ഐ.പി.എസ്. ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തിയ നാലു മലയാളികൾ അറസ്റ്റിൽ!!

ബെംഗളൂരു: ഐ.പി.എസ്. ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തിയ നാലു മലയാളികളെ കുടക് നപക്‌ലു പോലീസ് അറസ്റ്റുചെയ്തു. തൃശ്ശൂർ സ്വദേശി മിഥുൻ (21), പാലക്കാട് സ്വദേശികളായ മനോജ് (30), അബുഹിതർ (31), വിനോദ് (27) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ മിഥുൻ മുമ്പ് ഐ.പി.എസ്. ഉദ്യോഗസ്ഥൻ ചമഞ്ഞ് കുടകിലെ നാലടി ഗ്രാമത്തിൽനിന്ന് യുവതിയെ വിവാഹം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ഞായറാഴ്ച നാലടി ഗ്രാമത്തിൽ നാലുപേരും വാഹനത്തിൽ കറങ്ങുന്നതുകണ്ട് സംശയംതോന്നിയ പ്രദേശവാസികളാണ് പോലീസിൽ അറിയിച്ചത്. ഇതേത്തുടർന്ന് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യംചെയ്തപ്പോൾ തട്ടിപ്പ് പുറത്താവുകയായിരുന്നു. ഐ.പി.എസ്. ഉദ്യോഗസ്ഥൻ ചമഞ്ഞ് യുവതിയെ വിവാഹംചെയ്ത…

Read More

കേരള ട്രെയ്‌നുകൾ ബൈയപ്പനഹള്ളിയിലേക്ക് മാറ്റുന്നു; മലയാളികൾ ആശങ്കയിൽ

ബെംഗളൂരു: ബൈയപ്പനഹള്ളിയിൽ അത്യാധുനികസൗകര്യങ്ങളുള്ള റെയിൽവേ ടെർമിനൽ വരുന്നത് മലയാളികൾക്ക് ഗുണമോ ദോഷമോ എന്ന കാര്യത്തിൽ ഭിന്നാഭിപ്രായം. ടെർമിനൽ പൂർത്തിയാകുന്നതോടെ തെക്കൻ കേരളത്തിലേക്കുള്ള തീവണ്ടികൾ ഇവിടേക്കു മാറ്റാനാണ് സാധ്യത. സിറ്റി സ്റ്റേഷനിലെയും യശ്വന്തപുര സ്റ്റേഷനിലെയും തിരക്കു കുറയ്ക്കാൻ കൂടുതൽ തീവണ്ടികൾ ബൈയപ്പനഹള്ളിയിലേക്കു മാറ്റും. നിലവിൽ സിറ്റി സ്റ്റേഷനിലെത്തുന്ന കേരളവണ്ടികൾ ബൈയപ്പനഹള്ളിയിൽ യാത്ര അവസാനിപ്പിച്ചാൽ ബെംഗളൂരുവിന്റെ വടക്ക്, പടിഞ്ഞാറ് ഭാഗത്തുള്ള മലയാളികൾക്ക് അസൗകര്യമാകുമെന്നാണ് പരാതി. ബൈയപ്പനഹള്ളിയിൽ മെട്രോയുള്ളതിനാൽ ഇവിടെ തീവണ്ടിയിറങ്ങുന്ന യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടില്ലാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെത്താനാകുമെന്ന് ഒരുവിഭാഗം യാത്രക്കാർ പറയുന്നു. എന്നാൽ, ബെംഗളൂരുവിന്റെ വടക്കുപടിഞ്ഞാറ്,…

Read More

സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ക്ക് ചുട്ടമറുപടിയുമായി നടി!

താരങ്ങള്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്ക് നിരവധി വിമര്‍ശനങ്ങളും കമന്റുകളും നടത്തുന്നത് സാധാരണമാണ്. പക്ഷെ ചിലരുടെ വിമര്‍ശനങ്ങള്‍ ആണെങ്കിലും കമന്റുകള്‍ ആണെങ്കിലും അതിരുകടക്കുമ്പോഴാണ് പ്രശ്നമാകുന്നത്. അത്തരം ഒരു കമന്റിന് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് നടി നിവേദ തോമസ്‌. ഇന്‍സ്റ്റാഗ്രാമിലെ ചോദ്യോത്തര സെക്ഷനിലാണ് താരത്തിനോട് മോശമായ ചോദ്യങ്ങള്‍ ചിലര്‍ ചോദിച്ചത്. അതില്‍ പ്രണയമുണ്ടോ?, കന്യകയാണോ?, എന്നെ കല്യാണം കഴിക്കാമോ? എന്നിങ്ങനെയാണ് താരത്തിനോട് ചോദിച്ചത്. എന്നാല്‍ ഈ ചോദ്യം കേട്ട് അല്‍പ്പംപോലും പകയ്ക്കാതെ കൃത്യമായ ഉത്തരം നല്‍കിയിരിക്കുകയാണ് താരം. നിങ്ങളെല്ലാവരും സമയം കണ്ടെത്തി എന്നോട് ചാറ്റ് ചെയ്തതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ കല്യാണം…

Read More

ബൈയപ്പനഹള്ളിയിൽ അത്യാധുനിക സൗകര്യങ്ങളുള്ള റെയിൽവേ ടെർമിനൽ വരുന്നു!!

ബെംഗളൂരു: ബൈയപ്പനഹള്ളിയിൽ അത്യാധുനിക സൗകര്യങ്ങളുള്ള റെയിൽവേ ടെർമിനൽ വരുന്നു!! http://bangalorevartha.in/archives/34363 ടെർമിനൽനിർമാണം പൂർണമാകുമ്പോൾ ബൈയപ്പനഹള്ളി കർണാടകത്തിലെ തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിലൊന്നായിമാറും . വിമാനത്താവളങ്ങളോട് കിടപിടിക്കുന്ന ടെർമിനലാണ് 132 ഏക്കർ സ്ഥലത്ത് നിർമിക്കുന്നത്. 250 കോടി രൂപയാണ് പദ്ധതിക്കായി കണക്കാക്കിയിരിക്കുന്നത്. വിമാനത്താവളങ്ങളിലേതിന് സമാനമായ കാത്തിരിപ്പുകേന്ദ്രവും യാത്രക്കാർക്ക് പുറപ്പെടുന്നതിനും ആഗമനത്തിനും പ്രത്യേകം പാതകളും ഒരുക്കും. ടെർമിനലിലെ വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിച്ചുതുടങ്ങാൻ കൂടുതൽ വർഷം വേണ്ടിവരും. ഭാവിയിൽ ദിവസേന ഒമ്പതുലക്ഷം യാത്രക്കാർ ടെർമിനൽ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള പ്രധാന കെട്ടിടത്തിന്റെ മട്ടുപ്പാവിൽ ഉദ്യാനനഗരമെന്ന പേര് അന്വർഥമാക്കുന്നവിധം പൂന്തോട്ടം സ്ഥാപിക്കും.…

Read More

മാലി ദ്വീപിലേക്ക് നോര്‍ക്ക വഴി സൗജന്യ റിക്രൂട്ട്മെന്റ്.

മാലിയിലെ പ്രമുഖ മള്‍ട്ടി സ്പെഷ്യാലിറ്റി ടെര്‍ഷ്യറി കെയര്‍ ആശുപത്രിയായ ട്രീ ടോപ്പ് ആശുപത്രിയിലേക്ക് നഴ്സ്,   മിഡ് വൈഫ്,   മെഡിക്കല്‍ ടെക്നീഷ്യന്‍ എന്നീ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷകള്‍    ക്ഷണിച്ചു.  ഇതാദ്യമായിട്ടാണ് നോര്‍ക്ക റൂട്ട്സ് മുഖേന മാലിയിലേക്ക് ഉദ്ദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്. ബിരുദം/ഡിപ്ളോമ കഴിഞ്ഞ്     രണ്ടു   വര്‍ഷത്തെ   പ്രവര്‍ത്തിപരിചയമുള്ള    നഴ്സുമാരേയും മെഡിക്കല്‍ ടെക്നീഷ്യന്മാരേയുമാണ്     തെരഞ്ഞെടുക്കുന്നത്.   22 നും 30 നും മധ്യേ പ്രായമുള്ള വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. മിഡ് വൈഫ് തസ്തികയ്ക്ക് രണ്ടു വര്‍ഷത്തെ ലേബര്‍ റൂം പ്രവര്‍ത്തി പരിചയമുള്ള…

Read More

രാത്രി”പ്രേത”ങ്ങളെ പേടിച്ച് വാഹനയാത്ര ചെയ്യാൻ മടിച്ച് ഡ്രൈവർമാർ;അവസാനം സംഭവിച്ചത്!

ബെംഗളൂരു : രാത്രി വിജനമായ വഴിയിൽ പ്രേത വേഷംകെട്ടി വാഹന യാത്രികരെ ഭയപ്പെടുത്തിയിരുന്ന സംഘം പോലീസ് പിടിയിലായി. യശ്വന്ത്പുരയിലെ ശരീഫ് നഗറിൽ അർദ്ധരാത്രിയും പുലർച്ചെയും ആളുകളെ ഭയപ്പെടുത്തിയിരുന്ന ഷാൻ നല്ലിക്ക് (22) നിവേദ് (20) സജീൽ മുഹമ്മദ് (21) മുഹമ്മദ് (20) ഷാക്കിബ് (20) നബീൽ 20 എന്നിവരാണ് അറസ്റ്റിലായത്. വെള്ള വസ്ത്രം ധരിച്ച് ,വിശ് ഉപയോഗിച്ച് മുഖം മറച്ച് ഒളിഞ്ഞു നിൽക്കുന്ന ഇവർ വാഹനങ്ങൾ എത്തുമ്പോൾ ശബ്ദമുണ്ടാക്കി മുന്നിലേക്ക് ചാടുകയായിരുന്നു പതിവ്. ഇത്തരത്തിൽ ഇവർ ഭയപ്പെടുത്തി ഓട്ടോ ഡ്രൈവർ പോലീസിൽ പരാതി നൽകുകയായിരുന്നു.…

Read More

സർഗ്ഗധാരയുടെ “നാടും നാടകവും” 24 ന്

ബെംഗളൂരു : സർഗ്ഗധാര സംസ്‌കാരിക സമിതി നവംബർ 24 ഞായറാഴ്ച വൈകിട്ട് 3 മണിയ്ക്ക് ജലഹള്ളി ക്രോസ്സ് ദീപ്തി വെൽഫയർ ഹാളിൽ വച്ച്, “നാടും നാടകവും”(കേരളീയ സമൂഹത്തെ ആഴത്തിൽ സ്വാധീനിച്ച നാടക കാലത്തെകുറിച്ച് ഒരവലോകനം) എന്ന പരിപാടി നടത്തുന്നു. കാളിദാസ് പുതുമന മുഖ്യാതിഥിയായി എത്തുന്ന പരിപാടിയിൽ, ബാംഗ്ലൂരിലെ പ്രശസ്തരായ നാടക കലാകാരന്മാരെ ആദരിയ്ക്കുന്നു.9964352148.   9036288360.

Read More

ഡിസംബറിങ്ങെത്തി,കൊടും തണുപ്പും, പാതയോരത്ത് അന്തിയുറങ്ങുന്നവർക്ക് കരുതലിന്റെ ചൂടുപകരാൻ നാലാം വർഷവും കമ്പിളിപ്പുതപ്പുമായി അവരെത്തുന്നു;ബി.എം.എഫിന്റെ സാമൂഹിക പ്രവർത്തനങ്ങളിൽ നിങ്ങൾക്കും സഹകരിക്കാം.

ഡിസംബറായാൽ സഹിക്കാവുന്നതിലും അപ്പുറമാണ് ഈ നഗരത്തിലെ തണുപ്പ്….. അരപ്പട്ടിണിയും കീറിയഉടുപ്പും ആകെ സമ്പാദ്യമായി തെരുവോരങ്ങളിൽ അലയുന്ന പാവങ്ങൾക്ക് മരംം കോച്ചുന്ന ഈ മഞ്ഞുകാലത്തേക്കു നീക്കിയിരിപ്പായി എന്തുണ്ടാവും ? കഴിഞ്ഞകാലത്തെ വേദന നിറഞ്ഞ ഓർമ്മകൾ മാത്രം അല്ലേ…… ബെംഗളൂരു നഗരത്തിൽ തീർത്തും ദയനീയമായ സാഹചര്യങ്ങളിൽ അന്തിയുറങ്ങുന്ന ആളുകൾക്ക് തുടർച്ചയായി നാലാം വർഷത്തിലും കമ്പിളപ്പുതപ്പ് വിതരണം ചെയ്യാൻ ഒരുങ്ങുകയാണ് BMF Charitable ട്രസ്റ്റ്‌ കൂട്ടായ്മ മലയാളി കൂട്ടായ്മ. രണ്ടുനേരത്തെ ഭക്ഷണവും കേറിക്കിടക്കാനൊരിടവും സ്വപ്നം കാണാൻപോലും കഴിയാതെ ഓരോ ദിവസവും തള്ളിനീക്കുന്ന അശരണരെ കണ്ടെത്തി അവർക്കാവുന്ന സഹായം ചെയ്യാൻ…

