ദസറയോടനുബന്ധിച്ചു നടന്ന ഔദ്യോഗിക വേദിയിൽ വിവാഹാഭ്യർഥന: ഗായകൻ വിവാദത്തിൽ

ബെംഗളൂരു: ഗായകൻ ചന്ദൻ ഷെട്ടിയാണ് ബിഗ്‌ബോസ് മുൻ മത്സരാർഥി കൂടിയായ നിവേദിത ഗൗഡയോട് വേദിയിൽ വിവാഹാഭ്യർഥന നടത്തിയത്. മൈസൂരു ദസറയോടനുബന്ധിച്ചു നടന്ന ഔദ്യോഗിക പരിപാടിക്കിടെ സഹഗായികയോട് വിവാഹാഭ്യർഥന നടത്തിയ യുവഗായകന്റെ നടപടി വിവാദമായി. കഴിഞ്ഞ വെള്ളിയാഴ്ച മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന പരിപാടിക്കിടെ ജനക്കൂട്ടത്തെ സാക്ഷിയാക്കി ചന്ദൻ ഷെട്ടി സ്റ്റേജിൽ മുട്ടുകുത്തി വിവാഹാഭ്യർഥന നടത്തുകയായിരുന്നു. ‘‘നമ്മുടെ ബന്ധം അടുത്ത തലത്തിലേക്ക് മാറാനുള്ള ശരിയായ അവസരമാണിതെന്നാണ് തോന്നുന്നതെന്നും സംഗീതമാണ് നമ്മളെ ഒന്നിപ്പിക്കുന്നതെന്നും’’ പറഞ്ഞായിരുന്നു ചന്ദൻ വിവാഹാഭ്യർഥന നടത്തിയതെന്നാണ് വിവരം. സ്വകാര്യാവശ്യത്തിനായി പൊതുവേദി ഉപയോഗിച്ചതിന് കാരണം കാണിക്കൽ…

Read More

സുരാജിലൂടെ തന്നെ കണ്ടു, കണ്ണുകള്‍ നിറഞ്ഞു; എൽദോ !!

കൊച്ചി മെട്രോ പ്രവര്‍ത്തനമാരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു ചിത്രമാണ് എല്‍ദോയുടേത്. മെട്രോയില്‍ ഒരു വ്യക്തി മദ്യപിച്ച് കിടന്നുറങ്ങുന്നു എന്ന പേരിലായിരുന്നു ചിത്രം പ്രചരിച്ചത്. ‘മെട്രോയിലെ പാമ്പ്’ എന്നായിരുന്നു ആ ചിത്രത്തിന്‍റെ അടിക്കുറിപ്പ്. ശാരീരിക പരിമിതികളുള്ള അങ്കമാലി സ്വദേശി എല്‍ദോയായിരുന്നു വ്യാജ അടിക്കുറിപ്പിന്‍റെ പേരില്‍ അപമാനിക്കപ്പെട്ടത്. സംഭവം നടന്ന് രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം എല്‍ദോയുടെ ജീവിതം ഇപ്പോള്‍ തിയ്യേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. സിനിമ കാണാന്‍ എല്‍ദോയും കുടുംബവും എത്തിയിരുന്നു. താന്‍ അന്ന് അഭിമുഖീകരിച്ച മാനസിക സംഘര്‍ഷത്തെക്കുറിച്ചോര്‍ത്ത് കണ്ണുകള്‍ നിറഞ്ഞെന്നാണ് എല്‍ദോ പറയുന്നത്. കൂടാതെ, താനായി വെള്ളിത്തിരയിലെത്തിയ…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണം ഹിറ്റ്ലറിന് സമാനമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണം ഹിറ്റ്ലറിന് സമാനമെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. നരേന്ദ്രമോദിയുടേത് ഫാസിസ്റ്റ് സർക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. “പ്രധാനമന്ത്രിക്കെതിരേ സംസാരിക്കാൻ പലർക്കും ഭയമാണ്. ഫാസിസ്റ്റ് ഭരണമാണ് രാജ്യത്ത് നടക്കുന്നത്. മഴക്കെടുതി നേരിട്ട സംസ്ഥാനത്തിന് കേന്ദ്രം സഹായം അനുവദിക്കുന്നില്ല. അടിയന്തരസഹായമായി 5000 കോടി അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ അനുവദിച്ചത് 1200 കോടിയാണ്.” “സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെകുറിച്ച് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് അറിവില്ല.” ദുരിതാശ്വാസപ്രവർത്തനത്തിന് പണമില്ലെന്ന് മുഖ്യമന്ത്രി ഇപ്പോഴാണ് മനസ്സിലാക്കുന്നതെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

