ബെംഗളൂരു : ഇടപാടുകാരുടെ വിവരങ്ങൾ ചോർത്തി നൽകിയ ഐടി കമ്പനിയിലെ മുൻ ജീവനക്കാരൻ അറസ്റ്റിൽ. കനകപുര റോഡ് താമസിക്കുന്ന പ്രജാപതിയെ (40) ആണ് സൈബർ പോലീസ് പിടികൂടിയത്. ഐടി കമ്പനിയിൽ സീനിയർ അക്കൗണ്ട് മാനേജർ ആയിരുന്ന പ്രജാപതി ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ക്രെഡിറ്റ് ഡെബിറ്റ് കാർഡ് വിവരങ്ങൾ എന്നിവ ചോർത്തി മറ്റു സ്ഥാപനങ്ങൾക്ക് നൽകി എന്നാണ് കേസ്.
Read MoreYear: 2019
കാമുകിയുടെ ഭർത്താവിനെ നാട്ടുകാരുടെ മുന്നിൽ വച്ച് വെടിവച്ച് കൊന്ന കാമുകനും പിതാവും അറസ്റ്റിൽ.
ബെംഗളൂരു : കാമുകിയുടെ ഭർത്താവിനെ നാട്ടുകാരുടെ മുന്നിൽ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവും കാമുകിയും ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. ജിഗനി സ്വദേശി രമേശ് (38) ആണ് കഴിഞ്ഞ ദിവസം രാത്രി വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ ബാല്യകാല സുഹൃത്തുകൂടിയായ വി മുനിയപ്പ (38) പിതാവ് വെങ്കടസ്വാമി (55) കൃഷ്ണമൂർത്തി (25) രമേശിനെ ഭാര്യ കലാവതി (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുനിയപ്പയും കലാവതിയും തമ്മിൽ സ്നേഹത്തിൽ ആവുകയും ഇരുവരും മാസങ്ങൾക്കുമുൻപ് ഒളിച്ചോടുകയും ചെയ്തതായിരുന്നു എന്ന് പോലീസ് പറഞ്ഞു . ഭാര്യയെ തിരിച്ചെത്തിക്കാൻ രമേശ് നാട്ടിലെ…
Read Moreപാരപ്പന അഗ്രഹാര ജയിലിൽ നിന്ന് വൻ ആയുധശേഖരം പിടിച്ചു;കൂടെ ലഹരി വസ്തുക്കളും.
ബെംഗളൂരു : നഗരത്തിലെ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ ആയുധങ്ങൾ കണ്ടെത്തി. മൂർച്ചയുള്ള നിരവധി കത്തികളും പുകവലിക്കുന്ന പൈപ്പ് ,കഞ്ചാവ് എന്നിവയും ഇന്ന് നടത്തിയ റെയിഡിൽ പിടിച്ചെടുത്തു. ക്രൈം വിഭാഗം ജോയിന്റ് കമ്മീഷണർ സന്ദീപ് പാട്ടീലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 37 കത്തികൾ ,പുകവലിക്കുന്ന പൈപ്പുകൾ, കഞ്ചാവ്, ഒരു മൊബൈൽ ഫോൺ, നിരവധി സിംകാർഡുകൾ എന്നിവയാണ് കണ്ടെത്തിയത്. തമിഴ്നാട് മുൻ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ തോഴി ശശികലക്ക് ജയിലധികൃതർ കൂടുതൽ സഹായങ്ങൾ നൽകുന്നതായി വെളിപ്പെടുത്തിയ സമയത്ത് പാരപ്പന അഗ്രഹാര ജയിൽ വാർത്തകളിൽ…
Read Moreജാലഹള്ളി അയ്യപ്പക്ഷേത്രത്തിന് സമീപം മതിലിടിഞ്ഞ് മലയാളിക്ക് ദാരുണാന്ത്യം.
ബെംഗളൂരു : ജാലഹള്ളിയിൽ മതിലിടിഞ്ഞ് വീണ് മലയാളി മരിച്ചു. ജാലഹള്ളി ക്ഷേത്രത്തിൽ കൊച്ചുമകളുടെ വിദ്യാരംഭ ചടങ്ങുകൾ കഴിഞ്ഞ് മടങ്ങവേ പാലക്കാട് പല്ലശ്ശന ഇടലിങ്കൽ കുടുംബാംഗം കെ ആർ പുരം ബസണ്ണപുര മെയിൻ റോഡ്, എസ് ആർ ലേഔട്ട് നിവാസി വി പരമേശ്വരൻ (66) ആണ് മരിച്ചത് . വ്യോമസേന ടെക്നിക്കൽ കോളേജ് കമാൻഡിങ് ഓഫീസ് ഹൗസിംഗ് മതൽ ആണ്ഇടിഞ്ഞുവീണത്. പരമേശ്വര ഭാര്യ സ്വർണ കുമാരി. മകൻ പ്രസാദ് മരുമകൾധന്യ, കൊച്ചുമകൾ മേഘ എന്നിവർക്കും പരിക്കേറ്റു. ക്ഷേത്രത്തിനു സമീപം വാഹനം കാത്തുനിൽക്കെ വലിയ കരിങ്കൽ മതിൽ…
Read Moreമഹിഷാസുരന്റെ നാട്ടിൽ ദസറ ആഘോഷങ്ങൾക്ക് രാജകീയമായ പരിസമാപ്തി.
