മലയാളിവിദ്യാർഥികളെ നിരീക്ഷിക്കണമെന്നു നിർദേശിച്ച് കർണാടക സർക്കാർ പുറപ്പെടുവിച്ച സർക്കുലർ വിവാദത്തിൽ

ബെംഗളൂരു: മലയാളിവിദ്യാർഥികളെ നിരീക്ഷിക്കണമെന്നു നിർദേശിച്ച് കർണാടക സർക്കാർ പുറപ്പെടുവിച്ച സർക്കുലർ വിവാദത്തിൽ. മംഗളൂരു ഉൾപ്പെടുന്ന ദക്ഷിണ കന്നഡ ജില്ലകളിലെ കോളേജുകൾക്കാണ് കോളേജ് വിദ്യാഭ്യാസ വകുപ്പ് ജോയന്റ് ഡയറക്ടർ സർക്കുലർ അയച്ചത്. എന്നാൽ, സർക്കുലർ തയ്യാറാക്കിയപ്പോഴുണ്ടായ പിശകാണെന്നും കേരളത്തിൽനിന്നുള്ള വിദ്യാർഥികളുടെ സുരക്ഷയാണ് ഉദ്ദേശിച്ചതെന്നും ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു. ഡിസംബർ 19-നാണ് സർക്കുലർ ഇറക്കിയത്. ഇതിനുപിന്നാലെയാണ് പ്രക്ഷോഭം ശക്തമായതും പോലീസ് വെടിവെപ്പിൽ രണ്ടുപേർ മരിച്ചതും. പ്രതിഷേധസമരം കണക്കിലെടുത്ത് മംഗളൂരുവിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചതിനുപിന്നാലെയാണ് കോളേജ് പ്രിൻസിപ്പൽമാർക്ക് സർക്കുലർ ലഭിച്ചത്. സർക്കുലർ ഇറക്കാനുള്ള തീരുമാനം ഉദ്യോഗസ്ഥതലത്തിൽ എടുത്തതാണെന്നും…

Read More

നഗരത്തിലെ 15 റെയിൽവേ സ്റ്റേഷനുകളിൽ സൈക്കിൾ ഷെയറിങ് പദ്ധതി നടപ്പാക്കാൻ ഒരുങ്ങി റെയിൽവേ!

ബെംഗളൂരു: സൈക്കിൾ ഷെയറിങ് കമ്പനിയായ ‘യുലു’ വുമായി ചേർന്ന് നഗരത്തിലെ 15 റെയിൽവേ സ്റ്റേഷനുകളിൽ സൈക്കിൾ ഷെയറിങ് പദ്ധതി നടപ്പാക്കാൻ ഒരുങ്ങി റെയിൽവേ! സൈക്കിൾ ഷെയറിങ് പദ്ധതി വരുന്നതോടെ സ്വകാര്യവാഹനങ്ങൾ റെയിൽവേ സ്റ്റേഷനുകളിൽ കൊണ്ടുപോകുന്നത് ഒരുപരിധിവരെ ഒഴിവാക്കാനാകും. യെലഹങ്ക റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ആഴ്ച ആദ്യത്തെ ബൈക്ക് ഷെയറിങ് സർവീസ് ആരംഭിച്ചിരുന്നു. ‘ബൗൺസ്’ ആണ് ബൈക്ക് സർവീസ് ലഭ്യമാക്കിയിട്ടുള്ളത്. ബെല്ലന്ദൂർ, ബാനസവാടി, ഹൂഡി ഹാൾട്ട്, ബൈയപ്പനഹള്ളി, കൃഷ്ണരാജപുരം, ബെംഗളൂരു ഈസ്റ്റ്, കന്റോൺമെന്റ് തുടങ്ങിയ 13 സ്റ്റേഷനുകളിൽ കൂടി ബൈക്ക് ഷെയറിങ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റേഷനുകളുടെ രണ്ട് പ്രവേശന…

Read More

പേജാവർ മഠാധിപതി വിശ്വേശ തീർത്ഥ സമാധിയായി;സംസ്ഥാനത്ത് 3 ദിവസത്തെ ദുഃഖാചരണം.

ബെംഗളൂരു : പേജാവർ മഠാധിപതി സ്വാമി വിശ്വേശ തീർത്ഥ സമാധിയായി.88 വയസ്സായിരുന്നു. ഒരാഴ്ചയായി മണിപ്പാലിലെ കസ്തൂർഭാ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. സംസ്ഥാന സർക്കാർ 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുഖ്യമന്ത്രി യെദിയൂരപ്പ തുടങ്ങിയ ഭരണ-രാഷ്ട്രീയ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. ദ്വൈയിത നിദ്ധാന്തത്തിന്റെ ആശയ പ്രചാരകനായിരുന്ന മാധ്വാചര്യൻ സ്ഥാപിച്ച 8 മഠങ്ങളിൽ ഒന്നാണ് ഉഡുപ്പിയിലുള്ള പേജാവാർ മഠം. I’m sorry to hear of the passing of Sri Vishwesha Teertha Swamiji of Pejawara Matha, Udupi. My condolences to…

Read More

പ്രധാനമന്ത്രി നഗരത്തിലെത്തുന്നു.

ബെംഗളൂരു:പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ജനുവരി രണ്ടിന് കർണാടകത്തിലെത്തും. രണ്ടിന് തുമക്കൂരു സിദ്ധഗംഗ മഠം സന്ദർശിച്ചതിന് ശേഷം തുമക്കൂരു ജൂനിയർ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കർഷക സമ്മേളനത്തിൽ പങ്കെടുക്കും. വൈകുന്നേരം ബെംഗളൂരുവിലെ ഡി.ആർ. ഡി. ഒ. സന്ദർശിക്കും. രാത്രി രാജ് ഭവനിൽ താമസിക്കുന്ന പ്രാധനമന്ത്രി മൂന്നിന് കാർഷിക സർവകലാശാലയിൽ നടക്കുന്ന ഇന്ത്യൻ സയൻസ് കോൺഗ്രസിൽ പങ്കെടുക്കും. വൈകുന്നേരം ഡൽഹിക്ക് തിരിച്ചു പോകും. ഏഴിന് നടക്കുന്ന ഇന്ത്യൻ സയൻസ് കോൺഗ്രസ് സമാപന സമ്മേളനത്തിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കെടുക്കും.

Read More
Click Here to Follow Us