നഗരത്തിൽ എ.ടി.എം.യന്ത്രം തകർത്ത് 3 ലക്ഷത്തോളം രൂപ കവർന്നു.

ബെംഗളൂരു : നഗരത്തിൽ എടിഎം കൗണ്ടറുകളിൽ സുരക്ഷാസംവിധാനങ്ങൾ വീണ്ടും നോക്കുകുത്തിയാകുന്നു.

ബനശങ്കരി ശാസ്ത്രി നഗർ ആക്സിസ് ബാങ്ക് എടിഎം തകർത്ത് 2.8 ലക്ഷം രൂപ കവർന്നു.

സുരക്ഷാ ജീവനക്കാർ ഇല്ലാത്ത എടിഎം കൗണ്ടറിൽ സിസിടിവി പ്രവർത്തിച്ചിരുന്നില്ല.

തിങ്കളാഴ്ച രാത്രിയാണ് കവർച്ച നടന്നത്, പണമെടുക്കാനെത്തിയ ഒരാൾ കസ്റ്റമർ കെയറിൽ വിളിച്ചപ്പോഴാണ് ബാങ്ക് വിവരമറിയുന്നത്.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

ഗ്യാസ് കട്ടർ ഉപയോഗിച്ച് യന്ത്രം തകർത്തതായി കണ്ടെത്തി.

വൈകിട്ടാണ് എടിഎമ്മിൽ നാല് ലക്ഷം രൂപ നിറച്ചത് സ്ഥാപനങ്ങളിൽ സിസിടിവി പരിശോധിച്ചതിൽ മോഷ്ടാക്കളുടെ സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts