ബെംഗളൂരു: നഗരത്തിൽ ഉള്ളിവില 200-ൽ എത്തി. മികച്ച ഗുണമേന്മയുള്ള ഉള്ളിക്ക് 200 രൂപയാണ് ഞായറാഴ്ച നഗരത്തിലെ ഹൈപ്പർ മാർക്കറ്റുകളിൽ ഈടാക്കിയത്. ചെറുകിട കച്ചവടകേന്ദ്രങ്ങളിൽ 140 മുതലാണ് വിൽപ്പന. എന്നാൽ ഇവയ്ക്ക് മതിയായ ഗുണനിലവാരമില്ലെന്നാണ് പരാതി. പൂഴ്ത്തിവെപ്പിനെത്തുടർന്നാണ് വില കുത്തനെ കൂടിയതെന്ന സംശയത്തെത്തുടർന്ന് കഴിഞ്ഞദിവസം സ്വകാര്യ സംഭരണകേന്ദ്രങ്ങളിലും കച്ചവടകേന്ദ്രങ്ങളിലും അഴിമതി വിരുദ്ധ ബ്യൂറോ പരിശോധന നടത്തിയിരുന്നു. എന്നാൽ നിയമവിരുദ്ധ പ്രവർത്തനങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ദിവസം 1.39 ലക്ഷം ടൺ ഉള്ളി നഗരത്തിലെത്തിയിരുന്ന സ്ഥാനത്ത് നിലവിൽ 36,000 ടണ്ണാണ് എത്തുന്നത്. വടക്കൻ കർണാടകയിൽനിന്നും മഹാരാഷ്ട്രയിൽ നിന്നുമുള്ള ഉള്ളിവരവ്…
Read MoreYear: 2019
15 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്; ബി.ജെ.പിക്ക് നിർണായകം.
ബെംഗളൂരു : 15 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പുറത്ത് വരും. യെദിയൂരപ്പ സർക്കാർ നില നിൽക്കണമെങ്കിൽ 6 ഇടത്തെങ്കിലും വിജയം അനിവാര്യമാണ്. എക്സിറ്റ് പോൾ ഫലങ്ങൾ പാർട്ടിക്ക് അനുകൂലമാണ്. കോൺഗ്രസ് പിൻതുണയുണ്ടായിരുന്ന കുമാരസ്വാമി സർക്കാറിനെ താഴെയിറക്കാൻ കോൺഗ്രസ്, ജെഡിഎസ് ,കെപി ജെ പി കക്ഷികളിൽ നിന്നായി 17 എംഎൽഎമാരാണ് രാജിവച്ചത്. അവരെ സ്പീക്കർ അയോഗ്യരാക്കി. സുപ്രീം കോടതി അവർക്ക് മൽസരിക്കാൻ അനുവാദം നൽകി.ഇതിൽ 13 പേർക്കും ബി.ജെ.പി നീറ്റ് നൽകി അതാത് മണ്ഡലങ്ങളിൽ മൽസരിപ്പിക്കുന്നുണ്ട്. സ്ഥാനാർത്ഥികളിൽ ധനികനായ എം.ബി.ടി.നാഗരാജ് മൽസരിക്കുന്ന ഹൊസകോട്ടയിൽ…
Read Moreകമ്മീഷണർക്ക് പിന്നാലെ ഹൈദരാബാദ് പോലീസിന്റെ നടപടിയെ പിന്തുണച്ച് മുഖ്യമന്ത്രിയും.
ബെംഗളൂരു : സിറ്റി പോലീസ് കമ്മീഷണർ ഭാസ്കർ റാവുവിന് പിന്നാലെ തെലുങ്കാനയിലെ പോലീസ് നടപടിയെ പിന്തുണച്ച് മുഖ്യമന്ത്രി യെദിയൂരപ്പയും. പ്രതികൾ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതിനാൽ സ്വയരക്ഷക്കായി പോലീസിന് പ്രത്യാക്രമണം അനിവാര്യമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. പ്രതികളെ കൊലപ്പെടുത്തിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നഗരവാസികൾ രംഗത്തെത്തിയിരുന്നു. അക്രമികളെ കാലിൽ വെടിവച്ച് പിടിക്കുന്നത് നഗരത്തിൽ അത്ര അപരിചിതമായ കാര്യമല്ല.
Read Moreസ്ത്രീ സുരക്ഷ ഉറപ്പ് വരുത്താൻ ട്രെയിനിൽ വനിതാ സുരക്ഷാ ഗാർഡുകളെ നിയോഗിച്ച് നമ്മ മെട്രോ റെയിൽ കോർപറേഷൻ.