മൈസൂരു : കൊട്ടാര നഗരിയിലെ രാജകീയ പ്രൗഢി വിളിച്ചോതിയ ആഘോഷത്തിന് സമ്മാനിച്ച മൈസൂരു ദസറക്ക് വർണാഭമായ പരിസമാപ്തി. 10 ദിവസങ്ങൾ നീണ്ടുനിന്ന കന്നട നാടിന്റെ ഉത്സവ ചടങ്ങിൽ പങ്കെടുക്കാൻ ആയിരങ്ങളാണ് മഹിഷാസുരൻ രാജ്യത്തിലേക്ക് ഒഴുകിയെത്തിയത്. കോട്ട ആഞ്ജനേയ ക്ഷേത്രത്തിലോ ഉച്ചകഴിഞ്ഞ് 2:15 ന് നന്ദി ദ്വജ പൂജകളോടെയാണ് സമാപന ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് അമ്പാരി ആനയായ അർജുന്റെ മുകളിൽ 750 കിലോ വരുന്ന ചാമുണ്ഡി ദേവിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചതോടെ ജംബോ സവാരിക്കുള്ള ആചാര പീരങ്കി വെടി മുഴങ്ങി. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പുഷ്പവൃഷ്ടി…
Read Moreമധുരയിൽ നിന്ന് ബെംഗളൂരുവിലെത്തിയ ഇൻഡിഗോ വിമാനം നിലം തൊട്ടതിന് ശേഷം സെക്കന്റുകൾക്കകം വീണ്ടും പറന്നുയർന്നു;പരിഭ്രാന്തരായി യാത്രക്കാർ.
ബെംഗളൂരു : മധുരയിൽ നിന്നും ബെംഗളൂരു കെംപെ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്ന ഇൻഡിഗോ വിമാനം അതിലുണ്ടായിരുന്ന യാത്രക്കാരെ തെല്ലൊന്നുമല്ല പരിഭ്രാന്തിയിലാക്കിയത്. കഴിഞ്ഞ ഞായറാഴ്ച 3.28 ന് മധുരയിൽ നിന്ന് പറന്നുയർന്ന 6E -7219 ബെംഗളൂരു വിമാനത്താവളത്തിൽ റൺവേ തൊട്ടതിന് ശേഷം വീണ്ടും പറന്നുയരുകയായിരുന്നു ഏകദേശം 5 മണിയോടെയാണ് സംഭവം, പറന്നുയർന് ഏകദേശം 15 മിനിറ്റിന് ശേഷമാണ് വീണ്ടും വിമാനം ലാൻറ് ചെയ്തത്. രണ്ടാമതും പറന്നുയർന്നതിന് ശേഷം പൈലറ്റ് യാത്രക്കാരെ അറിയിച്ചത് ” ക്രോസ് വിൻറ് “കാരണമാണ് വീണ്ടും പറന്നുയരേണ്ടി വന്നത് എന്നാണ്. ക്രോസ്…
Read Moreരാസവസ്തുക്കൾ ചേർക്കാത്ത പഴവർഗ്ഗങ്ങൾ വീട്ടിലെത്തിക്കാനുള്ള പദ്ധതിയുമായി തപാൽ വകുപ്പ്.
ബെംഗളൂരു: രാസവസ്തുക്കൾ ചേർക്കാത്ത പഴവർഗ്ഗങ്ങൾ വീട്ടിലെത്തിക്കാനുള്ള പദ്ധതിയുമായി തപാൽ വകുപ്പ്. കഴിഞ്ഞ വർഷം പോസ്റ്റ്മാൻ മാമ്പഴം വീട്ടിലെത്തിക്കുന്ന പദ്ധതി വൻ വിജയമായതിനെ തുടർന്നാണ് കർണാടക മംഗോ ഡെവലപ്പ്മെൻറ് ആൻഡ് മാർക്കെറ്റിംഗ് കോർപറേഷൻ ലിമിറ്റഡ് വഴി (കെ.എസ്എം.ഡി.എം .സി.എൽ) പേരക്ക, മാതള നാരങ്ങ, അലങ്കാര പുഷ്പങ്ങളായ ആന്തൂറിയം, ഓർക്കിഡ് എന്നിവ ഓൺ ലൈൻ ബുക്കിംഗ് വഴി ചുരുങ്ങിയ സമയത്തിനുള്ളിൽ വീട്ടിലെത്തിക്കുക. ജെനറൽ പോസ്റ്റ് ഓഫീസ് (ജി. പി.ഒ) വഴി ആദ്യഘട്ടത്തിൽ 2 കിലോ വീതമുള്ള ബോക്സുകൾ ആണ് വിതരണം ചെയ്യുക. കർഷകരിൽ നിന്ന് ഇടനിലക്കാരില്ലാതെ നേരിട്ടാണ്…
Read Moreഈ നഗരത്തിലും സദാചാര ഗുണ്ടായിസം! ഇറക്കം കുറഞ്ഞ ഷോർട്സും ടീ ഷർട്ടും ധരിച്ച പെൺകുട്ടിയോട് “മാന്യമായി”വസ്ത്രം ധരിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ്.
