ബെംഗളൂരു : വളരെ വ്യത്യസ്തമായ രീതിയിൽ പ്രളയബാധിതർക്ക് വേണ്ടി പണം സ്വരൂപിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരിക്കുകയാണ് പരപ്പന അഗ്രഹാര ജയിലിൽ തടവുകാർ. നാലാഴ്ച മാംസാഹാരം ഒഴിവാക്കി സ്വരൂപിച്ച 10.47 ലക്ഷം രൂപ ജയിൽ സൂപ്രണ്ട് മുഖേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുകയായിരുന്നു. തടവുകാർക്ക് ചിക്കൻ മട്ടൻ വിഭവങ്ങളാണ് ജയിലിൽ നൽകിവരുന്നത് സപ്തംബർ മൂന്നാം വാരം വരെ ഇവ വേണ്ടെന്നു 5055 തടവുകാർ ജയിൽ അധികൃതരെ അറിയിക്കുകയായിരുന്നു.
Read MoreMonth: August 2019
ഓണാവധിക്ക് നാട്ടിലേക്ക് കൂടുതൽ ബസ് സർവ്വീസുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി;സ്വകാര്യ ബസ് നിരക്ക് കുതിച്ചുയരുമ്പോഴും ഒന്നും മിണ്ടാതെ റെയിൽവേ !
ബെംഗളൂരു : ഓണാവധിക്ക് നാട്ടിലേക്ക് തിരിക്കാൻ കൂടുതൽ സ്പെഷൽ ബസ്സുകൾ അനുവദിച്ച് കർണാടക ആർടിസി. വളരെ തിരക്കേറിയ സെപ്റ്റംബർ ആറിന് കോട്ടയം(2) എറണാകുളം(3) തൃശൂർ (2)പാലക്കാട് (2) കോഴിക്കോട് (1)എന്നിവിടങ്ങളിലേക്ക് ആണ് അധിക സർവീസുകൾ ഇന്നലെ പ്രഖ്യാപിച്ചത്. കേരള ആർടിസിയും ഈ ദിവസങ്ങളിലേക്ക് സ്പെഷ്യൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു എന്നാൽ ഇവയിൽ ടിക്കറ്റ് വിൽപ്പന ഇനിയും തുടങ്ങിയിട്ടില്ല. എല്ലാ ബസ്സുകളിലും റിസർവേഷൻ നാളെയോടെ തുടങ്ങുമെന്ന് ബെംഗളൂരു കേരള ആർ ടി സി അധികൃതർ അറിയിച്ചു. അതേസമയം സ്വകാര്യ ബസുകളിലെ ടിക്കറ്റ് നിരക്ക് റോക്കറ്റ് വേഗത്തിൽ…
Read Moreതിരുവനന്തപുരത്ത് നിന്ന് മൈസൂരുവിലേക്ക് നേരിട്ടുള്ള ട്രെയിൻ! കൊച്ചുവേളി-ബെംഗളൂരു ട്രെയിൻ മൈസൂരുവിലേക്ക് നീട്ടുന്നു.
ബെംഗളൂരു: തിരുവനന്തപുരത്തു നിന്നും മൈസൂരുവിലേക്ക് നേരിട്ട് ട്രെയിൻ സർവീസ് എന്ന ആവശ്യം യാഥാർത്ഥ്യമാകുന്നു. ദിവസേന ഉള്ള കൊച്ചുവേളി-ബംഗളൂരു എക്സ്പ്രസ് മൈസൂരിലേക്ക് നീക്കാൻ റെയിൽവേ ബോർഡ് അനുമതി നൽകി. സർവ്വീസ്ഉടൻ ആരംഭിക്കും. കൊച്ചുവേളി-ബംഗളൂരു സമയക്രമം മാറ്റത്തെയാണ് ട്രെയിൻ മൈസൂരിലേക്ക് നീട്ടുക വൈകീട്ട് 4:45 കൊച്ചുവേളിയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 8:35 ന് ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ എത്തും ഇവിടെനിന്ന് 8 :45 ന് പുറപ്പെട്ട് 11 :20 മൈസൂരുവിൽ എത്തും. രാമനഗര, മണ്ഡ്യ, കെങ്കേരി എന്നിവിടങ്ങളിൽ സറ്റോപ്പ് ഉണ്ട്. 12:50 പുറപ്പെട്ട് വൈകിട്ട്…
Read Moreകോഹ്‌ലിയെ കാത്തിരിക്കുന്നത് റെക്കോര്‍ഡുകള്‍!!