ബെംഗളൂരു : നമ്മ മെട്രോ ട്രെയിനുകളിൽ രാത്രി 10ന് ശേഷം വനിതാ സുരക്ഷാ ഗാർഡുകളുടെ സേവനം ലഭ്യമാക്കിയതായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്. സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയാണ് 10 മുതൽ അവസാന ട്രിപ്പ് പുറപ്പെടുന്ന 11വരെ ലേഡീസ് കോച്ചുകളിൽ വനിതാ സുരക്ഷാ ഗാർഡുകൾ നിയോഗിച്ചിരിക്കുന്നത്. 6 കോച്ച് ട്രെയിനുകളിൽ ആദ്യത്തെ കോച്ചാണ് സ്ത്രീകൾക്കായി മാറ്റിവെച്ചിരിക്കുന്നത്. പലപ്പോഴും രാത്രി വനിതാ കോച്ചുകളിൽ സ്ത്രീ യാത്രക്കാർ കുറവായതിനാൽ പുരുഷന്മാർ കയറുന്നതായുള്ള പരാതികൾ ലഭിച്ചതിനെ തുടർന്നാണ് പ്രത്യേക സുരക്ഷ.
Read Moreസൗദി ആരോഗ്യമന്ത്രാലയത്തിൽ നഴ്സുമാർക്ക് നിരവധി അവസരങ്ങൾ;തെരഞ്ഞെടുപ്പ് നോർക്ക വഴി.
ബെംഗളൂരു:സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് വനിത നഴ്‌സുമാരെ നോർക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുക്കും.ബി.എസ്.സി, എം.എസ്.സി, പി.എച്ച്.ഡി യോഗ്യതയുള്ള 27മാസത്തെ പ്രവർത്തിപരിചയവുമുള്ളവർക്കാണ് അവസരം. കാർഡിയാക് ക്രിട്ടിക്കൽ കെയർ യൂണിറ്റ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ്, (മുതിർന്നവർ, കുട്ടികൾ, നിയോനാറ്റൽ), കാർഡിയാക് സർജറി, എമർജൻസി, ഓൺക്കോളജി എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്.അടിസ്ഥാന മാസ ശമ്പളം 78000 രൂപ. 2019 ഡിസംബർ 23 മുതൽ 27 വരെ ബെംഗളൂരുവിലും കൊച്ചിയിലും അഭിമുഖം നടക്കും.താല്പര്യമുള്ളവർ www.norkaroots.org ൽ അപേക്ഷ സമർപ്പിക്കണം.അവസാന തീയതി 19 ഡിസംബർ 2019.കൂടുതൽ വിവരങ്ങൾക്ക് 1800 425 3939, 080 -25585090 .
Read Moreവിദേശത്ത് തൊഴിൽ അന്വേഷിക്കുന്നവർക്ക് പരിശീലനം നൽകി നോർക്ക.
ബെംഗളൂരു:വിദേശത്ത് ജോലി തേടി പോകുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടി നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ കാർമേലറാമിലെ കൃപാനിധി നഴ്‌സിംഗ് കോളേജിൽ വച്ചു നടത്തിയ പരിശീലന പരിപാടി(പ്രീഡിപ്പാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാം),കേരളം സർക്കാരിന്റെ നോർക്ക വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീ.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്‌തു. സെൻറ്റർ ഫോർ മാനേജ്‌മന്റ് ഡെവലൊപ്മെന്റിലെ ഫാകൽറ്റി (പരിശീലകൻ) ശ്രി ഷൈജു .സി. സ്വാമി വിദേശ തൊഴിൽ മേഖലയിലുള്ള പുതിയ നിയമങ്ങൾ ,നിലവിലുള്ള വിസ, എമിഗ്രേഷൻ ചട്ടങ്ങൾ,തൊഴിൽ ഉടമ്പടി, യാത്രാനിബന്ധനകൾ,റിക്രൂട്ട്മെന്റ് പ്രക്രിയ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി. കൂടാതെ 2018 ലെ ഫ്ലോറെൻസ് നൈറ്റിങ്ഗേൽ അവാർഡിനർഹയായ നഴ്‌സ് ശ്രിമതി ഹേമാവതിയെ ചടങ്ങിൽ ആദരിച്ചു. നൂറിലധികം ഉദ്യോഗാർത്ഥികൾ പങ്കെടുത്ത ചടങ്ങിൽ…
Read Moreതുമകൂരുവിൽ ഹോട്ടലുടമയെ ഭാര്യയും കാമുകനും ചേർന്ന് കുത്തിക്കൊന്നു!
ബെംഗളൂരു: ഹോട്ടലുടമയായ ഹോമ്പയ്യപാളയ സ്വദേശി ആർ. ഹനുമേഗൗഡ (45)യെയാണ് ഭാര്യയും കാമുകനും ചേർന്ന് കുത്തിക്കൊന്നത്. ഇയാളുടെ ഭാര്യ വിദ്യ (32), സമീപവാസിയായ സതീഷ് (22) എന്നിവർ ഒളിവിലാണ്. ഇവരെ കുറിച്ചുള്ള സൂചനകൾ ലഭിച്ചതായി പോലീസ് അറിയിച്ചു. സംഭവദിവസം രാത്രി ഹനുമേഗൗഡയുടെ കൂട്ടുകാരിലൊരാൾ സതീഷിനെ വിദ്യയ്ക്കൊപ്പം കണ്ടു. തുടർന്ന് ഇയാൾ ഹനുമേഗൗഡയെ വിവരമറിയിക്കുകയായിരുന്നു. ഇതോടെയാണ് കടയിൽ നിന്ന് ഹനുമേഗൗഡ രാത്രി 11 മണിയോടെ വീട്ടിലെത്തിയത്. വീട്ടിലെത്തിയപ്പോൾ സതീഷും വീട്ടിലുണ്ടായിരുന്നു. ഇത് ചോദ്യംചെയ്തതോടെ സതീഷും വിദ്യയും ചേർന്ന് ആയുധമുപയോഗിച്ച് ഹനുമേഗൗഡയെ കുത്തുകയായിരുന്നു. ഇയാൾ മരിച്ചെന്നു മനസിലായതോടെ ഇരുവരും സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. വീട്ടിൽനിന്ന്…
Read Moreസമാന്തരമായി രണ്ടു റൺവേകളുള്ള ആദ്യ വിമാനത്താവളമായി ബെംഗളൂരു വിമാനത്താവളം!!