ബെംഗളൂരു : ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് യുവതിയെ പരസ്യമായി അധിക്ഷേപിച്ച് യുവാവ്. സുഹൃത്ത് പകർത്തിയ സംഭവത്തിന് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്തു. എച്ച് എസ് ആർ ലേ ഔട്ടിൽ സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ തടഞ്ഞ് നിർത്തിയായിരുന്നു അജ്ഞാതന്റെ സദാചാര ഗുണ്ടായിസം. ഇന്ത്യയിലെ നിയമം അനുസരിക്കണമെന്നും മാന്യമായി വസ്ത്രം ധരിക്കണം എന്നാണ് ഇയാൾ ആവശ്യപ്പെട്ടത്. വീഡിയോ പകർത്തിയ യുവാവ് തങ്ങൾക്ക് ഇന്ത്യൻ ഭരണഘടന അറിയാമെന്നും ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ സ്വാതന്ത്ര്യം ഉണ്ട് എന്നും മറുപടി നൽകി. താൻ ഷോർട്സും ടീ ഷർട്ടുമാണ്…
Read Moreഡൽഹിയിൽ നിന്ന് ഇലക്ട്രോണിക് സാധനങ്ങളുമായെത്തിയ പെട്ടി തുറന്നപ്പോൾ കടക്കാരൻ ഞെട്ടി!
ബെംഗളൂരു : ഡൽഹിയിൽ നിന്ന് കൊറിയർ ആയി എത്തിയ പെട്ടി തുറന്നു നോക്കിയ ഉടമ ഞെട്ടി. ഇലക്ട്രിക് കടയിലേക്ക് എത്തിയ പെട്ടിയിലാണ് ഇലക്ട്രിക് ഉപകരണങ്ങൾകൊപ്പം പാമ്പിനെയും കണ്ടെത്തിയത് . അത് പാവയാണ് എന്നാണ് ജീവനക്കാർ ആദ്യം കരുതിയത്. സംഭവത്തിന് ജീവനുണ്ട് എന്ന് തിരിച്ചറിഞ്ഞതോടെ പാമ്പ് പിടുത്തക്കാരൻ സഹായം തേടുകയായിരുന്നു. പെട്ടിയിൽ നിന്ന് സാധനങ്ങൾ എല്ലാം എടുത്ത് ശേഷമാണ് പാമ്പിനെ കണ്ടെത്തിയത് ജീവനക്കാർ പറഞ്ഞു.
Read Moreമുത്തലാഖ് കേസിൽ ബെംഗളൂരുവിലെ ആദ്യ അറസ്റ്റ്; അറസ്റ്റിലായത് ഐ.ടി. കമ്പനി എച്ച്.ആർ. മാനേജർ
ബെംഗളൂരു: മുത്തലാഖ് കേസിൽ ബെംഗളൂരുവിലെ ആദ്യ അറസ്റ്റ്. അറസ്റ്റിലായത് ഐ.ടി. കമ്പനി എച്ച്.ആർ. മാനേജർ. ബെന്നാർഘട്ട റോഡ് ഗുരപ്പനപാളയ സ്വദേശി സമീറുള്ള റഹ്മത്താണ് അറസ്റ്റിലായത്. ഭാര്യയുടെ പരാതിയിൽ സെപ്റ്റംബർ 15-നായിരുന്നു സമീറുള്ളയുടെപേരിൽ പോലീസ് കേസെടുത്തത്. 2010 മേയ് 30-നായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനമായി ഏഴര ലക്ഷം രൂപയുടെ കാറും 10 ലക്ഷം രൂപയുടെ ആഭരണങ്ങളും ഭർത്താവിന് കൊടുത്തിരുന്നതായി യുവതി നൽകിയ പരാതിയിൽ പറയുന്നു. വിവാഹശേഷം സമീറുള്ള മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നു. അടുത്തിടെ കൂടുതൽ പണം ആവശ്യപ്പെട്ടതനുസരിച്ച് പിതാവ് ഏഴുലക്ഷം രൂപ നൽകി. തുടർന്ന് സമീറുള്ള വേറെ…
Read More