ബെംഗളൂരു: നഗരത്തിലെ വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തിവന്ന മൂന്നുമലയാളികൾ പിടിയിൽ. വംശി കൃഷ്ണ (28), സിദ്ധാർഥ് (22), അരവിന്ദ് (21) എന്നിവരെയാണ് സുദ്ദുഗുണ്ടെപാളയ പോലീസ് പിടികൂടിയത്. വർഷങ്ങളായി ബെംഗളൂരുവിൽ താമസിച്ചുവരുകയാണ് ഇവർ. വംശി കൃഷ്ണ ഐ.ടി. ജീവനക്കാരനാണ്. മറ്റുരണ്ടുപേരും ഹൊസൂർ റോഡിലെ സ്വകാര്യ കോളേജിലെ ബിരുദവിദ്യാർഥികളാണ്. ഇവരിൽനിന്ന് ഒരുകിലോയോളം കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു. ഇവയ്ക്ക് മൂന്നുലക്ഷം രൂപയിലധികം വിലമതിക്കും. വംശി കൃഷ്ണയാണ് കഞ്ചാവ് വിൽപ്പന സംഘത്തിലെ പ്രധാനിയെന്ന് പോലീസ് പറഞ്ഞു. രണ്ടുവർഷം മുമ്പാണ് സാമൂഹികമാധ്യമങ്ങളിലൂടെ സിദ്ധാർഥും അരവിന്ദും ഇയാളെ പരിചയപ്പെടുന്നത്. വിവിധ കോളേജുകളിൽനിന്നുള്ള…
Read MoreMonth: August 2019
പ്രളയത്തിന്റെ പേരില്‍ പണം പിരിച്ച് സ്വര്‍ണകടത്ത് നടത്തിയ മലയാളി പിടിയിൽ!!
കൊച്ചി: പ്രളയദുരിതാശ്വാസത്തിന്റെ പേരിൽ പണം പിരിച്ച് സ്വർണ കടത്ത് നടത്തിയ വണ്ടൂർ സ്വദേശിയെ ഒരു കിലോ സ്വർണവുമായി നെടുമ്പാശേരി വിമാനത്താവളത്തിലാണ് അറസ്റ്റ് ചെയ്തത്. ചായപ്പൊടി പാക്കറ്റിലാണ് ഇയാൾ സ്വർണം ഒളിപ്പിച്ചിരുന്നത്. എയർ കസ്റ്റംസ് ഇന്റലിജൻസാണ് പിടികൂടിയത്. ഇന്ന് പുലർച്ചെയാണ് ജിദ്ദിയിൽ നിന്നുള്ള വിമാനത്തിൽ ഇയാൾ എത്തിയത്. മലപ്പുറത്തേക്ക് പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എന്ന പേരിൽ ഇയാൾ പ്രവാസികളിൽ നിന്നും മറ്റും ഇയാൾ 25 ലക്ഷത്തോളം പിരിച്ചിരുന്നു. ഈ പണം ഉപയോഗിച്ചാണ് സ്വർണം വാങ്ങിയത്. കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
Read Moreമഡിവാളയിൽ 88 കടകൾ പൊളിച്ച് നീക്കും.
ബെംഗളൂരു : മടിവാളയിൽ റോഡും നടപ്പാതകളും കൈയേറി നിർമ്മിച്ച 88 കടകൾ പൊളിച്ചുനീക്കാൻ ബി.ബി.എം.പിക്ക് (ബൃഹത് ബെംഗളൂരു മഹാനഗര പാലികെ) ഹൈക്കോടതിയുടെ കർശന നിർദ്ദേശം. റോഡുകൾ ജനങ്ങളുടേയും വാഹനങ്ങളുടേയും സുഗമമായ നീക്കത്തിന് ഉള്ളതാണെന്നും മഡിവാള -സർജാപൂർ സർവീസ് റോഡിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കണമെന് നിർദേശിച്ച കോടതി വ്യക്തമാക്കി. റോഡ് കൈയേറി ഉള്ള കടകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ബന്ധപ്പെട്ട നിയമം കർശനമായി നടപ്പാക്കാൻ ഒന്നര മാസത്തിനകം സമിതി രൂപീകരിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി.
Read Moreഅറ്റകുറ്റപ്പണിയെ തുടർന്ന് നഗരത്തിൽ അടുത്ത 4 ദിവസത്തേക്ക് വൈദ്യുതി തടസപ്പെടും;സ്ഥലങ്ങളേതെന്ന് ഇവിടെ വായിക്കാം.