ബെംഗളൂരു: സമാന്തരമായി രണ്ടു റൺവേകളുള്ള ആദ്യ വിമാനത്താവളമായി ബെംഗളൂരു വിമാനത്താവളം. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം റൺവേ പ്രവർത്തനം തുടങ്ങി. ബെംഗളൂരുവിൽനിന്ന് ഹൈദരാബാദിലേക്കുള്ള ഇൻഡിഗോ വിമാനമാണ് വെള്ളിയാഴ്ച വൈകീട്ട് 4.37-ന് പുതിയ റൺവേയിൽനിന്ന് ആദ്യമായി പറന്നുയർന്നത്. രണ്ടാമത്തെ റൺവേ പ്രവർത്തനസജ്ജമായതോടെ വിമാനത്താവളത്തിൽ ഒരേസമയം രണ്ടുവിമാനങ്ങൾക്ക് പറന്നുയരാനും ഇറങ്ങാനും കഴിയുമെന്നും ഇത് ചരിത്ര ദിനമാണെന്നും സി.ഇ.ഒ. ഹരിമാരാർ പറഞ്ഞു. ആദ്യഘട്ടത്തിൽ തെളിഞ്ഞ കാഴ്ചയുള്ളപ്പോൾ മാത്രം വിമാനമിറക്കാനുള്ള അനുമതിയാണ് ലഭിച്ചിട്ടുള്ളത്. മറ്റ് അനുമതികൾ ലഭിക്കുന്നതുവരെ ഭാഗികമായായിരിക്കും രണ്ടാം റൺവേയുടെ പ്രവർത്തനം. 4000 മീറ്റർ നീളവും 45 മീറ്റർ…
Read Moreഹൈദരാബാദിലെ വെടിവെപ്പ്: ശരിയായ നടപടിയെന്ന് ബെംഗളൂരു പോലീസ് കമ്മിഷണർ
ബെംഗളൂരു: ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസിലെ നാലുപ്രതികളെ വെടിവെച്ചുകൊന്ന സംഭവത്തിൽ പ്രതികരിച്ച് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ. ശരിയായതും സമയബന്ധിതവുമായ നടപടിയാണ് ഹൈദരാബാദ് പോലീസ് സ്വീകരിച്ചതെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ഭാസ്‌കർ റാവു പറഞ്ഞു. പോലീസിന്റെ മുന്നിലുണ്ടായ സാഹചര്യം പരിശോധിക്കുമ്പോൾ മറ്റു വഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതികൾ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടിരുന്നെങ്കിൽ പോലീസ് കടുത്ത സമ്മർദത്തിലാകുമായിരുന്നു. പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് ശക്തമായ നടപടിയെടുക്കേണ്ടിവന്നത്. പ്രതികൾക്കുള്ള ശിക്ഷയല്ല, സ്വയം രക്ഷയ്ക്കായുള്ള നടപടിയാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ടെന്ന് അഡീഷണൽ പോലീസ് കമ്മിഷണർ ഹേമന്ത് നിബാൽക്കർ പറഞ്ഞു.…
Read Moreഗണേഷ് നായകനായി അഭിനയിക്കുന്ന സിനിമക്ക് എതിരെ പ്രതിഷേധവുമായി നാട്ടുകാർ.
ബെംഗളൂരു : കുദ്രേമുഖ് വന്യ ജീവി സങ്കേതത്തിൽ സിനിമാ ചിത്രീകരണത്തിന് അനുമതി നൽകിയതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം. കന്നഡ സിനിമയായ ഗാളിപ്പട്ട – 2 ന്റെ ചിത്രീകരണമാണ് കഴിഞ്ഞദിവസം വനത്തിൽ ആരംഭിച്ചത്. വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ അനുമതിയോടെയാണ് ചിത്രീകരണം നടത്തുന്നത് എന്നാണ് നിർമ്മാതാവിന്റെ വാദം. എന്നാൽ വനത്തിനുള്ളിലേക്ക് വലിയ വാഹനങ്ങൾ വരെ കടത്തിവിടുന്നതായി പ്രദേശവാസികൾ ആരോപിക്കുന്നു.
Read More