ബെംഗളൂരു : “ഇന്ത്യൻ ഭരണഘടന എക്കാലത്തും ഉയർത്തിപ്പിടിച്ചിട്ടുള്ള മൂല്യങ്ങളാണ് മതപരവും ഭാഷാപരവുമായ ബഹുസ്വരത എന്നുള്ളത്. എന്നാൽ സമീപകാലത്തെ സംഭവ വികാസങ്ങൾ മേല്പറഞ്ഞ സുസ്ഥാപിത മൂല്യങ്ങളുടെ അടിത്തറ തകർക്കുന്നതും
അതി ദേശീയതവാദത്തിലൂന്നിയ ഹിന്ദു രാഷ്ട്രമെന്ന അപകടകരമായ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതും
കാണാൻ കഴിയും. പൗരത്വ രെജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും എല്ലാം ആ ദിശയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.
പൗരത്വ ഭേദഗതി ബിൽ രാജ്യത്തുടനീളം കടുത്ത പ്രതിഷേധത്തിന് വഴി തെളിയിച്ചിരിക്കുകയാണ്. ഈ രണ്ടു നിയമങ്ങളും നമ്മൾ കാത്തുസൂക്ഷിക്കുന്ന ജനാധിപത്യമൂല്യങ്ങളെ
മതത്തിന്റെയും വംശീയതതയുടെയും ദുരന്തത്തിലേക്ക് നയിക്കുമെന്ന ആശങ്കയിലാണ് നമ്മൾ. മുസ്ലിം മതസ്ഥരെ ഒഴിച്ചുനിർത്തികൊണ്ടുള്ള,
പൗരത്വത്തിനുള്ള രാജ്യങ്ങളെ കുറിച്ചുള്ള മുൻവിധി ഭാവിപരിപാടികളിലേക്കുള്ള ചൂണ്ടുപലകയാണ്.”
“ആധുനിക സമൂഹത്തിലെ പൗരന്മാരെന്ന നിലയിൽ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുവാൻ നാം ഇതിനെതിരെ പ്രതിഷേധിക്കേണ്ടതായിട്ടുണ്ട്.”
“ഡിസംബർ 18 നു ഇന്ദിരാ നഗർ
ഈസ്റ്റ് കൽചറൽ അസോസിയേഷൻ ഹാളിൽ വെച്ച് വൈകീട്ട് 6.30 ന്
“ഇന്ത്യൻ ബഹുസ്വരത ഭൂതം,
വർത്തമാനം, ഭാവി ” എന്ന വിഷയത്തിൽ ഒരു ചർച്ച ഏർപ്പെടുത്തിയിട്ടുണ്ട്. ” ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
പ്രശസ്ത ചരിത്രകാരനും
“ഇന്ത്യ ആഫ്റ്റർ ഗാന്ധി” എന്ന ഗ്രന്ധത്തിന്റെ രചയിതാവുമായ
ഡോ. രാമചന്ദ്ര ഗുഹ “ഇന്ത്യൻ ബഹുസ്വരതയുടെ പ്രതിരോധം ”
എന്ന വിഷയത്തിൽ പ്രഭാഷണം നടത്തികൊണ്ട് പരിപാടിക്ക് തുടക്കം കുറിക്കുന്നതായിരിക്കും.