ബെംഗളൂരു : കേരള എസ് ആർ ടി സി സ്കാനിയ ബസിന്റെ ലഗേജ് വാതിൽ തട്ടി യുവതി മരിച്ചു. കല്ലൂർ നാഗരംചാൽ വാഴക്കണ്ടിയിൽ പ്രവീണിന്റെ ഭാര്യ മിഥു (22) ആണ് മരിച്ചത്. കോഴിക്കോട് മൈസൂർ ദേശീയപാത കടന്നു പോകുന്ന നാഗരംചാലിൽ രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്ത് നിന്ന് ബാംഗ്ലൂരിലേക്ക് വരികയായിരുന്ന ബസിന്റെ വാതിൽ തുറന്ന് വശത്തേക്ക് തള്ളിനിൽക്കുകയായിരുന്നു. വാതിൽ തട്ടി തെറിച്ചു വീണ യുവതിയെ ആദ്യം സുൽത്താൻ ബത്തേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. ബസ് ജീവനക്കാരുടെ…
Read MoreDay: 8 September 2019
ഓൺലൈൻ വഴി മദ്യവിൽപ്പനക്ക് അനുമതി നൽകുമെന്ന വാർത്ത തെറ്റ്!
ബെംഗളൂരു: ഓൺലൈൻ വഴി സംസ്ഥാനത്ത് മദ്യവില്പന അനുമതി നൽകാൻ സർക്കാരിന് പദ്ധതി ഇല്ലെന്ന് എക്സൈസ് മന്ത്രി എച്ച് നാഗേഷ്. അനുമതി നൽകുമെന്ന് പ്രചാരണം തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് വനാതിർത്തി ഗ്രാമങ്ങളിൽ മൊബൈൽ മദ്യ വിൽപ്പന നടത്താൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. മദ്യവില്പന അനുമതി നൽകുമെന്ന് മന്ത്രി യുടെ പ്രസ്താവനയ്ക്കെതിരെ വിവിധ സംഘടനകൾ പ്രതിഷേധവുമായി എത്തിയതോടെയാണ് മന്ത്രി നേരിട്ട് വിശദീകരണം നൽകിയത്. സംഭവത്തിൽ മുഖ്യമന്ത്രി വിശദീകരണം ആവശ്യപ്പെട്ടിരുന്നു ഇത്തരമൊരു പദ്ധതി സർക്കാരിന് അജണ്ടയിലില്ലെന്ന് മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു.
Read Moreഡെപ്യൂട്ടി കമ്മിഷണർ ശശികാന്ത് സെന്തിൽ രാജിവെച്ച സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം
ബെംഗളൂരു: ഡെപ്യൂട്ടി കമ്മിഷണർ ശശികാന്ത് സെന്തിൽ രാജിവെച്ച സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ബി.ജെ.പി.ക്കെതിരേ ആരോപണമുന്നയിച്ചായിരുന്നു പ്രതിഷേധം. സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള സർക്കാരിൽനിന്നുള്ള സമ്മർദം കാരണമാണ് ശശികാന്ത് രാജിവെച്ചതെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. ബി.ജെ.പി. അധികാരത്തിലിരിക്കുമ്പോൾ ഐ.എ.എസ്. ഉദ്യോഗസ്ഥരെ സമൂഹവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ നിർബന്ധിക്കുകയാണ്. അതുകാരണമാണ് ശശികാന്ത് സെന്തിൽ രാജിവെച്ചതെന്ന് കോൺഗ്രസ് എം.എൽ.സി. ഇവാൻ ഡിസൂസ പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് ശശികാന്ത് സെന്തിൽ വിശദീകരണം നൽകിയെങ്കിലും സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ബി.ജെ.പി. സർക്കാരിനെയാണ് കോൺഗ്രസ് കുറ്റപ്പെടുത്തുന്നത്. പാർട്ടി കൊടികളുമായി ബി.ജെ.പി.ക്കെതിരേ മുദ്രാവാക്യം…
Read Moreനഗരത്തിലെ മാലിന്യം 15 ദിവസത്തിനകം വെടിപ്പാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി
ബെംഗളൂരു: നഗരത്തിൽ മാലിന്യപ്രശ്നം രൂക്ഷമായി വരുന്നതിൽ യെദ്യൂരപ്പ അതൃപ്തി പ്രകടിപ്പിച്ചു. 15 ദിവസത്തിനകം മാലിന്യപ്രശ്നം പരിഹരിച്ച് നഗരം വെടിപ്പാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നഗരത്തിലെ വികസനപ്രവർത്തനങ്ങൾ സംബന്ധിച്ച് എം.എൽ.എ. മാരുമായും എം.പി.മാരുമായും നടത്തിയ അവലോകന യോഗത്തിലാണ് യെദ്യൂരപ്പ മാലിന്യപ്രശ്നത്തിൽ കടുത്ത നിലപാടെടുത്തത്. മാലിന്യം മറവുചെയ്യുന്നതാണ് നഗരവാസികൾ നേരിടുന്ന പ്രധാന പ്രശ്‌നമെന്നും ആദ്യം ഈ പ്രശ്നം പരിഹരിക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
Read Moreമുൻ നിയമമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ രാംജത് മലാനി അന്തരിച്ചു.
