ബെംഗളൂരു : പൗരത്വ ഭേദഗതി നിയമം (സിഎഎ), ദേശീയ പൗര റജിസ്റ്റര്‍ (എന്‍ആര്‍സി) എന്നിവയ്ക്കെതിരെ ബെംഗളൂരുവില്‍ പതിനായിരങ്ങളെ അണിനിരത്തി സമാധാനറാലി.
35 മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ കന്റോണ്‍മെന്റ് ഈദ്ഗാഹ് മൈതാനത്തു നടക്കുന്ന റാലിയില്‍ പങ്കെടുക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അന്യജില്ലകളില്‍ നിന്നുമായി ആയിരക്കണക്കിനാളുകളാണ് ദേശീയപതാകയേന്തി വാഹനറാലിയായി എത്തിയത്.
ഇതോടെ എംജി റോഡ്, വിധാന്‍സൗധ ഉള്‍പ്പെടുന്ന സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കടകള്‍ അടച്ചിട്ട് വ്യാപാരികളും പിന്തുണയുമായെത്തി.
പതിനായിരത്തിലേറെ പൊലീസുകാര്‍ സുരക്ഷയ്ക്കായി രംഗത്തുണ്ട്. ബെംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്നു സിറ്റി പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈദ്ഗാഹ് മൈതാനത്തു നടക്കുന്ന സമാധാന സമ്മേളനമായതിനാല്‍ തടയില്ലെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ ഭാസ്കര്‍ റാവു പറഞ്ഞു.
ജില്ലയില്‍ നിരോധനാജ്ഞയും ഏര്‍പ്പെടുത്തിയില്ല. ആവശ്യമായ മുന്‍കരുതലെടുക്കാന്‍ മുഖ്യമന്ത്രി യെഡിയൂരപ്പ ഡിജിപി നീലമണി രാജുവിനു നിര്‍ദേശം നല്‍കിയിരുന്നു. മില്ലേഴ്സ് റോഡ്, നന്ദിദുര്‍ഗ റോഡ് എന്നിവിടങ്ങളില്‍ ട്രാഫിക് പൊലീസ് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.