ബെംഗളൂരു : അത്തിബെലെ സബ് ഡിവിഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിലെ ചിലയിടങ്ങളിൽ അടുത്ത നാലു ദിവസം വൈദ്യുതി വിതരണം തടസപ്പെടും. രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണിവരെയാണ് നിയന്ത്രണം ഉണ്ടാവുക. തീയതിയും വൈദ്യുതി തടസപ്പെടുന്ന സ്ഥലങ്ങളും താഴെ. 25.08.2019 അത്തിബെലെ വ്യവസായ മേഖലയും സമീപ പ്രദേശങ്ങളും. 26.08.2019 നും 28.08.2019 നും ഇച്ചൻഗുരു വഡ്ഡേർ പാളയ,ഇച്ചൻഗുരു വില്ലേജ്, കമ്പളിപ്പുര, മുത്ത സാന്ദ്ര, മായ സാന്ദ്ര, കോഡ്ലി പുര, ഹാരോ ഹള്ളി, മേഡ ഹള്ളിയും സമീപ പ്രദേശങ്ങളും . 27.08.2018 നും 29.08.2019…
Read Moreകള്ളൻമാരിൽ ഇത്രയും മണ്ടൻമാരുണ്ടോ? ഒരു വർഷം മുൻപ് ട്രെയിനിൽ വച്ച് കള്ളൻമാർ അടിച്ച് മാറ്റിയ 2.3 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ വീട്ടമ്മക്ക് തിരിച്ചു കിട്ടിയത് തികച്ചും നാടകീയമായി!
ബെംഗളൂരു : ഈ വാർത്ത മുഴുവൻ വായിച്ചാൽ കള്ളന്മാർ ഇടയിൽ ഇത്രയും വലിയ മണ്ടന്മാർ ഉണ്ടോ എന്ന് നിങ്ങൾ സ്വയം ചിന്തിച്ചു പോകും. ഒരു വർഷം മുമ്പ് ട്രെയിനിൽ കാണാതായ 2.3 ലക്ഷത്തിന് സ്വർണാഭരണങ്ങൾ വീട്ടമ്മക്ക് തിരികെ ലഭിച്ചത് തികച്ചും നാടകീയമായി. യെലഹങ്ക സ്വദേശിനി ഗീതയ്ക്ക് നഷ്ടപ്പെട്ടെന്ന് കരുതിയ ആഭരണങ്ങൾ ആണ് കഴിഞ്ഞ ദിവസം റെയിൽവേ പോലീസിന് കൈമാറിയത്. കഴിഞ്ഞ വർഷം ജൂൺ 11ന് തമിഴ്നാട്ടിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ മയിലാടുതുറൈ – മൈസൂരു ട്രെയിനിൽ വച്ചാണ് ഗീതയുടെ ബാഗ് കാണാതായത്. രാത്രി…
Read Moreഇന്നും നാളെയും കൂടി നഗരത്തിൽ കനത്ത മഴക്ക് സാദ്ധ്യത.
ബെംഗളൂരു : ഇന്നും നാളെയും കൂടി നഗരത്തിൽ കനത്ത മഴ പെയ്യാൻ സാദ്ധ്യത ഉള്ളതായി കാലാവസ്ഥാ പ്രവചനം. തുടർന്നുള്ള ദിവസങ്ങളിൽ മഴ കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നഗരത്തിൽ രാത്രി കാലങ്ങളിലാണ് മഴ കൂടുതലായി ലഭിക്കുന്നത്. ഏതാനും ദിവസങ്ങൾ മുൻപ് ആരംഭിച്ച കനത്ത മഴ മലനാട്, തീരദേശം അടക്കം 17 ജില്ലകളിൽ പ്രളയം സൃഷ്ടിച്ചിരുന്നു.
Read Moreഭവന, വാഹന വായ്പകളുടെ ഇ എം ഐ നിരക്കുകൾ കുറയ്ക്കും; ധനമന്ത്രി!!
ന്യൂഡൽഹി: വീട്, കാർ എന്നിവയുടെ ലോണുകൾക്ക് ഈടാക്കുന്ന പ്രതിമാസ ഗഡുക്കളുടെ ( ഇ എം ഐ) നിരക്കുകൾ കുറക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. റിസർവ് ബാങ്ക് ഇപ്പോൾ ഈടാക്കുന്ന റിപ്പോ നിരക്കുകൾ കുറയ്ക്കും. റിപ്പോ നിരക്കിന് ആനുപാതികമായി ബാങ്കുകൾ പലിശയിൽ മാറ്റം വരുത്തണം. ഇതോടെ ഭവന വായ്പയടക്കം എല്ലാത്തരം വായ്പകളുടേയും പലിശ നിരക്കുകൾ കുറയും. കൂടാതെ കൂടുതൽ മൂലധനം വിപണിയിലേക്ക് എത്തും. ഈ ആവശ്യം എല്ലാ ബാങ്കുകളും അംഗീകരിച്ചിട്ടുണ്ടെന്നും നിർമല സീതാരാമൻ വ്യക്തമാക്കി. വായ്പാ അപേക്ഷയുടെ സ്ഥിതിവിവരങ്ങൾ അറിയുന്നതിന് ഓൺലൈൻ…
Read Moreനടന്‍ വിശാലിന്‍റെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങി?