Read More

ഇനി മൊബൈലില്‍ നോക്കി തല കുമ്പിട്ട്‌ നടക്കാ൦!!

മൊബൈലിന്‍റെ ഉപയോഗം വര്‍ദ്ധിച്ച്, ആളുകള്‍ നേരെ നോക്കാന്‍ പോലും മടിക്കുന്ന സമയമാണ് ഇത്. മൊബൈല്‍ഫോണില്‍ നോക്കി പരിസരം ശ്രദ്ധിക്കാതെ തല കുമ്പിട്ട് നടന്ന്‍ വെള്ളത്തില്‍ വീണവരും, ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചവരും ധാരാളമാണ്. എന്നാല്‍, ഫോണില്‍ നോക്കി പരിസരം ശ്രദ്ധിക്കാതെ തല കുമ്പിട്ട്‌ നടക്കുന്നവര്‍ക്ക് പ്രത്യേക സൗകര്യമൊരുക്കിയിരിക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി!!. അതായത്, ഇത്തരക്കാര്‍ക്കായി പ്രത്യേക നടപ്പാത തയ്യാറാക്കിയാണ് മാഞ്ചസ്റ്റര്‍ സിറ്റി ഇവരെ സഹായിച്ചിരിക്കുന്നത്. മൊബൈല്‍ ഫോണില്‍ നോക്കി മുന്നിലുള്ളത് കാണാതെ തട്ടി വീണും, മറ്റ് വഴിയാത്രക്കാരെ ഇടിച്ചിട്ടും, വാഹനം തട്ടിയും അപകടങ്ങളില്‍പ്പെടുന്നത് സ്ഥിരമായതോടെയാണ് ഇങ്ങനെ ഒരു…

Read More

അവസാനം കേന്ദ്രം കനിഞ്ഞു;പ്രളയ ദുരിതാശ്വാസമായി സംസ്ഥാനത്തിന് 1200 കോടി രൂപ.

ബെംഗളൂരു : സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേന്ദ്രം 1200 കോടി രൂപ അനുവദിച്ചു. 22 ജില്ലകളിലായി 103 താലൂക്കുകളിൽ പ്രളയം നാശം വിതച്ചതിനാൽ 35163 കോടി രൂപയാണ് സംസ്ഥാന ആവശ്യപ്പെട്ടിരുന്നത്. 91 പേർ മരിച്ച പ്രളയത്തിൽ 7 ലക്ഷം ജനങ്ങൾക്ക് നാശ നഷ്ടം നേരിട്ടു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടക്കുന്നില്ല എന്ന് ആരോപിച്ച് കോൺഗ്രസിന്റെയും കർഷക സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഭരണപക്ഷ എംഎൽഎ വരെ അവരെ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കെയാണ്കേന്ദ്രത്തിലെ ഇടക്കാല സഹായം.

Read More

ബന്ദിപ്പൂർ പാത പകൽ അടച്ചിടും എന്ന വാര്‍ത്ത‍ വ്യാജം;അങ്ങനെ ഒരു ഉദ്ദേശമില്ല;നയം വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍.

