ബെംഗളൂരു : 50 വർഷം മുൻപ് ‘മരിച്ച’ വ്യക്തി ഈ വർഷത്തെ ദീപാവലി കുടുംബത്തിനൊപ്പം ആഘോഷിച്ചു. കർണാടകയിലെ ചിത്രനായകനഹള്ളിയിലാണു വേറിട്ട സംഭവം. അരനൂറ്റാണ്ട് മുൻപ് മുപ്പതാം വയസിൽ സന്ന എരണ്ണ മരിച്ചുവെന്നാണ് എല്ലാവരും കരുതിയത്. അന്ന് വീട്ടുകാർ മൃതദേഹം സംസ്കരിക്കുകയും ചെയ്തു. എന്നാൽ ദിവസങ്ങൾക്ക് മുൻപ് ഇയാളെ ആന്ധ്രയിൽ കണ്ടതായി കുടുംബത്തിന് വിവരം ലഭിച്ചു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണമാണ് സത്യം പുറത്തെത്തിച്ചത്.
ഇപ്പോൾ 80 വയസ്സുണ്ട് സന്ന എരണ്ണയ്ക്ക്. മുപ്പതുവയസുള്ളപ്പോൾ ഇയാളെ കാണാതായി. വീട്ടുകാരും നാട്ടുകാരും ഒരുപാട് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ആ സമയത്താണു നാട്ടിൽ നിന്നുതന്നെ തിരിച്ചറിയാനാകാത്ത ഒരു മൃതദേഹം ലഭിക്കുന്നത്. അത് കാണാതായ സന്നയുടേതാണെന്നു കരുതി കുടുംബം സംസ്കരിച്ചു. എന്നാൽ സന്ന മരിച്ചിരുന്നില്ല. ഇയാൾ ഒാർമ നഷ്ടപ്പെട്ട് അലയുകയായിരുന്നു.
ഇതിനിടയിൽ എങ്ങനെയോ ആന്ധ്രയിലെ യാപലപാര്‍ത്തി ഗ്രാമത്തില്‍ ആദിവാസികളുടെ അടുത്തെത്തി. പിന്നീട് അവർക്കൊപ്പം താമസമാക്കി. അപ്പോഴൊന്നും പഴയ കാര്യങ്ങൾ ഇയാൾ ക്ക് ഒാർമയിലുണ്ടായിരുന്നില്ല.
എന്നാൽ തിരിച്ചുവന്ന സന്ന പഴയ കാര്യങ്ങൾ ചിലത് ഓർത്തു പറയുന്നുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. തിരികെവന്നത് സന്ന തന്നയാണെന്ന് ഉറപ്പിക്കാൻ ഇവരെ സഹായിക്കുന്ന ഒരു ഘടകവും ഇതു തന്നെയാണ്. സന്ന തിരിച്ചുവന്നത് ഏറെ സന്തോഷവും അമ്പരപ്പും നൽകിയത് ഭർത്താവ് മരിച്ചെന്ന സങ്കടത്തിൽ ജീവിരുന്ന ഭാര്യ എരജിയ്ക്കാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കാളയാക്രമിച്ചപ്പോള്‍ തോളിനേറ്റ മുറിവിന്‍റെ അടയാളവും ഭർത്താവിന്റെ ശരീരത്തിൽ നിന്നും ഇവർ തിരിച്ചറിഞ്ഞു. മരിച്ചെന്ന് കരുതിയ വ്യക്തി ജീവനോടെ എത്തിയ സന്തോഷത്തിലാണ് എല്ലാവരും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.