ആന്‍റിഗ്വ: ഇന്ത്യ-വിൻഡീസിസ് ആദ്യ ടെസ്റ്റ് മാച്ചിന് ഇന്ന് ആന്‍റിഗ്വയില്‍ തുടക്കം!ലോകക്കപ്പിന് ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയാണ് ഇത്. ലോകകപ്പിന് മുമ്പ് ആസ്‌ട്രേലിയക്കെതിരെയായിരുന്നു ഇന്ത്യ അവസാനം ടെസ്റ്റ് കളിച്ചത്. 2 മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ന് വൈകിട്ട് 7 മണിക്ക് ആന്‍റിഗ്വയില്‍ ആരംഭിക്കുന്നത്. കൂടാതെ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്. 3 ഏകദിന പരമ്പര 2-0ത്തിന് സ്വന്തമാക്കിയ ആത്മവിശ്വാസത്തില്‍ ഇന്ത്യയിറങ്ങുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ സംബന്ധിച്ചിടത്തോളം കൈപ്പിടിയില്‍ ഒതുക്കേണ്ടത് നിരവധി റെക്കോര്‍ഡുകളാണ്. വിന്‍ഡീസിനെതിരെ ഇന്ത്യ ടെസ്റ്റിനിറങ്ങുമ്പോള്‍ എല്ലാ…
Read Moreനിത്യാനന്ദയ്‌ക്കൊപ്പം പോണ്‍ താരം; പ്രതിഷേധവുമായി ശിവസേന!!
യോഗി ബാബു, വരുണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘മൊരട്ട് സിംഗിള്‍’ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് ‘പപ്പി’. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. യോഗി ബാബുവിനെയും വരുണിനെയും നായക്കുട്ടിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് പോസ്റ്റര്‍ തയാറാക്കിയിരിക്കുന്നത്. എന്നാല്‍, ഇവര്‍ക്ക് പിന്നിലായി ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് പോസ്റ്ററിന് വാര്‍ത്തകളില്‍ ഇടം നേടി കൊടുത്തത്. ആള്‍ദൈവം നിത്യാനന്ദ. പോണ്‍ താരം ജോണി സിന്‍സ് തുടങ്ങിയവരുടെ ചിത്രങ്ങളാണ് പോസ്റ്ററിലുള്ളത്. പോണ്‍ താരത്തിനൊപ്പം നിത്യാനന്ദയുടെ ചിത്രവും ഉള്‍പ്പെടുത്തിയതിനെതിരെ ശിവസേന രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. പോസ്റ്ററില്‍ നിത്യാനന്ദയ്ക്കൊപ്പം പോണ്‍താരത്തെ…
Read Moreഅടിയോടടി; ബി.ജെ.പി.യിൽ അമർഷം പുകയുന്നു, പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് എം.എൽ.എ.മാർ..
ബെംഗളൂരു: മന്ത്രിസഭാ രൂപവത്കരണത്തിനുപിന്നാലെ ബി.ജെ.പി.യിൽ അമർഷം പുകയുന്നു. അതൃപ്തരായ എം.എൽ.എ.മാരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. മന്ത്രിസ്ഥാനം പ്രതീക്ഷിച്ച ഉമേഷ് കട്ടി, ബാലചന്ദ്ര ജാർക്കിഹോളി, രേണുകാചാര്യ, രാമപ്പ ലമനി, രാജു ഗൗഡ, മുരുഗേഷ് നിരാനി തുടങ്ങിയവർ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. മന്ത്രിസ്ഥാനം ലക്ഷ്യമിടുന്ന ബസനഗൗഡ പാട്ടീൽ യത്‌നൽ, സി.എം. ഉദസി, രാജു ഗൗഡ എന്നിവർ ബുധനാഴ്ച യെദ്യൂരപ്പയെ കണ്ട് ചർച്ചനടത്തി. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ലക്ഷ്മൺ സാവാദിയെ ഉൾപ്പെടുത്തിയതിലും പ്രതിഷേധമുയർന്നിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അത്താണിയിൽനിന്നാണ് സാവാദി തോറ്റത്. വിരാജ്‌പേട്ട് എം.എൽ.എ.യും മുൻ സ്പീക്കറുമായ കെ.ജി. ബൊപ്പയ്യ,…
Read Moreവിവാഹം കഴിക്കുമെന്ന് ഉറപ്പില്ലാതെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കാണാനാകില്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: വിവാഹം കഴിക്കുമെന്ന് ഉറപ്പില്ലാതെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കാണാനാകില്ലെന്ന് സുപ്രീം കോടതി. വിവാഹം കഴിക്കുമെന്ന് ഉറപ്പില്ലാതെ പുരുഷ സുഹൃത്തുമായി ശാരീരിക ബന്ധം തുടര്‍ന്ന്, പിന്നീട് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതി നിലനില്‍ക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സിആര്‍പിഎഫ് ഡെപ്യൂട്ടി കമാന്‍ഡന്‍റിനെതിരെയുള്ള ബലാത്സംഗ പരാതിയിലെ വിധിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. കേസില്‍, പ്രതിയെ വെറുതെ വിട്ടു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദിര ബാനര്‍ജി എന്നിവരാണ് വിധി പുറപ്പെടുവിച്ചത്. വര്‍ഷങ്ങളായി ഒന്നിച്ചു താമസിക്കുകയാണെന്നും പലതവണ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍, വിവാഹം കഴിക്കാതെ വഞ്ചിച്ചെന്നുമാരോപിച്ചാണ് യുവതി…
Read Moreമന്ത്രി സ്ഥാനം ലഭിക്കാത്തവർ പ്രത്യേക യോഗം ചേർന്നു;അതൃപ്തരെ അടുത്ത ഘട്ടത്തിൽ പരിഗണിക്കാമെന്ന് ഉറപ്പ് നൽകി യെദിയൂരപ്പ.
