ഉൽഘാടനച്ചടങ്ങിനിടെ കെ.എസ്.ആർ.ടി.സി ബസോടിച്ച ബി.ജെ.പി. എംഎൽഎ കുടുങ്ങി.

ബെംഗളൂരു : എംഎൽഎ ബസ് ഓടിച്ച സംഭവത്തിൽ ഡിപ്പോ മാനേജരുടെ വിശദീകരണം ആവശ്യപ്പെട്ട് കർണാടക ആർടിസി ഹൊന്നാലി എംഎൽഎ എംപി രേണുകാചാര്യ ആണ് രണ്ടു ദിവസം മുൻപ് മുമ്പ് ബസ് സർവീസിന് ഉദ്ഘാടനച്ചടങ്ങിൽ ഡ്രൈവിംഗ് സീറ്റിലിരുന്ന് വളയം പിടിച്ചത്.

ഹൊന്നലി ഡിപ്പോ മാനേജരോടാണ് വിശദീകരണം ആവശ്യപ്പെട്ട് ശിവമോഗ ഡിവിഷണൽ കൺട്രോളർ നോട്ടീസ് അയച്ചത്.

40 യാത്രക്കാരുണ്ടായിരുന്നു ബസ് ഹൊന്നലിയിൽ നിന്ന് 50 കിലോമീറ്റർ ദൂരത്തുള്ള ബേനഗഹള്ളിയിലേക്ക് യൂണിഫോമണിഞ്ഞ എംഎൽഎ ഓടിച്ചതിന്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിവാദമായത് .

ഹൊന്നാലി ടൗണിൽ നടന്ന ഉദ്ഘാടന ചടങ്ങിനിടെ പ്രവർത്തകരുടെ നിർബന്ധപ്രകാരം ബസ് ഓടിക്കാൻ തയ്യാറായത് എന്നാണ് എംഎൽഎയുടെ വിശദീകരണം.

വഴിയരികിൽ കാത്തുനിന്ന പ്രവർത്തകരുമായി ആഹ്ലാദം പങ്കിടാൻ എംഎൽഎ ഇടക്കിടെ വഴിയിൽ ഇറങ്ങുകയും ചെയ്തു.

ദാവനഗേരെ ജില്ലയിലെ ഹൊന്നാലിയിൽ നിന്നുള്ള ബിജെപി എംഎൽഎ ആണ് രേണുകാചാര്യ . ഉപമുഖ്യമന്ത്രിപദം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ബിജെപി നേതാക്കളെ സമീപിച്ചത് വഴി കഴിഞ്ഞദിവസങ്ങളിൽ ഇദ്ദേഹം വാർത്തയിൽ ഇടം പിടിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us