ബെംഗളൂരു : മുൻ മന്ത്രി ഡി. കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രഖ്യാപിച്ച ബന്ദ് ശിവകുമാറിന്റെ ശക്തി കേന്ദ്രമായ കനക് പുരയിൽ അക്രമാസക്തമായി.
കനക് പുര ഡിപ്പോയിലെ 5 ബസുകൾക്കെതിരെ അക്രമികൾ കല്ലെറിഞ്ഞു. ചന്നപട്ടണയിലും സമീപ പ്രദേശങ്ങളിലുമായി ആകെ 9 കെ.എസ്.ആർ.ടി.സി ബസുകൾ കല്ലെറിഞ്ഞ് തകർത്തിട്ടുണ്ട്.
Protests across #Karnataka intensify after the arrest of former minister and senior @INCKarnataka leader #DKShivakumar. Stone pelting on 5 KSRTC buses in Satanur, 2 buses from Kanakapura depot and 1 bus each from Channapatna and Malavalli depots. @IndianExpress pic.twitter.com/sahypCu5Vy
— Ralph Alex Arakal (@ralpharakal) September 3, 2019
സാഹചര്യം വിലയിരുത്തുകയാണെന്നും അതിനനുസരിച്ച് സർവ്വീസുകളിൽ മാറ്റം വരുത്തേണ്ടത് ആവശ്യമാണെങ്കിൽ നടപടികൾ കൈക്കൊള്ളാൻ ജില്ലാ അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കെ.എസ്.ആർ.ടി.സി എംഡി അറിയിച്ചു.
അതേ സമയം നഗരത്തിൽ ബന്ദിന്റെ ഒരു അടയാളവും കാണാനില്ല, ബി.എം.ടി.സി, കെ എസ് ആർ ടി സി, സ്വകാര്യ ബസുകൾ എന്നിവ എന്നത്തേയും പോലെ സർവ്വീസ് നടത്തുന്നുണ്ട്. മെട്രോ സർവ്വീസും സാധാരണ ഗതിയിലാണ്.
എല്ലാ കടകളു മാളുകളും തുറന്ന് പ്രവർത്തിക്കുന്നുണ്ട്, നഗരത്തിൽ നിന്ന് ഇതുവരെ ഒരു അനിഷ്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.