നഗരത്തിൽ മെട്രോ സാധാരണപോലെ സർവീസ് നടത്തി. കടകളും വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിച്ചു. ഐ.ടി. സ്ഥാപനങ്ങളെയും ബാധിച്ചില്ല. ഓട്ടോ, ടാക്സി വാഹനങ്ങളും…

Read More

നമ്മ മെട്രോയിൽ സ്മാർട്ട് കാർഡ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്ക്… നിരക്കിളവിൽ മാറ്റം വരുന്നു.

ബെംഗളൂരു : നമ്മ മെട്രോയിൽ സ്ഥിരമായി യാത്ര ചെയ്യുന്നവർ ഉപയോഗിക്കുന്ന താണ് സ്മാർട് കാർഡ്, റീചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന ഈ കാർഡ് മെട്രോ ഗേറ്റിൽ കാണിച്ചാൽ അകത്തു കയറാം. നിശ്ചിത തുക കാർഡിൽ നിന്ന് കുറയുകയും ചെയ്യും. വരി നിന്ന് ടിക്കറ്റ് എടുക്കേണ്ട എന്നതും 15% വരെയുള്ള നിരക്കിളവും തന്നെയായിരുന്നു ഇതിന്റെ പ്രധാന ആകർഷണം. കാർഡിന് നമ്മൾ 50 രൂപ കൊടുക്കുകയും വേണം. 15% എന്ന നിരക്കിളവ് എടുത്തു കളയാനൊരുങ്ങുകയാണ് നമ്മ മെട്രോ. ജനുവരി 20 മുതൽ സ്മാർട്ട് കാർഡ് ഉപയോഗിക്കുന്നവർക്ക് 5 %…

Read More

കാവേരിയെ രക്ഷിക്കാനിറങ്ങിയ സദ്ഗുരു ജഗ്ഗി വാസുദേവിനോട് കണക്ക് ചോദിച്ച് ഹൈക്കോടതി.

ബെംഗളൂരു : നദീതട സംരക്ഷണത്തിനായുള്ള കാവേരി കോളിംഗ് സംരംഭത്തിന് പേരിൽ പിരിച്ചെടുത്ത പണത്തിൻറെ കണക്ക് ഫെബ്രുവരി 12 നു മുൻപ് ഹാജരാക്കാൻ ജഗ്ഗിവാസുദേവിന്റെ നേതൃത്വത്തിലുള്ള ഇഷാ ഫൗണ്ടേഷനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. കാവേരിയുടെ വൃഷ്ടിപ്രദേശങ്ങളിൽ 242 കോടി വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ്. 42 രൂപവീതമാണ് ഫൗണ്ടേഷൻ പിരിക്കുന്നത്, കർഷകരിൽ നിന്നും മറ്റും പണം പിരിക്കുന്നത് ചോദ്യം ചെയ്ത് അഭിഭാഷകനായ എ.വി.അമർനാഥൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ഉത്തരവ്. പദ്ധതിയെ പിന്തുണയ്ക്കുന്ന കർണാടക സർക്കാർ നടപടിയും ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്, ആത്മീയ സ്ഥാപനം നടത്തുന്നതിനാൽ നിയമത്തിന്…

Read More
Click Here to Follow Us