Read More

നഗരത്തിൽ ചെറിയ വീടുകൾക്ക് ആവശ്യക്കാരേറെ; വൻകിട ഫ്ളാറ്റുകളുടെ വിൽപ്പനയിലും ഇടിവ്

ബെംഗളൂരു: നഗരത്തിൽ ജോലിക്കും വിദ്യാഭ്യാസാവശ്യങ്ങൾക്കുമായി എത്തുന്നവർ താമസസ്ഥലം കണ്ടെത്താൻ പാടുപെടുന്നു. ഉയർന്ന വാടകയുള്ള വലിയവീടുകൾ മുമ്പുള്ളതിനെക്കാൾ ഉണ്ടെങ്കിലും സാധാരണക്കാർ ആശ്രയിക്കുന്ന ചെറിയ വാടകയുള്ള വീടുകളാണു കിട്ടാനില്ലാത്തത്. സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച ആശങ്കകളും വിവിധ തൊഴിൽമേഖലകളിലെ ജോലിനഷ്ടവുമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. വൻകിട ഫ്ളാറ്റുകളുടെ വിൽപ്പനയിലും കുറവുണ്ടായതോടെ നിർമാതാക്കൾ വിലയിൽ കുറവ് വരുത്തുകയാണ്. വൻ മുതൽമുടക്കിൽ വീടുകൾ വാങ്ങുന്നവരുടെ എണ്ണവും കുറയുന്നു. വലിയ വാടകയുള്ള വീടുകളുപേക്ഷിച്ച് ചെറുകിട വീടുകളിലേക്കും പേയിങ് ഗസ്റ്റ് നിലയിലേക്കും ആളുകൾ മാറുന്നതാണ് ചെറിയ വാടകയുള്ള വീടുകളുടെ ലഭ്യതയിൽ പ്രതിസന്ധിയുണ്ടാക്കുന്നത്. ഐ.ടി. ജീവനക്കാരും കച്ചവടക്കാരും ഉൾപ്പെടെയുള്ളവർ ചെറുവാടകയുള്ള…

Read More

14 മുതൽ 17 വരെ മെട്രോ മുടങ്ങും!

ബെംഗളൂരു : നമ്മ മെട്രോ രണ്ടാംഘട്ട നിർമാണത്തിന് ഭാഗമായി ഗ്രീൻ ലൈനിൽ രാഷ്ട്രീയ വിദ്യാലയ റോഡ് (ആർ.വി.റോഡ്) 14 മുതൽ 17 വരെ അടച്ചിടും. ബൊമ്മ സാന്ദ്രയിൽ നിന്ന് തുടങ്ങുന്ന യെല്ലോ ലൈൻ പാതയുമായി ആർ.വി.റോഡ്സ്റ്റേഷൻ കൂട്ടിയിണക്കുന്ന ഭാഗമായാണിത്. 14 പുലർച്ചെ അഞ്ചുമുതൽ 17 രാത്രി 11 മണിവരെയാണ് സർവീസുകൾ പൂർണമായി നിർത്തി വയ്ക്കുന്നത്. ആർ.വി.റോഡ് -യെലച്ചനഹള്ളി പാതയിലേയും ബയപ്പനഹള്ളി – മൈസൂർ റോഡ് ട്രെയിൻ സർവീസുകളെ ബാധിക്കുകയില്ല. യെലച്ചന്നഹളളി -നാഗസാന്ദ്ര പാതയിൽ 18 പുലർച്ചെ 5 മുതൽ ട്രെയിൻ സർവീസ് പൂർണതോതിൽ പുനരാരംഭിക്കും.…

Read More
Click Here to Follow Us