ന്യൂഡൽഹി : മുതിർന്ന അഭിഭാഷകൻ രാംജഠ് മലാനി അന്തരിച്ചു. 96 വയസായിരുന്നു.ദില്ലിയിലെ വസതിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. നിയമ രംഗത്തെയും രാഷ്ട്രീയ രംഗത്തെയും അധികായകൻ എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ഒരു വ്യക്തിത്വമായിരുന്നു രാംജഠ് മലാനി. നിയമ രംഗത്തും അദ്ദേഹത്തിന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. വാജ്പേയ് മന്ത്രി സഭയിൽ നിയമ മന്ത്രിയായിരുന്നു അദ്ദേഹം.
Read Moreനഗരത്തിൽ എ.ടി.എം.യന്ത്രം തകർത്ത് 3 ലക്ഷത്തോളം രൂപ കവർന്നു.
ബെംഗളൂരു : നഗരത്തിൽ എടിഎം കൗണ്ടറുകളിൽ സുരക്ഷാസംവിധാനങ്ങൾ വീണ്ടും നോക്കുകുത്തിയാകുന്നു. ബനശങ്കരി ശാസ്ത്രി നഗർ ആക്സിസ് ബാങ്ക് എടിഎം തകർത്ത് 2.8 ലക്ഷം രൂപ കവർന്നു. സുരക്ഷാ ജീവനക്കാർ ഇല്ലാത്ത എടിഎം കൗണ്ടറിൽ സിസിടിവി പ്രവർത്തിച്ചിരുന്നില്ല. തിങ്കളാഴ്ച രാത്രിയാണ് കവർച്ച നടന്നത്, പണമെടുക്കാനെത്തിയ ഒരാൾ കസ്റ്റമർ കെയറിൽ വിളിച്ചപ്പോഴാണ് ബാങ്ക് വിവരമറിയുന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് യന്ത്രം തകർത്തതായി കണ്ടെത്തി. വൈകിട്ടാണ് എടിഎമ്മിൽ നാല് ലക്ഷം രൂപ നിറച്ചത് സ്ഥാപനങ്ങളിൽ സിസിടിവി പരിശോധിച്ചതിൽ മോഷ്ടാക്കളുടെ സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു.
Read Moreനിക്ഷേപകരിൽ നിന്ന് 20 കോടി രൂപ തട്ടിച്ചു;മലയാളികൾ അറസ്റ്റിൽ.
ബെംഗളൂരു : നിക്ഷേപതട്ടിപ്പുകേസിലെ 20 കോടിയോളം രൂപ തട്ടിയെടുത്ത മലയാളികൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായി. കണ്ണൂർ സ്വദേശികളായ രാജേഷ് (41) റിജേഷ് (36) ഹരിയാന സ്വദേശി സുനിൽ കുമാർ ചൗധരി (36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് വിമുക്തഭടന്മാർ ഉൾപ്പെടെ 2500 പേരിൽനിന്നാണ് 20 കോടിയോളം രൂപ പിരിച്ചെടുത്ത് ഇവർ പറ്റിച്ചതായാണ് പരാതി.
Read More