നടന്‍ വിശാലിന്‍റെയും നടി അനിഷ അല്ല റെഡ്ഡിയുടെയും നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. വിശാലും അനിഷയും തമ്മില്ലുള്ള വിവാഹം ഒക്ടോബറില്‍ നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. വിശാലിനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്ന ചിത്രങ്ങളെല്ലാം അനിഷ നീക്കം ചെയ്തിട്ടുണ്ട്. ഇതും വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടുകയാണ്. എന്നാല്‍, വിവാഹം മുടങ്ങിയതായി അറിയിച്ച് ഇരുവരും ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നല്‍കിയിട്ടില്ല. കഴിഞ്ഞ മാര്‍ച്ച് 16നായിരുന്നു വിശാലിന്‍റെയും അനിഷ അല്ല റെഡ്ഡിയുടെയും വിവാഹ നിശ്ചയം നടന്നത്. ഹൈദരാബാദിലെ ഒരു വ്യവസായ കുടുംബത്തിലെ അംഗമാണ് അനിഷ.ദേശീയ ബാസ്‌ക്കറ്റ് ബോള്‍ ടീം അംഗമായ അനിഷ ഏതാനും സിനിമകളിലും…
Read Moreകൊച്ചുവേളി – ബെംഗളൂരു എക്സ്പ്രസ് സൗകര്യങ്ങൾ കുറഞ്ഞ ബാനസവാടി വരെയാക്കാനുള്ള നീക്കം നടക്കുന്നതിനിടെ സിറ്റി സ്റ്റേഷനിലൂടെ മൈസൂരുവിലേക്ക് നീട്ടുന്നത് ആയിരക്കണക്കിന് മലയാളികൾക്ക് ആശ്വാസമാകും!
ബെംഗളൂരു: കൊച്ചുവേളി – ബെംഗളൂരു എക്സ്പ്രസ് സൗകര്യങ്ങൾ കുറഞ്ഞ ബാനസവാടി വരെയാക്കാനുള്ള നീക്കം നടക്കുന്നതിനിടെ സിറ്റി സ്റ്റേഷനിലൂടെ മൈസൂരുവിലേക്ക് നീട്ടുന്നത് ആയിരക്കണക്കിന് മലയാളികൾക്ക് ആശ്വാസമാകുമെന്ന് വിലയിരുത്തൽ. തീവണ്ടി മൈസൂരുവിലേക്ക് നീട്ടണമെന്നാവശ്യപ്പെട്ട് കർണാടക കേരള ട്രാവലേഴ്‌സ് ഫോറം (കെ.കെ.ടി.എഫ്.) ഉൾപ്പെടെയുള്ള മലയാളി സംഘടനകൾ അധികൃതർക്ക് നിവേദനം നൽകിയിരുന്നു. തീവണ്ടി മൈസൂരുവിലേക്കു നീട്ടാൻ മൈസൂരു എം.പി. പ്രതാപ് സിംഹയും ആവശ്യമുന്നയിച്ചിരുന്നു. മൈസൂരുവിലേക്ക് നീട്ടുന്നതോടെ ഈ തീവണ്ടി ബാനസവാടിയിൽ അവസാനിപ്പിക്കാനുള്ള സാധ്യത ഇല്ലാതാകും. ബെംഗളൂരുവിനും മൈസൂരുവിനുമിടയിൽ കെങ്കേരി, രാമനഗര, മാണ്ഡ്യ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. നിലവിലെ സമയക്രമം മാറ്റാതെയാണ് തീവണ്ടി മൈസൂരുവിലേക്കു…
Read Moreഗുട്ടഹള്ളിയിലെ ജൂവലറിയിൽ തോക്കുചൂണ്ടി യുവാക്കളുടെ കവർച്ചശ്രമം; നാലുപേരെയും പോലീസ് പൊക്കി!!
ബെംഗളൂരു: ഗുട്ടഹള്ളിയിലെ സാമ്രാട്ട് ജൂവലറിയിൽ തോക്കുചൂണ്ടി യുവാക്കളുടെ കവർച്ചശ്രമം; നാലുപേരെയും പോലീസ് പൊക്കി. മഹാരാഷ്ട്ര സ്വദേശിയായ ബാലാജി (25), രാജസ്ഥാൻ സ്വദേശികളായ ബലവാൻ സിങ് (23), ഓം പ്രകാശ് (27), ശ്രീറാം ബിഷ്‌നോയി (23) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് രണ്ടുതോക്കുകളും മൂന്ന് മൊബെൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. സ്വർണപ്പണിക്കാരായ ഓംപ്രകാശും ബാലാജിയുമാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. മറ്റു രണ്ടുപേരും കവർച്ചയിൽ ഇവരെ സഹായിച്ചവരാണ്. പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയ പോലീസ്‌സംഘത്തിന് സിറ്റി പോലീസ് കമ്മിഷണർ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ്…
Read More