ബെംഗളൂരു : ആദ്യ മന്ത്രി സഭാ വികസനം നടന്നപ്പോൾ ചടങ്ങിൽ പങ്കെടുക്കാതെ പ്രത്യേകം യോഗം ചേർന്ന എംഎൽഎമാരായ ബി.രേണുകാചാര്യ, ബാലചന്ദ്ര ജാർക്കിഹോളി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ബി.ജെ.പി തുടങ്ങി. ഇവരുമായി മുഖ്യമന്ത്രി യെദ്യൂരപ്പ ചർച്ച നടത്തി ബാലചന്ദ്രൻഹോളി, മുരുകേഷ് നിറാനി ,ഉമേഷ് കിട്ട തുടങ്ങിയവർക്ക് ഒക്കെ അടുത്തഘട്ടത്തിൽ അവസരം നൽകാമെന്ന് ഉറപ്പു നൽകിയതായാണ് സൂചന. നിയമസഭാംഗം അല്ലാത്ത ലക്ഷ്മണ സാവദിയെ മന്ത്രിയാക്കിയതിനെ ബിജെപി നേതാവ് രേണുകാ ചോദ്യം ചെയ്തു.
Read Moreമുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം അറസ്റ്റിൽ;നാടകീയ സംഭവങ്ങൾക്കൊടുവിൽ സി.ബി.ഐ മുൻആഭ്യന്തരമന്ത്രിയുടെ വസതിയിൽ പ്രവേശിച്ചത് മതിൽ ചാടിക്കടന്ന്.
ന്യൂഡൽഹി :ഐഎന്‍എക്സ് മീഡിയാ അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ ധനമന്ത്രി പി. ചിദംബരത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഏറെ നാടകീയതകള്‍ക്കൊടുവിലാണ് ഇന്നലെ രാത്രി പത്തുമണിയോടെ ദില്ലി ജോര്‍ബാഗിലെ വീട്ടില്‍ നിന്ന് ചിദംബരത്തെ സിബിഐ സംഘം കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് തടയാന്‍ സുപ്രീംകോടതി വിസമ്മതിച്ചതോടെ രാത്രി എഐസിസി ആസ്ഥാനത്തെത്തി വാര്‍ത്താ സമ്മേളനം നടത്തി മടങ്ങിയതിന് പിന്നാലെയാണ് സിബിഐ സംഘം ചിദംബരത്തിന്‍റെ വീട്ടിലെത്തിയത്. സിബിഐ ഡയറക്ടര്‍ ആര്‍കെ ശുക്ല ദില്ലിയിലെ ആസ്ഥാനത്തെത്തി ഉന്നത ഉദ്യോഗസ്ഥരെ കണ്ടു. പിന്നാലെ ചിദംബരവുമായി സിബിഐ സംഘം ആസ്ഥാനത്തെ പത്താം നിലയിലേക്കെത്തി. പ്രാഥമിക ചോദ്യം ചെയ്യല്‍…
Read Moreഒക്ടോബർ രണ്ടുമുതൽ ട്രെയിനുകളിൽ പ്ലാസ്റ്റിക്ക് നിരോധിക്കാനൊരുങ്ങി റെയിൽവേ!!
ന്യൂഡൽഹി: ഒക്ടോബർ രണ്ടുമുതൽ ട്രെയിനുകളിൽ പ്ലാസ്റ്റിക്ക് നിരോധിക്കാനൊരുങ്ങി റെയിൽവേ. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്നതും 50 മൈക്രോണിൽ താഴെയുള്ളതുമായ പ്ലാസ്റ്റിക്ക് ട്രെയിനുകളിൽ നിരോധിക്കും. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടുമുതൽ തീരുമാനം നടപ്പിലാക്കാനാണ് റെയിൽവേയുടെ തീരുമാനം. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തോട് ആവശ്യപ്പെട്ടിരുന്നു. നടപടികൾ വിശദീകരിച്ച് റെയിൽവെ എല്ലാ സോണുകൾക്കും സർക്കുലർ അയച്ചിട്ടുണ്ട്. റെയിൽവെ സ്റ്റേഷനിലും തീവണ്ടിക്കുള്ളിലും വിൽപന നടത്താൻ അനുമതിയുള്ള കച്ചവടക്കാർ പ്ലാസ്റ്റിക് ക്യാരിബാഗിന്റെ ഉപയോഗം നിരുത്സാഹപ്പെടുത്തണമെന്നും റെയിൽവേ ആവശ്യപ്പെട്ടിട്ടുണ്ട്. പ്ലാസ്റ്റിക്കിന് പകരം പുനരുപയോഗ സാധ്യതയുള്ള…
Read More