ബെംഗളൂരു:ബന്ദിപ്പൂർ പാത പകൽ അടച്ചിടാൻ ഉദ്ദേശമില്ലെന്ന് കർണാടക സർക്കാർ. മറിച്ചുള്ള പ്രചാരണം തെറ്റെന്നും കർണാടക വനം വകുപ്പ് അറിയിച്ചു. കർണാടക വനം വകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേയർ ഇറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങൾ വിശദമാക്കുന്നത്. ആദ്യമായാണ് ഇക്കാര്യത്തിൽ കർണാടക സർക്കാർ ഔദ്യോഗിക വിശദീകരണം നൽകുന്നത്. രാവിലെ 6 മണി മുതൽ 9 മണി വരെ പാതയിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കുമെന്ന തരത്തിൽ ചില പ്രചാരണങ്ങൾ ഉണ്ടാകുന്നുണ്ട്. എന്നാൽ  ഇതെല്ലാം തെറ്റായ ആരോപണങ്ങൾ മാത്രമാണ്. ഇത്തരമൊരു ആലോചന സർക്കാരിന്റെ മുന്നിൽ എത്തിയിട്ടില്ല. ബന്ദിപൂർ പാതയിലൂടെ പകൽയാത്ര അനുവദിക്കണം എന്നാവശ്യപ്പെട്ട്…

Read More

ആമസോണും ഫ്ലിപ്കാർട്ടും ആറ് ദിവസം കൊണ്ട് വിറ്റത് 26,000 കോടിയുടെ ഉത്പന്നങ്ങൾ!!

ബെംഗളൂരു: ആമസോണും ഫ്ലിപ്കാർട്ടും ആറ് ദിവസം കൊണ്ട് വിറ്റത് 26,000 കോടിയുടെ ഉത്പന്നങ്ങൾ. എക്കാലത്തെയും ഉയർന്ന വില്പനയാണ് ഇത്തവണ കമ്പനികൾ നേടിയത്. രണ്ടുകമ്പനികളുംകൂടി ശരാശരി 370 കോടി ഡോളറിന്റെ(26,000 കോടി രൂപ)വിറ്റുവരവാണ് ആറുദിവസംകൊണ്ട് നേടിയത്. കഴിഞ്ഞവർഷത്തെ ഉത്സവ വില്പനയേക്കാൾ 33 ശതമാനം അധികമാണിത്. രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനികളായ ആമസോണിന്റെയും ഫ്ളിപ്കാർട്ടിന്റെയും വില്പന മാമാങ്കം അവസാനിച്ചപ്പോൾ ചെറു പട്ടണങ്ങളിൽനിന്നുപോലും മികച്ച പ്രതികരണം ലഭിച്ചതായാണ് റിപ്പോർട്ട്. രാജ്യത്തുള്ള 99.4 ശതമാനം പിൻകോഡുകളിൽനിന്നും ഓർഡറുകൾ ലഭിച്ചതായി ആമസോണും പറയുന്നു. ഇതിൽ 88 ശതമാനം ഉപഭോക്താക്കളും ചെറുപട്ടണങ്ങളിൽനിന്നാണ്.…

Read More

ഭാര്യാപിതാവിനെ കുരുക്കാന്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ഭാര്യയുടെ അച്ഛന്റെ പേരില്‍ കര്‍ണാടക ഹൈക്കോടതി ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണിക്കത്തയച്ച മരുമകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ സ്വദേശിയായ രാജേന്ദ്ര സിംഗ് ആണ് അറസ്റ്റിലായത്. സെപ്റ്റംബര്‍ 17നാണ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ബോംബ് ഭീഷണി കത്ത് ലഭിക്കുന്നത്. ഡല്‍ഹി സ്വദേശി ഹര്‍ദര്‍ശന്‍ സിംഗ് നഗ്പാലിന്റെ പേരിലായിരുന്നു കത്ത് വന്നത്. താന്‍ ഖലിസ്ഥാന്‍ തീവ്രവാദിയാണെന്നും കര്‍ണാടക ഹൈക്കോടതി ബോംബിട്ട് തകര്‍ക്കുമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങിയപ്പോഴാണ് മരുമകനാണ് കത്തിന്റെ പിന്നിലെന്ന് തെളിഞ്ഞത്. ഹര്‍ദര്‍ശന്‍ സിംഗിനെ ചോദ്യം ചെയ്തപ്പോള്‍ താന്‍ ഇങ്ങനെയൊരു കത്തയച്ചിട്ടില്ലെന്നും…

Read More

മഴക്കെടുതി ദുരിതാശ്വാസ സഹായം വൈകുന്നതിൽ നരേന്ദ്രമോദിയെ വിമർശിച്ച ബി.ജെ.പി. എം.എൽ.എ.ക്ക് നോട്ടീസ്!!

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച ബി.ജെ.പി. എം.എൽ.എ. ബസനഗൗഡ പാട്ടിൽ യട്നലിന് പാർട്ടി അച്ചടക്ക കമ്മിറ്റിയുടെ കാരണം കാണിക്കൽ നോട്ടീസ്. പാർട്ടിക്കെതിരേ പ്രസ്താവന നടത്തിയതിനാണ് നോട്ടീസ്. മഴക്കെടുതി ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ ബി.ജെ.പി. കഠിനശ്രമം നടത്തുമ്പോഴാണ് ബസനഗൗഡ പാട്ടീൽ പാർട്ടിയെ കുറ്റപ്പെടുത്തിയതെന്ന് അച്ചടക്ക കമ്മിറ്റി സെക്രട്ടറി ഓം പ്രകാശ് പറഞ്ഞു. മഴക്കെടുതി ബാധിച്ച ബിഹാറിന് സഹായം വാഗ്ദാനംചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റിനെതിരേയാണ് ബസനഗൗഡ പാട്ടിൽ പ്രതികരിച്ചത്. ‘ബിഹാറിനോടുള്ള മമത കർണാടകത്തിനോടില്ല. സംസ്ഥാനത്ത് മഴദുരിതം ബാധിച്ചപ്പോൾ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തില്ല. ബി.ജെ.പി.യ്ക്ക് വോട്ടുചെയ്ത ജനങ്ങൾക്ക് എന്തുകിട്ടി. പ്രശ്നം…

Read More

മലയാളികൾക്ക് അവസാന നിമിഷം പണി കൊടുക്കുന്നതിൽ കേരള ആർ.ടി.സി കഴിഞ്ഞേ മറ്റാരുമുള്ളൂ;നാട്ടിലേക്ക് ഏറ്റവും തിരക്കുള്ള ദിവസം രണ്ട് സർവ്വീസുകൾ റദ്ദാക്കി”ആനവണ്ടി”മാതൃകയായി!

ബെംഗളൂരു : പൂജ തിരക്കിനിടെ അവസാനനിമിഷം കേരള ആർ ടി സി ബസ്സുകൾ റദ്ദാക്കിയതോടെ യാത്രക്കാർ പെരുവഴിയിലായി. ഇന്നലെ വൈകിട്ട് ആറിനു തിരുവനന്തപുരം 8 നു ളള എറണാകുളം വോൾവോ സർവീസുകളാണ് റദ്ദാക്കിയത്. അറ്റകുറ്റപ്പണികൾക്കായി ബസ് മാറ്റിയതാണ് ബസ് സർവീസ് മുടങ്ങാൻ ഇടയായത് എന്നാണ് കെഎസ്ആർടിസിയുടെ ഭാഷ്യം. 7:30ന് പത്തനംതിട്ട സർവീസ് മാസങ്ങളായി ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ് സർവീസ് നടത്തുന്നത്. http://bangalorevartha.in/archives/24998 2 ബസ് ഉപയോഗിച്ച് നടത്തിയിരുന്നു സർവീസിൽ ഒരു ബസ് സേലത്തിനടുത്ത് അപകടത്തിൽ പെട്ടതോടെ ആണ് ഒന്നിടവിട്ട ദിവസങ്ങളിൽ ആയി ചുരുക്കിയത്. വാടക…

Read More
Click Here to Follow Us